വിന്*ഡോസിനോട് മത്സരിക്കാന്* ഉബുണ്ടുവിന്റെ പുതിയ പതിപ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിന്*ഡോസിനോട് മത്സരിക്കാന്* ഉബുണ്ടുവിന്റെ പുതിയ പതിപ്പ്

    വിന്*ഡോസിനോട് മത്സരിക്കാന്* ഉബുണ്ടുവിന്റെ പുതിയ പതിപ്പ്


    ലോകത്ത് 12 മില്യണിലേറെ കമ്പ്യൂട്ടര്* ഉപയോക്താക്കള്* ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പണ്*സോഴ്*സ് ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് എത്തുന്നു. 'നാറ്റി നര്*വാല്*' എന്ന് പേര് നല്*കിയിട്ടുള്ള ഉബുണ്ടു 11.04 പതിപ്പ് ഏപ്രില്* 28 നാണ് ഔദ്യോഗികമായി പുറത്തിറങ്ങുക. പുതിയ പതിപ്പിന്റെ ആല്*ഫ, ബാറ്റ വകഭേദങ്ങള്* ഇതിനകം ലഭ്യമായിരുന്നു.

    ഉബുണ്ടുവിന്റെ 14-ാമത്തെ പതിപ്പാണിത്. വിന്*ഡോസ് ഒ.എസിന്റെ സമഗ്രാധിപത്യത്തിന് കാര്യമായ വെല്ലുവിളി ഉയര്*ത്താന്* ഉബുണ്ടുവിന് ഇതുവരെ കഴിഞ്ഞിരുന്നില്ലെങ്കിലും, പുതിയ പതിപ്പോടെ ശക്തമായ ഒരു മത്സരത്തിന് ഉബുണ്ടു തയ്യാറെടുക്കുകയാണ്. അതിനുള്ള ഒരുക്കങ്ങളോടെയാണ് പുതിയ ഉബുണ്ടു പതിപ്പ് രംഗത്തെത്തുന്നത്. ഉബുണ്ടു 11.04 ന്റെ ബീറ്റ പതിപ്പ് ഡൗണ്*ലോഡ് ചെയ്യാന്* ഈ സൈറ്റ് സന്ദര്*ശിക്കുക.

    വിന്*ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തെപ്പോലെ ലളിതവും ഉപയോഗിക്കാന്* എളുപ്പവുമായ ഉബുണ്ടുവിനെ 'ലിനക്*സിന്റെ വിന്*ഡോസ് പതിപ്പ്' എന്നുവേണമെങ്കില്* വിശേഷിപ്പിക്കാം. ഉബുണ്ടു ഡൗണ്*ലോഡ് ചെയ്ത് ഉപയോഗിക്കുക മാത്രമല്ല, ഓണ്*ലൈനായി രജിസ്റ്റര്* ചെയ്യുന്നവര്*ക്ക് സൗജന്യമായി ഉബുണ്ടു ഒ.എസ് സിഡി രൂപത്തില്* അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.

    ബ്രോഡ്ബാന്*ഡ് സൗകര്യം കുറവായതിനാലാണ് സിഡി സൗജന്യമായി മുമ്പ് അയച്ചുകൊടുത്തിരുന്നതെന്നും, ഇപ്പോള്* വേഗമേറിയ ഇന്റര്*നെറ്റ് സേവനം മിക്കയിടത്തും ലഭ്യമായതിനാല്* ഇനി മുതല്* സൗജന്യ സിഡിയുടെ ആവശ്യമില്ല എന്നും ഉബുണ്ടു നിര്*മാതാക്കള്* അറിയിക്കുന്നു. എന്നുവെച്ചാല്*, ഉബുണ്ടുവിന്റെ പുതിയ പതിപ്പിന്റെ സിഡി തപാല്* വഴി എത്തില്ല എന്ന് സാരം.

    ഇതുവരെ ലഭ്യമായിരുന്നത് ഉബുണ്ടു 10.10 പതിപ്പാണ്. ഡസ്*ക്*ടോപ്പുകള്*ക്കും ലാപ്*ടോപ്പ്, സെര്*വര്* എന്നിവകള്*ക്കും പ്രത്യേക ഒഎസുകള്* ലഭ്യമാണ്. പൂര്*ണമായും വിമുക്തമല്ലെങ്കിലും പൊതുവേ വൈറസ് ആക്രമണം ഉബുണ്ടുവില്* കുറവാണ്.

    വിദ്യാഭ്യാസ ആവശ്യങ്ങള്*ക്കായുള്ള 'Edubuntu', ഗ്രാഫിക്കല്* ആവശ്യങ്ങള്*ക്കായുള്ള 'Kubuntu', ഹോം തിയേറ്റര്* പിസികള്*ക്കായുള്ള 'Mythbuntu', പ്രൊഫഷണല്* വീഡിയോ ഓഡിയോ എഡിറ്റിങ്ങിനായുള്ള 'Ubuntu Studio', കുറഞ്ഞ വേഗതയുള്ള കമ്പ്യൂട്ടറുകള്*ക്കായുള്ള 'Xubuntu' എന്നീ വ്യത്യസ്ത ഉബുണ്ടു വകഭേദങ്ങളും ലഭ്യമാണ്.



    വിന്*ഡോസ് Vs ഉബുണ്ടു

    1. വിന്*ഡോസ് ഒഎസില്* ലഭിക്കുന്ന ഏതാണ്ടെല്ലാ സൗകര്യങ്ങളും സാധ്യമാക്കുന്നതിന് പുറമേ ഉബുണ്ടുവിന് അതിന്റേതായ ചില മേന്*മകളുമുണ്ട്. വിന്*ഡോസ് ഒഎസില്* പ്രവര്*ത്തിക്കുന്ന ഒട്ടുമിക്ക സോഫ്ട്*വേറുകള്*ക്കും പകരമായി അതേ ഗുണങ്ങളോടുകൂടി ഉബുണ്ടുവില്* ഉപയോഗിക്കാവുന്ന സോഫ്ട്*വേറുകള്* ലഭ്യമാണ്. അവയില്* മിക്കവയും സൗജന്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എം.എസ്. ഓഫീസിന് പകരം ലിബ്രെ ഓഫീസ് (LibreOffice) ഉദാഹരണം.

    2. പുതിയ ഉപകരണങ്ങള്* (ഉദാ: മോഡം, ക്യാമറ, ഫോണ്* തുടങ്ങിയവ) കമ്പ്യൂട്ടറുമായി ഘടിപ്പിക്കുമ്പോള്* ഡ്രൈവറുകള്* ഇന്*സ്റ്റാള്* ചെയ്യേണ്ട ആവശ്യം ഉബുണ്ടുവിനില്ല. വ്യത്യസ്ത ഫയല്* ഫോര്*മാറ്റുകള്* സപ്പോര്*ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറുകള്*, സൗജന്യ ഓഫീസ് പാക്കേജ്, ബ്രൗസറുകള്*, വെബ്കാം സോഫ്ട്*വേറുകള്* തുടങ്ങി ഒട്ടേറെ ആപ്ലിക്കേഷനുകള്* അടങ്ങിയതാണ് ഉബുണ്ടു ഒഎസ്.

    3. വിന്*ഡോസ് ആപ്ലിക്കേഷനുകള്* 'വൈന്*' എന്ന സോഫ്ട്*വേറുകള്* ഉപയോഗിച്ച് ഉബുണ്ടുവില്* പ്രവര്*ത്തിപ്പിക്കാം.

    4. ഉയര്*ന്ന കോണ്*ഫിഗറേഷനുകളുള്ള കമ്പ്യൂട്ടറുകള്* അല്ലെങ്കിലും പഴയ കമ്പ്യൂട്ടറുകളും വേഗത്തില്* പ്രവര്*ത്തിപ്പിക്കാന്* കഴിയും എന്നതും ഉബുണ്ടുവിന്റെ മേന്മയാണ്.

    അല്*പ്പം ചരിത്രം

    2004 ഒക്ടോബര്* 20-നാണ് ഉബുണ്ടുവിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. അന്നുമുതല്* കൃത്യമായി ആറുമാസ ഇടവേളകളില്* പുതിയ പതിപ്പുകള്* പുറത്തിറങ്ങി. ഇത്രയും കൃത്യമായും വേഗത്തിലും പുതിയ പതിപ്പുകള്* പുറത്തിറക്കുന്ന മറ്റൊരു ഒഎസും ഇല്ല.

    ഓപ്പണ്* സോഴ്*സ് ഓപ്പറേറ്റിങ് സിസ്റ്റം വിഭാഗത്തിലുള്*പ്പെടുന്ന ഉബുണ്ടുവിന്റെ നിയന്ത്രണം, സൗത്ത് ആഫ്രിക്കക്കാരനായ മാര്*ക് ഷട്ടില്*വര്*ത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായ കനോനിക്കല്* ലിമിറ്റഡിനാണ്. ഉബുണ്ടുവിന്റെ വികാസത്തിനായി ഉബുണ്ടു ഫൗണ്ടേഷനും രൂപംനല്*കിയിട്ടുണ്ട്. ഈ ഫൗണ്ടേഷനാണ് ഇപ്പോള്* പുതിയ പതിപ്പുകള്* പുറത്തിറക്കുന്നത്.

    പഴയ Linux kernel 2.6.34 ല്* നിന്നും മാറി Linux kernel 2.6.38 അടിസ്ഥാനമാക്കിയാണ് ഉബുണ്ടുവിന്റെ പുതിയ നാറ്റി നര്*വാല്* പതിപ്പ് നിര്*മിച്ചിരിക്കുന്നത്. കൂടിയി വേഗം, ത്രീഡി ഡിസ്*പ്ലേ സാധ്യത, ചിത്രങ്ങളുടെയും വീഡിയോകളുടെയും ഉയര്*ന്ന വ്യക്തത തുടങ്ങി പഴയ പതിപ്പില്* നിന്ന് വളരെയേറെ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. ലാപ്*ടോപ്പുകള്*ക്കും നെറ്റ്ബുക്കുകള്*ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപകല്*പ്പന.

    1. യൂണിറ്റി ഡെസ്*ക്*ടോപ്പ്


    ഉബുണ്ടു പുതിയ പതിപ്പിന്റെ മുഖ്യ സവിശേഷത യൂണിറ്റി ഡെസ്്ക്*ടോപ്പാണ്. ടാബ്*ലറ്റുകളുടെയും സ്മാര്*ട്ട്*ഫോണുകളുടെയും ഡസ്*കടോപ്പുകളില്* നിന്ന് പ്രചോദനം ഉള്*ക്കൊണ്ട് കാണുവാനും ഉപയോഗിക്കുവാനും എളുപ്പമുള്ള രീതിയിലാണ് യൂണിറ്റി ഡെസ്*ക്*ടോപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. പുതിയരീതിയിലുള്ള ആപ്ലിക്കേഷന്* മെനു, സ്്*ക്രോള്* ബാര്* എന്നിവയും യൂണിറ്റിയുടെ സവിശേഷതയാണ്.

    ഓപ്പണ്* ഒഎസ് സോഫ്ട്*വേറുകളുടെ പ്രാധാന ഗ്രാഫിക്കല്* യൂസര്* ഇന്റര്*ഫേസായി ഉപയോഗിക്കുന്ന GNOME ന്റെ ഏറ്റവും പുതിയ പതിപ്പായ GNOME 3.0 ആണ് ഉബുണ്ടുവിന്റെ ഡസ്*ക്*ടോപ്പ് ഇത്രയും മികച്ചതാക്കുന്നത്. ഇനി പഴയ 'ക്ലാസിക്' ഡസ്*കടോപ്പ് തന്നെ വേണമെന്നുള്ളവര്*ക്ക് അതിലേക്ക് മാറാനുള്ള സൗകര്യവും ഉണ്ട്.

    2. ലിബ്രെ ഓഫീസ്


    നേരത്തെയുണ്ടായിരുന്നു ഓഫീസ് പാക്കേജായ ഓപ്പണ്* ഓഫീസില്* നിന്നും മറ്റൊരു ഓപ്പണ്* ഓഫീസ് പാക്കേജായ ലിബ്രെ ഓഫീസിലേക്കുള്ള മാറ്റമാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പിലെ മറ്റൊരു പ്രധാന സവിശേഷത. മൈക്രോസോഫ്ട് ഓഫീസിനെപ്പോലെത്തന്നെ വേര്*ഡ് പ്രൊസസ്സര്*, വര്*ക്ക് ഷീറ്റ് ആപ്ലിക്കേഷന്*, പ്രസന്റേഷന്* ആപ്ലിക്കേഷന്*, ഡാറ്റാബേസ് ആപ്ലിക്കേഷന്* എന്നിവയെല്ലാം അടങ്ങിയതാണ് ലിബ്രെ ഓഫീസ്. എം.എസ്. ഓഫീസ് ഫയലുകള്* തുറന്നുപയോഗിക്കാമെന്ന സവിശേഷത കൂടി ലിബ്രെ ഓഫീസിനുണ്ട്.

    3. ഫയര്*ഫോക്*സ് 4

    ബ്രൗസിങ്ങിനായി മോസില്ല ഫയര്*ഫോക്*സ് 4 ആണ് ഉള്*ക്കൊള്ളിച്ചിരിക്കുന്നത്. ഉബുണ്ടുവിന്റെ ഡീഫാള്*ട്ട് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നതും ഫയര്*ഫോക്*സ് തന്നെ. എന്നാല്* മറ്റ് ബ്രൗസറുകളും ഉപയോഗിക്കുന്നതിന് തടസ്സമില്ല.

    4. ബാന്*ഷീ മ്യൂസിക് പ്ലെയര്*

    ഇതുവരെയുള്ള പതിപ്പുകളില്* ഉപയോഗിച്ചിരുന്ന ഡീഫാള്*ട്ട് മ്യൂസിക് പ്ലെയറായിരുന്ന Rhythmbox ന് പകരം, ബാന്*ഷീ മ്യൂസിക് പ്ലെയറാണ് ഉബുണ്ടുവിന്റെ പുതിയ പതിപ്പില്* ഉപയോഗിച്ചിരിക്കുന്നത്. ബുക്ക്മാര്*ക്ക്, ആമസോണ്* എംപിത്രീ സ്റ്റോര്* സപ്പോര്*ട്ട്, വീഡിയോ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്* അടങ്ങിയതാണ് പുതിയ മ്യൂസിക് പ്ലെയര്*.

    5. ക്ലൗഡ് സൗകര്യം

    ഡ്രോപ്*ബോക്*സ് ആപ്ലിക്കേഷന്* രീതിയില്* ഫയലുകള്* ക്ലൗഡ് രീതിയില്* സൂക്ഷിക്കാനുള്ള സൗകര്യവും പുതിയ പതിപ്പില്* ഉള്*ക്കൊള്ളിച്ചിരിക്കുന്നു.

    6. സോഫ്ട്*വേര്* സ്റ്റോര്*

    ആപ്പിളിന്റെയും ആന്*ഡ്രോയിഡിന്റെയും ആപ്ലിക്കേഷന്* സ്റ്റോറുകളെപ്പോലെ സോഫ്ട്*വേര്* സെന്ററും ഉബുണ്ടുവില്* ലഭ്യമാണ്. പുതിയ പതിപ്പോടെ ഇതിനെയും കൂടുതല്* കാര്യക്ഷമമാക്കിയിട്ടുണ്ട്. അതില്* പണം കൊടുത്തു വാങ്ങാവുന്ന വിഭാഗത്തിലുള്ള സോഫ്ട്*വേറുകളുടെ എണ്ണവും വര്*ധിപ്പിച്ചിട്ടുണ്ട്.

    ഇവ കൂടാതെ ആദ്യമായി കീബോര്*ഡ് ഷോര്*ട്ട്കട്ടുകളും പുതിയ രീതിയിലുള്ള സെര്*ച്ചും പുതിയ ഉബുണ്ടു പതിപ്പില്* ഉള്*പ്പെടുത്തിയിട്ടുണ്ട്.

    നിലവില്* ഉബുണ്ടു 10 ഉപയോഗിക്കുന്നവര്*ക്ക് പുതിയ പതിപ്പ് പ്രത്യേകമായി ഇന്*സ്റ്റാള്* ചെയ്യേണ്ടതില്ല. ഇവര്*ക്ക് പുതിയ പതിപ്പിലേക്ക് അപ്*ഗ്രേഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
    YouTube - Ubuntu 11.04 Natty Narwhal Beta 1 Review with Unity 3D
Working...
X