ബജറ്റ് ആന്*ഡ്രോയുമായി മൈക്രോമാക്*സ്

വന്*കിട കമ്പനികളുടെ പുതിയ മോഡല്* സ്മാര്*ട്*ഫോണുകള്* ഇറങ്ങുന്നതിനു മുമ്പേ അതിന്റെ ചിത്രങ്ങളും വിശദാംശങ്ങളും ഇന്റര്*നെറ്റില്* പ്രത്യക്ഷപ്പെടുക പതിവാണ്. ഇങ്ങനെയുള്ള ചിത്രങ്ങളും വാര്*ത്തകളും പുറത്തുവിടുന്നതില്* മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന എത്രയോ ബ്ലോഗുകളുമുണ്ട്. ഐഫോണ്* 4, ഗൂഗിള്* എസ്, നോക്കിയ ഇ-സീരീസ് എന്നിവയുടെ വിവരങ്ങള്* ഇത്തരത്തില്* മുന്*പേ പുറത്തുവന്നതാണ്. ഇപ്പോഴിതാ ആദ്യമായി ഒരു ഇന്ത്യന്* കമ്പനിയുടെ പുതിയ മോഡല്* ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്* ചോര്*ത്തപ്പെട്ടിരിക്കുന്നു. ഇനിയും വിപണിയിലെത്താത്ത ഈ ഫോണിനെക്കുറിച്ച് ടെക്*നോളജി സൈറ്റുകള്* വാര്*ത്തയും നല്*കിക്കഴിഞ്ഞു.
'നൂറു യൂറോയിലും വിലക്കുറവില്* ഒരു ആന്*ഡ്രോയിഡ് ഫോണ്*' എന്നാണ് പ്രമുഖ ടെക്*േനാളജി ബ്ലോഗായ ആന്*ഡ്രോയിഡ് ഫ്രാന്*സ് ഇതേക്കുറിച്ച് നല്*കിയ റിപ്പോര്*ട്ടിന്റെ തലക്കെട്ട്. മൈക്രോമാക്*സിന്റെ എ-70 എന്ന പുത്തന്* ഫോണാണ് ലോകശ്രദ്ധയാകര്*ഷിച്ച ഈ അദ്ഭുത താരം.
മൂന്നുമാസം മുമ്പ് ആറായിരം രൂപയ്ക്ക് ആന്*ഡ്രോയിഡ് ഫോണ്* വിപണിയിലെത്തിച്ചുകൊണ്ട് മൈക്രോമാക്*സ് വന്*വിപ്ലവം സൃഷ്ടിച്ചിരുന്നു. ആന്*ഡ്രോ എ-60 (Andro A 60) എന്നു പേരിട്ട ആ മോഡലില്* ആന്*ഡ്രോയിഡ് 2.1 പതിപ്പാണ് ഇണ്ടായിരുന്നത്. ആന്*ഡ്രോ എ-60 യുടെ പരിഷ്*കരിച്ച പതിപ്പാണ് ഉടന്* ഇറങ്ങാന്* പോകുന്ന ആന്*ഡ്രോ എ-70 എന്ന് ടെക്*ബ്ലോഗുകള്* പ്രവചിക്കുന്നു. ആന്*ഡ്രോയ്ഡ് 2.2 പതിപ്പില്* പ്രവര്*ത്തിക്കുന്ന എ-70 യുടെ വില 7,999 രുപയായിരിക്കുമെന്നും ബ്ലോഗുകള്* പ്രവചിക്കുന്നു. അങ്ങനെയെങ്കില്* ആന്*ഡ്രോയിഡ് 2.2 പതിപ്പില്* പ്രവര്*ത്തിക്കുന്ന ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്*ട്*ഫോണ്* ആയിരിക്കും എ-70. അതുകൊണ്ടുതന്നെയാണ് പുറത്തിറങ്ങുംമുമ്പ് മൈക്രോമാക്*സിന്റെ ഈ സ്മാര്*ട്*ഫോണ്* ശ്രദ്ധ പിടിച്ചുപറ്റുന്നത്.
ബ്ലോഗുകളിലെ സ്*പെസിഫിക്കേഷന്* വിശ്വസിക്കാമെങ്കില്* 3.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്*സ്*ക്രീന്* ഡിസ്*പ്ലേയാകും എ-70 യില്* ഉണ്ടാകുക. കണക്ടിവിറ്റിക്കായി ത്രിജി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയും ഫോണിലുണ്ടാകും. അഞ്ച് മെഗാപിക്*സല്* ഓട്ടോഫോക്കസ് ക്യാമറ, വീഡിയോ കോളിങിനായി മുന്*വശത്ത് വി.ജി.എ. ക്യാമറ, 32 ജി.ബി. വരെയുളള എക്*സ്*റ്റേണല്* മെമ്മറി സപ്പോര്*ട്ട് എന്നിവയും ഉണ്ടാകും.
ജി.എസ്.എം.അറീന എന്ന വെബ്*സൈറ്റ് പുറത്തുവിട്ട ചിത്രങ്ങളനുസരിച്ച് എച്ച്.ടി.സി. ഡിസയര്*, ഗൂഗിള്* നെക്*സസ് വണ്* എന്നീ ഫോണുകളോടാണ് കാഴ്ചയില്* എ-70 യ്ക്ക് സാമ്യം. ഏതാനും ആഴ്ചകള്*ക്കുള്ളില്* ഈ ഫോണ്* ഇന്ത്യന്* വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
എന്നാല്*, പുതിയ മോഡല്* ഫോണ്* ഇറക്കുന്നതിനെക്കുറിച്ച് മൈക്രോമാക്*സ് ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. കമ്പനിയുടെ വെബ്*സൈറ്റിലും ഇതേക്കുറിച്ച് വിവരങ്ങളില്ല.
ഹര്യാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന മൈക്രോമാക്*സ് കമ്പനി മൂന്നുവര്*ഷം മുമ്പാണ് ഹാന്*ഡ്*സെറ്റുകളുടെ വില്പന ആരംഭിച്ചത്. വന്*കിടകമ്പനികളുമായി മത്സരിച്ചുകൊണ്ട് തങ്ങളുടെ ചുവടുറപ്പിക്കാന്* കമ്പനിക്ക് എളുപ്പത്തില്* കഴിഞ്ഞു. ഇന്നിപ്പോള്* ഇന്ത്യന്* മൊബൈല്* വിപണിയില്* 6.24 ശതമാനം വില്പന മൈക്രോമാക്*സ് ഹാന്*ഡ്*സെറ്റുകള്*ക്കാണ്.
2010 മാര്*ച്ച് 31 വരെയുള്ള കണക്കുകള്* പരിശോധിക്കുമ്പോള്* ഇന്ത്യയില്* ഏറ്റവും കൂടുതല്* ഹാന്*ഡ്*സെറ്റുകള്* വില്*ക്കുന്ന മുന്നാമത്തെ കമ്പനി എന്ന ബഹുമതിയും മൈക്രോമാക്*സ് സ്വന്തമാക്കിക്കഴിഞ്ഞു. എ-70 യുടെ വരവോടെ ഇന്ത്യന്* മൊബൈല്* വിപണിയില്* വന്*തരംഗം തന്നെ സൃഷ്ടിക്കാന്* മൈക്രോമാക്*സിന് ആവുമെന്ന കാര്യത്തില്* തര്*ക്കമില്ല