വാനനിരീക്ഷണവും 'സ്മാര്*ട്ടാ'കുന്ന?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വാനനിരീക്ഷണവും 'സ്മാര്*ട്ടാ'കുന്ന?? ?

    വാനനിരീക്ഷണവും 'സ്മാര്*ട്ടാ'കുന്നു



    നാനൂറ് വര്*ഷം മുമ്പ് ഗലീലിയോ ഗലീലി തന്റെ ടെലസ്*കോപ്പ് ചന്ദ്രന് നേരെ തിരിച്ച രാത്രിയിലാണ് ആധുനിക ജ്യോതിശാസ്ത്രം പിറന്നതെന്ന് പറയാറുണ്ട്. 1609 നവംബര്* 30 നായിരുന്നു അത്. ഇറ്റലിയില്* പാദുവയിലെ തന്റെ അപ്പാര്*ട്ട്*മെന്റിന് പിന്നിലെ പൂന്തോട്ടത്തിലേക്ക് ദൂരദര്*ശനിയുമായി ഗലീലിയോ ഇറങ്ങി. ദൂരദര്*ശനി കൂടാതെ അദ്ദേഹത്തിന്റെ പക്കല്* എഴുതാനും വരയ്ക്കാനുമുള്ള പാഡും പേനയുമുണ്ടായിരുന്നു. ദൂരദര്*ശനി ചന്ദ്രന് നേരെ തിരിച്ചപ്പോള്* കണ്ട കാര്യങ്ങള്* അദ്ദേഹം ക്ഷമയോടെ കുറിച്ചു വെയ്ക്കാനും സ്*കെച്ച് ചെയ്യാനും തുടങ്ങി.........!

    നാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും കാര്യങ്ങളില്* വലിയ മാറ്റമൊന്നുമില്ല. ഇപ്പോഴും തുടക്കക്കാരായ വാനനിരീക്ഷകര്*ക്ക് വേണ്ടത് ടെലസ്*കോപ്പും പെന്*സിലും പേപ്പറും നക്ഷത്രങ്ങളുടെ ചാര്*ട്ടുമൊക്കെ തന്നെ..ഒപ്പം ക്ഷമയും. ഇനിയുള്ള കാലം പക്ഷേ, കാര്യങ്ങള്* ഇത്ര പഴഞ്ചനായിരിക്കില്ല. പുതിയ ടെലസ്*കോപ്പുകളും സ്മാര്*ട്ട്*ഫോണുകളും അവയുടെ ആപ്ലിക്കേഷനുകളും തുടക്കക്കാരായ വാനനിരീക്ഷകരുടെ രക്ഷയ്*ക്കെത്തുകയാണ്. വാനനിരീക്ഷണവും അക്ഷരാര്*ഥത്തില്* 'സ്മാര്*ട്ടാ'കുന്നുവെന്ന് ചുരുക്കം.

    രാത്രിയിലെ ആകാശത്തെക്കുറിച്ച് ആഴത്തില്* അറിയാത്ത അമേച്വര്* വാനനിരീക്ഷകര്*ക്ക് പോലും സഹായമാകുന്ന തരത്തിലുള്ള ടെലസ്*കോപ്പുകളും സ്മാര്*ട്ട്*ഫോണ്* ആപ്ലിക്കേഷനുകളുമാണ് രംഗത്തെത്തുന്നത്. തറയിലുറപ്പിച്ച് വെച്ച് ടെലസ്*കോപ്പിലെ ഒരു ബട്ടണ്* അമര്*ത്തിയാല്* തന്നെ ആകാശത്ത് നക്ഷത്രങ്ങളുടെ ദിശയിലേക്ക് സ്വയംതിരിഞ്ഞ് അതിനെ നിരീക്ഷിച്ച് ഏത് നക്ഷത്രമാണതെന്ന് പറഞ്ഞു തരുന്ന പുതിയ തലമുറ ടെലസ്*കോപ്പുകളാണ് വാനനിരീക്ഷണത്തെ അടിമുടി മാറ്റാന്* പോകുന്നത്.

    ഇത്തരത്തില്* നക്ഷത്രങ്ങളുടെ സ്ഥാനം സ്വയം കണ്ടുപിടിക്കാന്* ശേഷിയുള്ള ടെലസ്*കോപ്പുകളുടെ മൂന്ന് വ്യത്യസ്ത മോഡലുകള്* 'സെലസ്*ട്രോണ്*' (Celestron) കമ്പനി അടുത്ത ജൂലായ് മാസത്തോടെ വിപണിയിലെത്തിക്കുമെന്ന് 'ന്യൂയോര്*ക്ക് ടൈംസ്' റിപ്പോര്*ട്ട് ചെയ്യുന്നു. 700 മുതല്* 800 ഡോളര്* വരെയായിരിക്കും ടെലസ്*കോപ്പുകളുടെ വില. കമ്പനിയുടെ പുതിയ ശാഖയായ 'സ്*കൈപ്രൊഡിജി' (SkyProdigy) ലക്ഷ്യമിടുന്നത് തന്നെ അത്ര പരിചയവും അറിവുമില്ലാത്ത അമേച്വര്* വാനനിരീക്ഷകരെയാണ്.

    'സ്വയം ക്രമീകരിക്കുന്ന ടെലസ്*കോപ്പ് ആര്*ക്കും അനായാസമായി ഉപയോഗിക്കാം, ഗംഭീരമാണത്'-മസാച്യൂസെറ്റ്*സിലെ വില്യംസ് കോളേജിന് കീഴില്* ഹോപ്കിന്*സ് ഒബ്*സര്*വേറ്ററി ഡയറക്ടര്* ജെയ് പസാച്ചോഫ് അഭിപ്രായപ്പെടുന്നു. 'സ്വന്തം വീട്ടുപരിസരത്തിരുന്ന് തന്നെ ഏറ്റവും താത്പര്യമുണര്*ത്തുന്ന ജ്യോതിശാസ്ത്ര ദൃശ്യങ്ങള്* മിനിറ്റുകള്*കൊണ്ട് നിരീക്ഷിക്കാന്* ആളുകളെ ഇത്തരം ടെലസ്*കോപ്പുകള്* സഹായിക്കും'.

    ജ്യോതിശാസ്ത്ര ഗോളങ്ങളുടെ സ്ഥാനങ്ങള്* നിര്*ണിയിക്കാന്* ഇത്തരം ടെലസ്*കോപ്പുകളെ സഹായിക്കുക അതിലുള്ള ഡിജിറ്റല്* ക്യാമറയാണ്. ക്യാമറ ആകാശത്തിന്റെ ദൃശ്യങ്ങളെടുക്കും. ആ ദൃശ്യങ്ങളെ ടെലസ്*കോപ്പില്* സൂക്ഷിച്ചിട്ടുള്ള ആകാശദൃശ്യങ്ങളുടെ കമ്പ്യൂട്ടറൈസ്ഡ് ഡേറ്റാബേസുമായി താരതമ്യം ചെയ്താണ്, നക്ഷത്രങ്ങളെയും മറ്റ് ആകാശവസ്തുക്കളെയും ടെലസ്*കോപ്പ് തിരിച്ചറിയുക. ഇതിനെല്ലാം കൂടി ഏറിയാല്* മൂന്നു മിനിറ്റ് സമയമേ വേണ്ടൂ.

    ഓട്ടോമാറ്റിക്കായി ജ്യോതിശാസ്ത്ര ഗോളങ്ങള്*ക്ക് നേരെ തിരിയാന്* കഴിവുള്ളതും, കമ്പ്യൂട്ടര്* ഡേറ്റാബേസ് ഉപയോഗിക്കുന്നതുമായ ടെലസ്*കോപ്പുകള്* പുതുമയല്ല. പക്ഷേ, നിലവിലുള്ള അത്തരം ഉപകരണങ്ങള്* സാധാരണക്കാര്*ക്ക് പലപ്പോഴും സാങ്കേതികമായി വെല്ലുവിളിയാകാറുണ്ട്. അത്തരം വെല്ലുവിളികള്* പരമാവധി ഒഴിവാക്കി, അനായേസേന ആര്*ക്കും ഉപയോഗിക്കാന്* പാകത്തിലുള്ള സ്മാര്*ട്ട് ടെലസ്*കോപ്പാണ് സെലസ്*ട്രോണിന്റെ ആവനാഴിയിലുള്ളതെന്ന് റിപ്പോര്*ട്ട് പറയുന്നു.

    പുതിയ ടെലസ്*കോപ്പുകള്* മാത്രമല്ല, കുറഞ്ഞ ചെലവില്* ലഭിക്കുന്ന സ്മാര്*ട്ട്*ഫോണ്* ആപ്ലിക്കേഷനുകളും അമേച്വര്* വാനനിരീക്ഷകര്*ക്ക് അനുഗ്രമായി മാറുകയാണ്. ആപ്പിളിന്റെ ഐഫോണ്* പോലുള്ള സ്മാര്*ട്ട്*ഫോണുകളുടെ പ്രത്യേകത, അവയിലെ ക്യാമറയുടെയും പ്രോസസിങ് ശേഷിയുടെയും സഹായത്തോടെ ടെലസ്*കോപ്പുകളില്* സാധ്യമാകാത്ത പ്രത്യേകതകള്* സന്നിവേശിപ്പിക്കാം എന്നതാണ്.

    ഉദാഹരണത്തിന് 'റെഡ്ഷിഫ്ട്' (Redshift) എന്ന ഐഫോണ്*/ഐപാഡ് ആപ്ലിക്കേഷന്റെ കാര്യം പരിഗണിക്കാം (ഇതിന്റെ വില 11.99 ഡോളര്*). രാത്രിയില്* ആകാശത്ത് കാണുന്നതില്* ഏറ്റവും തിളക്കമേറിയ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാന്* ഈ ആപ്ലിക്കേഷന്* സഹായിക്കും. മാത്രമല്ല, ഒരു ബഹിരാകാശവാഹനത്തില്* വിദൂരഗ്രഹങ്ങള്*ക്കരികിലൂടെയുള്ള ഒരു 'പ്രതീതിയാഥാര്*ഥ്യ യാത്ര'യും തരമാക്കാന്* ഈ ആപ്ലിക്കേഷന് കഴിയും.



    വാനനിരീക്ഷണത്തില്* സഹായിക്കുന്ന മറ്റൊരു ഐഫോണ്*/ഐപാഡ് ആപ്ലിക്കേഷനാണ് 'സ്റ്റാര്* വാക്ക്' (Star Walk). ഇതിന്റെ ചെലവ് മൂന്ന് ഡോളറാണ്. ആന്*ഡ്രോയിഡ് ഫോണുകള്*ക്കുള്ള ഇതേ ജനുസില്*പെട്ട ആപ്ലിക്കേഷനാണ് 'ഗൂഗിള്* സ്*കൈ മാപ്പ്' (Google Sky Map). ഈ ആപ്ലിക്കേഷന്* സൗജന്യമാണ്.



    ആപ്ലിക്കേഷനുകള്* മാത്രമല്ല, ടെലസ്*കോപ്പിനെയും സ്മാര്*ട്ട്*ഫോണിനെയും നേരിട്ട് ബന്ധിപ്പിക്കാന്* കഴിയുന്ന സങ്കേതങ്ങളും രംഗത്തെത്തുകയാണ്. അതിലൊന്നാണ്, ഐഫോണിനെ ടെലസ്*കോപ്പിന്റെ ഐപീസുമായി നേരിട്ടു ഘടിപ്പിക്കാന്* സഹായിക്കുന്ന അഡാപ്റ്ററാണ്. മാഗ്നിലക്*സ് കമ്പനിയാണ് എം.എക്*സ്-1 (MX-1) എന്ന അഡാപ്റ്ററിന് രൂപം നല്*കിയിട്ടുള്ളത്. 45 ഡോളറാണ് വില.

    ഈ അഡാപ്റ്ററിന്റെ സഹായത്തോടെ യൂസര്*മാര്*ക്ക് ശനിയുടെയും ചന്ദ്രന്റെയും വ്യാഴത്തിന്റെയുമൊക്കെ ദൃശ്യങ്ങള്* നേരിട്ട് ഫോണില്* പകര്*ത്താനാകും. എന്നാല്*, വിദൂര ഗാലക്*സികളുടെ ദൃശ്യങ്ങള്* ഇതിലെടുക്കാനാവില്ല. എന്നാല്*, തുടക്കക്കാര്*ക്ക് ഇത് ഏറെ ആവേശജനകമാകുമെന്ന് മാഗ്നിലക്*സ് അധികൃതര്* പറയുന്നു.

    ഇത്തരം പുതിയ ടെലസ്*കോപ്പുകളും സ്മാര്*ട്ട്*ഫോണ്* സാധ്യതകളും ആപ്ലിക്കേഷനുകളും, വാനനിരീക്ഷണത്തിലും ജ്യോതിശാസ്ത്രത്തിലുമുള്ള താത്പര്യം കൂടുതല്* പേരിലുണ്ടാക്കുമെന്ന കാര്യത്തില്* സംശയമില്ലെന്ന് വിദഗ്ധര്* പറയുന്നു.
Working...
X