ഗൂഗിള്* വീഡിയോ പൂട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗൂഗിള്* വീഡിയോ പൂട്ടി




    ആറ് വര്*ഷം പഴക്കമുള്ള വീഡിയോ സേവനം ഗൂഗിള്* അവസാനിപ്പിക്കുന്നു. ഏപ്രില്* 29 ന് ശേഷം ഗൂഗിള്* വീഡിയോ കാണാന്* കഴിയില്ല. എന്നാല്*, ഉപഭോക്താക്കള്*ക്ക് ഗൂഗിളിന്റെ സൈറ്റില്* സൂക്ഷിച്ചിട്ടുള്ള തങ്ങളുടെ വീഡിയോകള്* ഡൗണ്*ലോഡ് ചെയ്യാന്* മെയ് 13 വരെ സമയം അനുവദിച്ചിട്ടുണ്ട്.

    ഗൂഗിളിന്റെ ഈ തീരുമാനം പക്ഷേ, അധികമാരെയും അമ്പരപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇങ്ങനെയൊരു തീരുമാനം എത് സമയത്ത് വേണമെങ്കിലും ഉണ്ടാകാമെന്ന കാര്യം ടെക്*നോളജി രംഗത്തുള്ളവര്*ക്ക് അറിയാമായിരുന്നു. മാത്രമല്ല, ഇപ്പോള്* വളരെ കുറച്ചു പേര്* മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോഗിക്കുന്നുമുള്ളൂ. ഈ സൈറ്റില്* വീഡിയോകള്* അപ്*ലോഡ് ചെയ്യാനുള്ള സൗകര്യം വര്*ഷങ്ങള്*ക്ക് മുമ്പേ തന്നെ ഗൂഗിള്* നിര്*ത്തുകയും ചെയ്തിരുന്നു.

    2005 ജനവരി 25നാണ് 'ഗൂഗിള്* വീഡിയോ' സര്*വീസ് ആരംഭിച്ചത്. വീഡിയോ സെര്*ച്ച് എന്*ജിന്*, വീഡിയോ ഷെയര്* ചെയ്യാനുള്ള ഇടം എന്നീ ആശയങ്ങള്* അടിസ്ഥാനമാക്കിയാണ് ഗൂഗിള്* ഈ സേവനം തുടങ്ങിയെങ്കിലും, ഈ രംഗത്തെ പ്രധാന എതിരാളിയായ യൂട്യൂബുമായുള്ള മത്സരത്തില്* ഗൂഗിള്* പിന്തള്ളപ്പെടുകയായിരുന്നു. പിന്നീട് തന്ത്രപ്രധാനമായ നീക്കത്തിലൂടെ അടുത്തവര്*ഷം അവര്* യൂട്യൂബ് സ്വന്തമാക്കി.

    ഗൂഗിള്* ഏറ്റെടുത്തതോടെ യൂട്യൂബിന്റെ പ്രശസ്തി കുതിച്ചുയര്*ന്നു. ഇപ്പോള്* പ്രതിമാസം 144 മില്ല്യണ്* ആളുകള്* യൂട്യൂബ് കാണുന്നുണ്ടെന്നാണ് കണക്ക്. തൊട്ടുപുറകിലുള്ള 'വെവോ'യ്ക്ക് വെറും 51 മില്യണ്* കാഴ്ച്ചക്കാര്* മാത്രമാണുള്ളത്. യൂടൂബ് പോലെ ഇത്രയും പ്രശസ്തമായ ഒരു സേവനം കയ്യിലുള്ളപ്പോള്* പിന്നെ ഗൂഗിള്* വീഡിയോ കൊണ്ടുനടക്കേണ്ടതില്ല എന്ന ഗൂഗിളിന്റെ തീരുമാനം തികച്ചും ന്യായമാണ്.

    നേരത്തെ ഗൂഗിള്* വീഡിയോയില്* അപ്*ലോഡ് ചെയ്ത വീഡിയോകള്* എത്രയും പെട്ടെന്ന് യൂട്യൂബിലേക്ക് മാറ്റാനാണ് ഗൂഗിളിന്റെ നിര്*ദേശം. ഗൂഗിള്* വീഡിയോയില്* നിന്ന് വീഡിയോകള്* ഡൗണ്*ലോഡ് ചെയ്യാനുള്ള അവസാന ദിവസമായ മെയ് 13 ന് ശേഷം എന്നെന്നേക്കുമായി ആ സൈറ്റിലെ വീഡിയോകള്* നഷ്ടമാവും.

    ഈ നിര്*ദേശങ്ങെളല്ലാം ഇമെയില്* വഴി ഗൂഗിള്* ഉപഭോക്താക്കള്*ക്ക് അയച്ചുകഴിഞ്ഞു. യൂട്യൂബിനെയും ഗൂഗിളിന്റെ മറ്റുസേവനങ്ങളെയും ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നും ഈമെയിലില്* വിശദീകരിക്കുന്നു.

    വീഡിയോ മാത്രമല്ല, മറ്റ് ജനപ്രീതിയാര്*ജിക്കാന്* കഴിയാത്ത മറ്റ് ചില സേവനങ്ങളും ഗൂഗിള്* അവസാനിപ്പിക്കുകയാണ്. ഗൂഗിള്*നോട്ട്ബുക്ക്, 2009ല്* ആരംഭിച്ച ക്യുആര്* കോഡ് (QR Code) സേവനം എന്നിവ അതില്* പെടുന്നു. ഇനിമുതല്* സ്ഥാപനങ്ങള്*ക്ക് ഗൂഗിള്* പ്ലെയ്*സ്*പേജുകളില്* അവരുടെ ക്യുആര്* കോഡ് അനുവദിക്കില്ല. സ്ഥാപനങ്ങളുടെ വെബ്*സൈറ്റുകളുടെ ലിങ്കുകളും മറ്റ് വിവിരങ്ങളും ചതുരകോഡുകളായി അവതരിപ്പിക്കുന്ന രീതിയാണ് ക്യുആര്* കോഡ് സങ്കേതം. ഓണ്*ലൈനായി ഫയലുകളും ചിത്രങ്ങളും മറ്റു വിവരങ്ങളും ബ്രൗസിങ്ങിനിടെത്തന്നെ സൂക്ഷിച്ചുവെക്കാന്* സഹായിക്കുന്നസേവനമാണ് 'ഗൂഗിള്* നോട്ട്ബുക്ക്'. ഇതിലേക്കായി പുതുതായി അംഗങ്ങളെ ഇനി ചേര്*ക്കുന്നില്ല.

    ഗൂഗിള്* വളരെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഗൂഗിള്* വേവ് (Google Wave) കഴിഞ്ഞ വര്*ഷം മുളയിലേ നുള്ളേണ്ടി വന്നു. ഗൂഗിളിന്റെ മൊബൈല്* സേവനമായ ഡോഡ്ജ്ബാള്* (Dodgeball), ഗൂഗിള്* മാപ്*സ് എപിഐയുടെ സഹായത്തോടെ ആപ്ലിക്കേഷനുകള്* നിര്*മിക്കാന്* സഹായിക്കുന്ന മാഷപ്പ് എഡിറ്റര്* (Mashup editor), ഓണ്*ലൈനായി കാറ്റലോഗുകള്* സെര്*ച്ച് ചെയ്യുന്ന 'ഗൂഗിള്* കാറ്റലോഗ്' (Google Catalogue) എന്നിവയും നിര്*ത്തലാക്കിയ സേവനങ്ങളില്*പെടുന്നു.


    യാഹൂ ബസിനും വിട

    ഗൂഗിള്* മാത്രമല്ല, മറ്റ് പല വമ്പന്*മാരും ജനപ്രീതിയാര്*ജിക്കുന്ന സൈറ്റുകള്* പൂട്ടാന്* മടിക്കാറില്ല. ഒരുകാലത്ത് ഗൂഗിളിന്റെ പ്രധാന എതിരാളികളായിരുന്ന യാഹൂ തങ്ങളുടെ സോഷ്യല്* സൈറ്റായ 'യാഹൂ ബസ്' (Yahoo Buzz) നിര്*ത്തിയത് ഏപ്രില്* 21*നാണ്. ഈ തീരുമാനവും അധികമാരെയും അമ്പരപ്പിച്ചില്ല. വളരെ കുറച്ചുപേര്* മാത്രമാണ് ഈ സേവനം ഉപയോഗിച്ചിരുന്നത്. ഫെയ്*സ്ബുക്ക്, ഓര്*കുട്ട് എന്നിവയോട് മത്സരിച്ച് നില്*ക്കാന്* സാധിക്കാത്തതാണ് ഈ സേവനം നിര്*ത്താന്* കാരണം. 2008 ല്* ആരംഭിച്ച യാഹൂ ബസ് നിര്*ത്താന്* പോകുന്ന വാര്*ത്ത കഴിഞ്ഞവര്*ഷം തന്നെ ചോര്*ന്നിരുന്നു. അതിനുശേഷം ഇപ്പോഴാണ് യാഹു ഈ സേവനം നിര്*ത്തുന്നകാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
Working...
X