ഗൂഗിളിന്റെ ടാബ്*ലറ്റ് ഈവര്*ഷം?
പേഴ്*സണല്* കമ്പ്യൂട്ടിങിന്റെ പുതിയ യുഗം ടാബ്*ലറ്റുകളിലൂടെയാണ് പിറന്നിരിക്കുന്നത്. ഐപാഡ് തുടങ്ങിവെച്ച ടാബ്*ലറ്റ് വിപ്ലവത്തില്* പങ്കുചേരാന്* ഗൂഗിളും രംഗത്തെത്തുമോ. ടെക് ലോകത്ത് പടര്*ന്നുകൊണ്ടിരിക്കുന്ന അഭ്യൂഹം ശരിയാണെങ്കില്*, എല്*ജിയുമായി ചേര്*ന്ന് ഗൂഗിള്* ടാബ്*ലറ്റ് കമ്പ്യൂട്ടര്* രൂപപ്പെടുത്തുകയാണ്. ആന്*ഡ്രോയിഡ് 3.0 (ഹണികോമ്പ്) പതിപ്പ് അടിസ്ഥാനമായുള്ള ഗൂഗിള്* ടാബ്*ലറ്റ് ഈ വര്*ഷം തന്നെ രംഗത്തെത്തിയേക്കുമത്രേ.
നെക്*സസ് വണ്*, നെക്*സസ് എസ് എന്നീ ഫോണുകളുടെ ചുവടു പിടിച്ച് ഗൂഗിള്* നെക്*സസ് ടാബ്*ലറ്റ് നിര്*മിക്കുന്നതായി 'ക്രഞ്ച് ഗിയറി'ലെ ജോണ്* ബിഗ്ഗ്*സ് ആണ് റിപ്പോര്*ട്ടു ചെയ്തത്. സംഭവം അഭ്യൂഹമാണെങ്കിലും ഗൂഗിള്* ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാര്*ത്ത നിഷേധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കണമെന്നും ടെക്*നോളജി നിരീക്ഷകര്* പറയുന്നു. സംഭവം സത്യമാണെങ്കില്*, ആപ്പിളിന്റെ ഐപാഡ് 2 നോട് നേര്*ക്കുനേര്* ഏറ്റുമുട്ടാന്* തന്നെയാണ് ഗൂഗിളിന്റെ ആലോചനയെന്ന് വ്യക്തം.
ഗൂഗിള്* ക്രോം ഒ.എസിന്റെ ഡെവലപ്മാരുടെ സൈറ്റായ ക്രോമിയം. ഓര്*ഗില്* പോസ്റ്റ് ചെയ്യപ്പെട്ട ടാബ്ലറ്റിന്റെ ചിത്രമാണ് ഇതുസംബന്ധിച്ചുള്ള ഊഹാപോഹങ്ങള്*ക്ക് തുടക്കമിട്ടത്. ഐ-പാഡ് രണ്ട് പുറത്തിറങ്ങുന്നതിന് രണ്ടുദിവസം മുമ്പേ ഈ ചിത്രങ്ങള്* ക്രോമിയം സൈറ്റില്* പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ആരുടെയും ശ്രദ്ധയില്* അതുപെട്ടിരുന്നില്ല. കഴിഞ്ഞയാഴ്ച തൊട്ടാണ് ഇക്കാര്യം ചര്*ച്ചയായത്.
വലിയ ഐക്കണുകളും വശങ്ങളില്* നാവിഗേഷന്* ടാബുകളും രണ്ടു പ്രോഗ്രാമുകള്* ഒരേസമയം പ്രവര്*ത്തിപ്പിക്കാവുന്ന സൈഡ്-ബൈ-സൈഡ് വിന്*ഡോയുമുളളതാണ് ഗൂഗിളിന്റെ ടാബ്*ലെറ്റെന്ന് ആദ്യചിത്രങ്ങള്* സൂചിപ്പിക്കുന്നു.
ഇതാദ്യമായല്ല ഗൂഗിള്* മറ്റു കമ്പനികളുമായി സഹകരിച്ച് ഗാഡ്ജറ്റുകളുണ്ടാക്കുന്നത്. എച്ച്.ടി.സി.യുമായി ചേര്*ന്ന് നെക്*സസ് വണ്* എന്ന സ്മാര്*ട്*ഫോണായിരുന്നു ഗൂഗിളിന്റെ ആദ്യ സംയുക്ത സംരംഭം. നെക്*സസ് എസ് എന്ന സ്മാര്*ട്*ഫോണിനായി സാംസങുമായി സഹകരിച്ചു. രണ്ടു ഫോണുകളും ജനങ്ങള്* കൈയൊഴിഞ്ഞു എന്നത് ഗൂഗിള്* ഇപ്പോള്* മറക്കാനാഗ്രഹിക്കുന്ന കാര്യമാകും. 2010 ന്റെ അവസാനത്തില്* വിപണിയിലെത്തിയ നെക്*സസ് എസ് തുടക്കത്തില്* നന്നായി വിറ്റുപോയിരുന്നുവെങ്കിലും പുത്തന്* സ്മാര്*ട്*ഫോണ്* മോഡലുകളുടെ മലവെള്ളപ്പാച്ചിലില്* അതിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ആ പരാജയങ്ങളില്* നിന്ന് പാഠമുള്*ക്കൊണ്ടാകും കമ്പനി എല്*.ജി.യുമായി ചേര്*ന്ന് ടാബ്*ലറ്റ് ഉണ്ടാക്കുകയെന്നുറപ്പ്.
ഇപ്പോള്* തന്നെ വ്യത്യസ്തമോഡലുകളുടെ തള്ളിക്കയറ്റം കാരണം ശ്വാസം മുട്ടുന്ന ടാബ്*ലറ്റ് രംഗത്ത് ഗൂഗിളിന്റെ രംഗപ്രവേശം എന്തുമാത്രം ചലനം സൃഷ്ടിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. നെക്*സസ് ഫോണുകളുടെ വിധി നെക്*സസ് ടാബ്*ലറ്റിനും നേരിടേണ്ടി വരുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
വിലനിലവാരം, ഉപയോഗിക്കാനുള്ള സൗകര്യം, ഹാര്*ഡ്*വേര്* മികവ്, ഡൗണ്*ലോഡ് ചെയ്യാവുന്ന അപ്ലിക്കേഷനുകളുടെ എണ്ണം തുടങ്ങിയവയാണ് ടാബ്*ലറ്റ് വാങ്ങുമ്പോള്* ഉപഭോക്താക്കള്* വിലയിരുത്തുന്ന ഘടകങ്ങള്*. നിലവില്* ആപ്പിളിന്റെ ആപ്*സ് സ്*റ്റോറില്* നിന്ന് മൂന്നു ലക്ഷത്തിലേരെ ആപ്ലിക്കേഷനുകളുണ്ട്. ആപ്ലിക്കേഷനുകളുടെ എണ്ണത്തിന്റെ കാര്യത്തില്* ആന്*ഡ്രോയിഡും അത്ര മോശമല്ല. നിലവില്* രണ്ടു ലക്ഷത്തോളം ആപ്ലിക്കേഷനുകള്* ആന്*ഡ്രോയിഡ് മാര്*ക്കറ്റിലുണ്ട്.
ഗൂഗിളിന്റെ ടാബ്*ലറ്റ് വരുന്നുവെന്ന വാര്*ത്തകള്* പ്രചരിച്ചതോടെ തിരിച്ചടിയായത് എല്*ജിക്കാണ് എന്നതാണ് ഏറെ രസകരമായ വസ്തുത. ഗൂഗിളുമായി സഹകരിച്ച് നിലവില്* ജി-സ്ലേറ്റ് എന്നൊരു ടാബ്ലറ്റ് എല്*ജി നിര്*മിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ സ്വന്തം ടാബ്*ലറ്റ് വരുന്നുണ്ടെന്നറിഞ്ഞാല്* ജി-സ്ലേറ്റ് വാങ്ങാന്* ആളുണ്ടാകുമോ എന്ന ആശങ്കയിലാണ് എല്*ജി ഇപ്പോള്*.