ഫെയ്*സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്* അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്* മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്*സ്ബുക്കിനെ 'ടൈം മാഗസിന്*' ഉള്*പ്പടെയുള്ള മാധ്യമങ്ങള്* വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്*സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്* 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്*സ്ബുക്കില്* ലോഗിന്* ചെയ്യുന്നവരാണ്. ഫെയ്*സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്* ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്*സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്* ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്*ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്*സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്*സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.
ഫെയ്*സ്ബുക്കിനൊപ്പം തന്നെ ഫെയ്*സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്* പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്* ഇന്റര്*നെറ്റില്* പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്* നിങ്ങള്* അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം തയ്യാറാക്കാന്* കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്* ലക്ഷക്കണക്കിന് ഫെയ്*സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്* നമ്പറുകളും ഇമെയില്* വിലാസങ്ങളും മറ്റും ശേഖരിച്ച് അവയുടെ ഒരു വന്*ശേഖരം ഉണ്ടാക്കി ഇന്റര്*നെറ്റില്* പരസ്യപ്പെടുത്തിയത് ഓര്*മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്* ഷെയറിംഗ് സൈറ്റുകളും വഴി അത് ഇപ്പോഴും ഇന്റര്*നെറ്റില്* ആര്*ക്കും ഡൗണ്*ലോഡ് ചെയ്യാനാകും. ഇതില്* ആരെയാണ് കുറ്റപ്പെടുത്താനാവുക?
മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്* സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്*സ്ബുക്ക്, ഓര്*ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്* തിടുക്കപ്പെട്ട് അംഗമാകുന്നവര്*, തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്*നെറ്റിലൂടെ പരസ്യമാകുന്നത് എന്ന് ഓര്*ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്* പൊതു സ്ഥലങ്ങളിലോ സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്*നമ്പറും ഒക്കെ അടങ്ങിയ വലിയ ഫ്ലക്*സ് ബോര്*ഡുകള്* വയ്ക്കാറുണ്ടോ? അതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ സ്വകാര്യ വിവരങ്ങള്* പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്*സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങളില്* കൂടുതല്* ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്* വലുതാണ്.
'കയ്യില്* നിന്നു വിട്ട കല്ലും വായില്* നിന്നു വിട്ട വാക്കും ഫെയ്*സ്ബുക്കിലിട്ട ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്* കഴിയില്ല' എന്നതാണ് പുതുമൊഴി. അതിനാല്* ഫോട്ടോകള്* സൗഹൃദക്കൂട്ടായ്മകളില്* പരസ്യപ്പെടുത്തുംമുന്*പ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഉയര്*ന്ന നിലവാരമുള്ള ഫോട്ടോകളില്* ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്ട്*വേറുകള്* ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്* വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോട്ടോകള്*, സ്റ്റാറ്റസ് അപ്*ഡേറ്റുകള്*, ഇഷ്ടാനിഷ്ടങ്ങള്* തുടങ്ങിയവ ആരൊക്കെ കാണണം/കാണരുത് എന്ന് മുന്*കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ചടങ്ങിന്റെ ഫൊട്ടോകള്* ലോകം മുഴുവനും കാണണമെന്നു നിര്*ബന്ധമുണ്ടോ? ചിലപ്പോള്* അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്*ക്കും എതിരായെന്നു വരാം.
ഫെയ്*സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്* മുന്നില്* നില്*ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്*സ്ബുക്ക് അക്കൗണ്ടുകള്* തുറക്കുന്നവര്* സാങ്കേതികപദങ്ങള്* വേണ്ട രീതിയില്* മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്* കാര്യമായി എടുക്കാറില്ല.
ഫെയ്*സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്* വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല ഫെയ്*സ്ബുക്ക് മലയാളമടക്കം അനവധി ഭാഷകളില്* ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്* പ്രതിപാദിക്കുന്ന ഭാഗം ഇനിയും പല ഭാഷകളിലേക്കും വിവര്*ത്തനം ചെയ്യപ്പെട്ടിട്ടില്ല.
ഫെയ്*സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്*
ഫെയ്*സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്* ആദ്യം ചെയ്യേണ്ടതും എന്നാല്* പലരും ഒരിക്കല്* പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട് തുറക്കുമ്പോള്* ഉള്ള ഡീഫോള്*ട്ട് സെറ്റിംഗുകള്* പലപ്പോഴും വ്യക്തി താത്പര്യങ്ങള്*ക്കു നിരക്കുന്നതാവാറില്ല. അതിനാല്* ഫെയ്*സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്* വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഫെയ്*സ്ബുക്കില്* സ്വകാര്യമാക്കി വയ്ക്കാന്* പറ്റാത്തതെന്തൊക്കെ?
പ്രൈവസി സെറ്റിംഗുകള്* മുഖേന നിങ്ങള്*ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്
1. നിങ്ങളുടെ പ്രൊഫൈല്* ചിത്രം
2. പേര്
3. ലിഗം
4. യൂസര്* നേം
5. നെറ്റ്*വര്*ക്ക്
ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്* അടിസ്ഥാനപരമായി അത്യാവശ്യമാണ്. അതായത് ഫെയ്*സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്* ഏത് ഉപഭോക്താവിനും കാണാന്* കഴിയും. ഇതില്* യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.
ഈ പേജില്* (Welcome to Facebook - Log In, Sign Up or Learn More) പോയി നിങ്ങളുടെ എല്ലാ പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്* നിയന്ത്രിക്കാനുമാകും.
ഇതില്* പ്രധാനമായും അഞ്ചു ഭാഗങ്ങള്* ആണുള്ളത്.
1. connecting on Facebook
ഇതില്* ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്* സുഹൃത്തുക്കളും മറ്റ് ഫെയ്*സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെ connecting on Facebook എന്ന മെനുവിലെ' view settings' എന്ന ലിങ്കില്* അമര്*ത്തിയാല്* ഒരു പേജ് തുറക്കും.
ഈ പേജില്* നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്* ഉണ്ട്.
1. ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്*സ്ബുക്കിലെ തിരച്ചില്* പേജുകളില്* നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുവാന്* ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone' എന്നു ക്രമീകരിച്ചാല്* ഫെയ്*സ്ബുക്കിലെ ആര്*ക്കും നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്* കഴിയും. ഇതിലെ മറ്റു രണ്ടു സെറ്റിംഗുകളായ 'Friends' , 'Friends of Friends' എന്നിവയാണെങ്കില്* മറ്റു ഫെയ്*സ്ബുക്ക് ഉപയോക്താക്കള്*ക്ക് ഫെയ്*സ്ബുക്കിലെ തിരയല്* സൗകര്യം ഉപയോഗിച്ച് നിങ്ങളില്* എത്താനാകില്ല.
2. രണ്ടാമത്തേത് നിങ്ങള്* ആരില്* നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്* സ്വീകരിക്കാന്* ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്* എല്ലാവരില്* നിന്നും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്* നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. തികച്ചും അപരിചിതരില്* നിന്നും നിങ്ങള്* സൗഹൃദത്തിനായുള്ള അപേക്ഷകള്* സ്വീകരിക്കാന്* ആഗ്രഹിക്കുന്നില്ലെങ്കില്* 'Friends of Friends' എന്ന ഒപ്ഷന്* തെരഞ്ഞെടുക്കുക.
3. അപരിചിതരില്* നിന്നും നിങ്ങള്* സന്ദേശങ്ങള്* സ്വീകരിക്കാന്* ആഗ്രഹിക്കുന്നില്ലേ? ഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്*ക്ക് ആരില്* നിന്നൊക്കെ സ്വകാര്യ സന്ദേശങ്ങള്* സ്വീകരിക്കണം എന്ന് തീരുമാനിക്കാന്* ആകും.
4. നിങ്ങളുടെ ഫെയ്*സ്ബുക്ക് സുഹൃത്*വലയം, വിദ്യാഭാസ യോഗ്യത, തൊഴില്*, സ്ഥലം, ഇഷ്ടാനിഷ്ടങ്ങള്* മുതലായവ ആര്*ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ് അടുത്ത മൂന്നു ക്രമീകരണങ്ങള്*. ഇതില്* മുന്* പറഞ്ഞതില്* കൂടാതെ 'Customize' എന്ന ഓപ്ഷന്* ഉപയോഗിച്ച് നിങ്ങള്*ക്ക് ഫെയ്*സ്ബുക്ക് സുഹൃത്*വലയത്തിലുള്ള തെരഞ്ഞെടുത്ത സുഹൃത്തുക്കള്*ക്കു മാത്രം പ്രസ്തുത വിവരങ്ങള്* ദൃശ്യമാക്കാന്* കഴിയുന്നു.
2. Sharing on Facebook
ഇത് നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ് നിര്*വ്വചിക്കപ്പെട്ടിരിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്* കഴിയും. ഉദാഹരണമായി നിങ്ങള്* ഫെയ്*സ്ബുക്കില്* ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണം, ആര്*ക്കൊക്കെ അതില്* അഭിപ്രായം പറയാം, നിങ്ങളുടെ ഫെയ്*സ്ബുക്ക് ചുവരില്* ആര്*ക്കൊക്കെ എഴുതാം, നിങ്ങള്* ഇഷ്ടപ്പെടുന്ന കാര്യങ്ങള്* ആര്*ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്* ഇതിലൂടെ ഒറ്റനോട്ടത്തില്* മനസ്സിലാക്കാം.
ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്*
ഫേസ്ബുക്കില്* താഴെപ്പറയുന്ന പ്രൈവസി ലെവലുകള്* ആണുള്ളത്
1. എല്ലാവരും
2. സുഹൃത്തുക്കള്*
3. സുഹൃത്തുക്കളുടെ സുഹൃത്തുക്കള്*
4. തെരഞ്ഞെടുത്ത സുഹൃത്തുക്കള്*
5. നിങ്ങള്* മാത്രം
അതായത്, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്*ക്കിഷ്ടമുള്ള കാര്യങ്ങളും നിങ്ങള്* പങ്കുവയ്ക്കാന്* ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്*ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി ലെവലുകളിലൂടെ നിശ്ചയിക്കാന്* കഴിയും.
പേജിന്റെ അടിയിലായുള്ള 'Customize settings' എന്ന ലിങ്കില്* ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്*പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്* കഴിയും.
ഫെയ്*സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ
'Preview My Profile' എന്ന ബട്ടനില്* അമര്*ത്തിയാല്* നിങ്ങളുടെ ഫെയ്*സ്ബുക്ക് പേജ് മറ്റുള്ളവര്*ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്* കഴിയും. മാത്രമല്ല ഒരു പ്രത്യേക സുഹൃത്ത് തന്റെ ഫെയ്*സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള സൗകര്യവും ഈ പേജ് നല്*കുന്നു. ഈ പേജിനെ 'ഫെയ്*സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടി' എന്നു വേണമെങ്കില്* വിശേഷിപ്പിക്കാം. ദൗര്*ഭാഗ്യവശാല്* പല ഫെയ്*സ്ബുക്ക് ഉപയോക്താക്കളും ഒരിക്കല്* പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.
അനാവശ്യ അപ്ലിക്കേഷനുകള്* എങ്ങിനെ നിയന്ത്രിക്കാം
ഫെയ്*സ്ബുക്കിനോടൊപ്പം തന്നെ ഫെയ്*സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്*ലൈന്* ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്*സ്ബുക്ക് അപ്ലിക്കേഷനുകള്*. ഇത്തരത്തിലുള്ള പല ഫെയ്*സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.
പലപ്പോഴും സ്വന്തം ഫെയ്*സ്ബുക്ക് ചുവരില്* നിങ്ങള്* ആഗ്രഹിക്കാത്ത പല അപ്*ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേ? നിങ്ങള്* മനപ്പൂര്*വ്വമോ അല്ലാതെയോ ഫെയ്*സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്*ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ പണിയായിരിക്കാം അത്.
മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്* വിലാസങ്ങളും ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്*, ഇപ്പോള്* മിക്കവാറും പല സൈറ്റുകളിലും കാണാറില്ലേ, 'Sign in with your Facebook account' എന്ന്. ഇതുപ്രകാരം ഒരു ബട്ടന്* അമര്*ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്* നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ടില്* നിന്നും ചില സ്വകാര്യ വിവരങ്ങള്* ശേഖരിക്കാനാഗ്രഹിക്കുന്നു' എന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ കാണാം. മിക്കവരും അതൊക്കെ അവഗണിക്കുകയാണ് പതിവ്.
ഇത്തരത്തില്* ഫെയ്*സ്ബുക്ക് അപ്ലിക്കേഷനുകള്* ഉപയോഗിച്ച് രജിസ്*ട്രേഷന്* പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്* ആണ് ഉണ്ടാവുന്നത്. ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്* ലഭിക്കുന്നു. രണ്ട് നിങ്ങളുടെ സുഹൃത്*വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്* പ്രചാരം നല്*കാന്* കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില അപ്ലിക്കേഷനുകള്* നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്* മാത്രം ശേഖരിച്ച് നിശബ്ദമായിരിക്കുമ്പോള്* മറ്റു ചിലവ അടിക്കടിയുള്ള അപ്*ഡേറ്റുകളും പരസ്യങ്ങളും കൊണ്ട് ഉപയോക്താക്കളുടെ ഫെയ്*സ്ബുക്ക് ചുവരുകള്* നിറയ്ക്കുന്നു.
അനാവശ്യ (സ്പാം) അപ്ലിക്കേഷനുകള്*
ഈ അടുത്തകാലത്തായി പലരുടേയും ഫെയ്*സ്ബുക്ക് ചുമരില്* സുഹൃത്തുക്കളില്* നിന്നായി 'My total facebook views are 4325 Find out your total profile views @ http://bit.ly/im9StZ ' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്* ലഭിച്ചിരുന്നു. അതില്* കൊടുത്തിട്ടുള്ള ലിങ്കില്* ക്ലിക്ക് ചെയ്താല്* ഒരു വിന്*ഡോ തുറക്കുകയും ഒരു അപ്ലിക്കേഷന്* ഇന്*സ്റ്റാള്* ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. അതിലൂടെ ഈ സൈറ്റില്* നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്* നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്*സ്ബുക്കിലെ സ്വകാര്യ വിവരങ്ങള്* പങ്കുവയ്ക്കാന്* അനുവാദം നല്*കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ടില്* അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ എളുപ്പം സാധിക്കും.
പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്* ഉള്ള 'Apps and websitse' എന്നതിനു ചുവടെയുള്ള 'Edit Your settings' എന്ന ലിങ്കില്* അമര്*ത്തുക അപ്പോള്* ഒരു പേജ് ലഭിക്കുന്നു.
ഇതില്* നിങ്ങളുടെ അക്കൗണ്ടില്* ചേര്*ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക ദൃശ്യമാകുന്നു. ഇതില്* 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings' എന്ന ലിങ്കില്* അമര്*ത്തിയാല്* ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്* ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക് എന്തൊക്കെ അവകാശങ്ങള്* ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.
അപ്ലിക്കേഷന്* കണ്*ട്രോള്* പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു അപ്ലിക്കേഷന്* സ്വന്തം അക്കൗണ്ടിലേക്കു ചേര്*ക്കുമ്പോള്* ആ അപ്ലിക്കേഷന് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്* ലഭ്യമാക്കണം എന്നു കൂടി നിശ്ചയിക്കാനാകും. ഇതിനായി 'Information accessible through your Frineds' എന്നതിനു നേരേയുള്ള എഡിറ്റ് ബട്ടണ്* അമര്*ത്തുക. തുടര്*ന്ന് ലഭിക്കുന്ന പോപ് അപ് വിന്*ഡോവില്*ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്*ക്ക് നിങ്ങളുടേതായി ലഭിക്കുന്ന വിവരങ്ങള്* നിയന്ത്രിക്കാനാകും.
ഇതില്* നിങ്ങളുടെ പേര്, പ്രൊഫൈല്* ചിത്രം, ലിംഗം, യൂസര്* ഐഡി, നെറ്റ്*വര്*ക്ക് തുടങ്ങിയ പ്രാഥമിക വിവരങ്ങള്* മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്* കണ്*ട്രോള്* പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്* അമര്*ത്തുക).
നിങ്ങള്* ഫെസ്ബുക്കില്* കളിക്കുന്ന ഫാംവില്ലി, മാഫിയാ വാര്* തുടങ്ങിയ കളികളുടെ വിവരങ്ങള്* ലോകത്തെ മുഴുവന്* അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം അപ്*ഡേറ്റുകള്* സുഹൃത്തുക്കള്*ക്ക് അരോചകമായിത്തോന്നാം. 'Game and Application Activtiy' എന്നതിനു നേരെയുള്ള ബട്ടനില്* അമര്*ത്തി ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്* ഉപയോഗിച്ച് ഒന്നുകില്* അപ്*ഡേറ്റുകള്* നിങ്ങള്*ക്ക് മാത്രമായോ അല്ലെങ്കില്* കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്* അഭികാമ്യം.
നിങ്ങളുടെ ഫെയ്*സ്ബുക്ക് സാന്നിധ്യം ഗൂഗിളില്*
ഒരാളുടെ ഫെയ്*സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്* വളരെ എളുപ്പമാണ്. ഗൂഗിള്* സേര്*ച്ച് ബോക്*സില്* ആളുടെ പേരും ഫെയ്*സ്ബുക്ക് എന്നും ചേര്*ത്ത് തെരഞ്ഞാല്* മതി. ഇത്തരത്തില്* സേര്*ച്ച് എഞ്ചിന്* പേജുകളില്* നിന്നും നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്*ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്* അപ്ലിക്കേഷന്* കണ്*ട്രോള്* പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്* അമര്*ത്തുക. അപ്പോള്* ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ ഒഴിവാക്കുക. പുതിയ ഫെയ്*സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്* സ്വാഭാവികമായും ഈ ഓപ്ഷന്* എനേബിള്* ആയിരിക്കും (ഫെയ്*സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്* പരിചയപ്പെടുത്താനാണ് താത്പര്യം)
ഒരു പ്രത്യേക ഫെയ്*സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്* നിന്നും വിലക്കുന്നതെങ്ങിനെ
നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്*ഡേറ്റുകള്* കൊണ്ട് നിങ്ങളുടെ ഫെയ്*സ്ബുക്ക് ചുവരുകള്* വൃത്തികേടാക്കാറുണ്ടോ? അതുമല്ലെങ്കില്* ഒരു സുഹൃത്തിന്റെ കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്* സ്വീകരിക്കാന്* താത്പര്യമില്ലേ? ഇതിനായി പ്രൈവസി സെറ്റിംഗ്*സ് പേജിലെ 'Block Lists' എന്ന ലിങ്കില്* അമര്*ത്തുക അപ്പോള്* ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ അതിലധികമോ പേരെ നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ടില്* നിന്നും നീക്കം ചെയ്യാനും നിയന്ത്രിക്കാനുമാകും.
ഫെയ്*സ്ബുക്ക് അക്കൗണ്ട് സുരക്ഷ
പലരും ഉപയോഗിക്കാത്തതും എന്നാല്* വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്*കരുതല്* ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്* ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്* കഴിയുന്നു. നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ടില്* ലോഗിന്* ചെയ്തതിനു ശേഷം Facebook Account Settings പേജിലെ 'Account Securtiy' എന്നതിനു നേരെയുള്ള ' Change' എന്ന ലിങ്കില്* അമര്*ത്തുക. അപ്പോള്* ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me an email' എന്ന ഓപ്ഷന്* സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്* ഫോണിലൂടെയോ തുറന്നാല്* അതിനെക്കുറിച്ചുള്ള വിവരങ്ങള്* ഉടനടി നിങ്ങളുടെ ഇമെയില്* വിലാസത്തില്* ലഭ്യമാകും.
ഫെയ്*സ്ബുക്ക് ചാറ്റ്
ഫയ്*സ്ബുക്കില്* ലോഗിന്* ചെയ്യുമ്പോള്*ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേ? നിങ്ങള്*ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്* ഉണ്ടെങ്കില്* പ്രത്യേകിച്ചും. ഈ അവസരത്തില്* ചാറ്റ് ഓഫ്*ലൈന്* ആകുവാനായി ചാറ്റ് ലിസ്റ്റിലെ 'Option' ല്* ക്ലിക്കു ചെയ്ത് 'go offline' എന്ന ലിങ്കില്* ക്ലിക്കു ചെയ്താല്* മറ്റുള്ളവര്*ക്ക് നിങ്ങള്* ഓഫ്*ലൈന്* ആയിരിക്കും. ഇത് മെമ്മറിയില്* സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം എപ്പോഴും ഓഫ് ലൈന്* ആയി ഇരിക്കുകയും ചെയ്യും.
ഫെയ്*സ്ബുക്ക് ചാറ്റില്* തെരഞ്ഞെടുത്ത സുഹൃത്തുക്കള്*ക്ക് മുന്നില്* മാത്രമായി ഓണ്*ലൈന്* ആകാന്* എങ്ങനെ കഴിയും
ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്* ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good friends, Colleagues, Family …തുടങ്ങിയവ. ഫെയ്*സ്ബുക്കില്* എങ്ങിനെ ഫ്രണ്ട്*സ് ലിസ്റ്റ്കുകള്* ഉണ്ടാക്കാം എന്നു നോക്കാം. നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ടില്* ലോഗിന്* ചെയ്തതിനു ശേഷം ഈ ലിങ്കില്* ക്ലിക് ചെയ്യുക
(Login | Facebook) അപ്പോള്* ലഭിക്കുന്ന പേജിന്റെ മുകളിലായി വലത്തേ അറ്റത്തുള്ള 'Create List' എന്ന ബട്ടനില്* അമര്*ത്തിയാല്* പുതിയ ലിസ്റ്റ് നിര്*മ്മിക്കുന്നതിനായുള്ള ഒരു പോപ് അപ് വിന്*ഡോ ദൃശ്യമാകും. ഇത്തരത്തില്* സുഹൃത്തുക്കളെ ഇഷ്ടാനുസരണം ഗ്രൂപ്പുകളായി തിരിച്ച് ഒന്നിലധികം ലിസ്റ്റുകള്* നിര്*മ്മിക്കാനാകും.
ലിസ്റ്റുകള്* നിര്*മിച്ചു കഴിഞ്ഞാല്* നിങ്ങളുടെ ചാറ്റ് ബോക്*സില്* ഈ ലിസ്റ്റുകള്* കാണാന്* കഴിയും. ഈ ലിസ്റ്റുകള്*ക്കു നേരെയുള്ള ചിഹ്നത്തില്* അമര്*ത്തി ഒന്നോ അതിലധികമോ ഗ്രൂപ്പുകളുടെ മുന്നില്* ഓണ്* ലൈനോ ഓഫ് ലൈനോ ആകാന്* കഴിയും (ചിത്രം ശ്രദ്ധിക്കുക).
ഫെയ്*സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങിനെ
ഫെയ്*സ്ബുക്ക് അക്കൗണ്ട് ഒരു പുലിവാലായെന്നു തോന്നുന്നുണ്ടൊ? മാത്രമല്ല വെറുതെ ഒരു നേരമ്പോക്കിനു തുറന്നു കുറച്ചുകാലം ഉപയോഗിച്ച് പിന്നീട് വെറുതെ ഇടുന്നത് ബുദ്ധിയല്ല. ഇത്തരത്തിലുള്ള ഉപയോഗിക്കാത്തെ ഫെയ്*സ്ബുക്ക് അക്കൗണ്ടുകള്* നീക്കം ചെയ്യുന്നതായിരിക്കും അഭികാമ്യം. നിങ്ങള്*ക്ക് ആവശ്യമില്ലെങ്കില്* ഫെയ്*സ്ബുക്കിനോട് വളരെ എളുപ്പത്തില്* താത്കാലികമായോ സ്ഥിരമായോ വിട ചൊല്ലാം.
ഇതിനായി ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിംഗ് (https://www.facebook.com/editaccount.php) പേജിലെ 'Deactivate Account' എന്ന മെനുവില്* ക്ലിക്ക് ചെയ്യുക. അപ്പോള്* ഒരു പേജ് ലഭിക്കും.
അക്കൌണ്ട് നീക്കം ചെയ്യുന്നതിനു മുന്*പായി അവസാനമായി നിങ്ങളുടെ സുഹൃത്തുക്കള്*ക്ക് വിടവാങ്ങല്* സന്ദേശം അയയ്ക്കുവാനുള്ള സൗകര്യവും ഈ പേജ് ഒരുക്കുന്നു.
താത്കാലികമായി നീക്കംചെയ്യാന്* 'This is temproray I'll be back' എന്ന ഓപ്ഷന്* തെരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുകയും പിന്നീട് ആവശ്യമായി തോന്നുകയാണെങ്കില്* പഴയ ഇമെയില്* വിലാസവും പാസ്*വേഡും ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്* കഴിയുകയും ചെയ്യും
ഇനി ഒരിക്കലും അക്കൗണ്ട് ഉപയോഗിക്കാന്* താത്പര്യമില്ലെങ്കില്* അതിനനുയോജ്യമായ ഒപ്ഷനുകള്* തെരഞ്ഞെടുക്കുക.
ഫേസ്ബുക്കില്* ലോഗിന്* ചെയ്തതിനു ശേഷം ഈ ലിങ്കില്* https://www.facebook.com/help/contac...delete_account ക്ലിക്ക് ചെയ്തും നിങ്ങളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാവുന്നതാണ്.
ഈ അവസരത്തിലും ഉടന്* തന്നെ ഫെയ്*സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നില്ല. രണ്ടാഴ്ചക്കാലത്തേക്ക് പ്രസ്തുത അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുന്നു. ഇതിനിടക്ക് ഒരിക്കലെങ്കിലും അക്കൗണ്ടിലേക്ക് പ്രവേശിച്ചാല്* അക്കൗണ്ട് നീക്കം ചെയ്യാനുള്ള അപേക്ഷ പരാജയപ്പെടുന്നു. മാത്രമല്ല നിങ്ങള്* ഫെയ്*സ്ബുക്ക് അപ്ലിക്കേഷനുകള്* വഴി രജിസ്റ്റര്* ചെയ്തിട്ടുള്ള മറ്റു വെബ്*സൈറ്റുകള്* ഉപയോഗിച്ചാലും ഇത് ബാധകമാണ്. അതിനാല്* അക്കൗണ്ട് പൂര്*ണ്ണമായും നീക്കം ചെയ്യുന്നതിനു മുന്*പായി പ്രസ്തുത അപ്ലിക്കേഷനുകള്* ആദ്യം നീക്കം ചെയ്യുക. കൂടാതെ നിങ്ങളുടേതായുള്ള ഫോട്ടോകള്*, വീഡീയോകള്*, പോസ്റ്റുകള്*, അപ്*ഡേറ്റുകള്* തുടങ്ങിയവ നീക്കം ചെയ്യുന്നതും നല്ലതാണ്.
ഫെയ്*സ്ബുക്കില്* നിന്നും പുറത്തുവന്നതിനു ശേഷം ബ്രൗസറിലെ കുക്കികള്* നീക്കം ചെയ്യുകയും വേണം. രണ്ടാഴ്ചയ്ക്കു ശേഷം ഫെയ്*സ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിക്കാന്* കഴിയാനാകാത്ത വിധം നീക്കം ചെയ്യപ്പെടുന്നു. പക്ഷേ ഓര്*മ്മിക്കുക. നിങ്ങളുടെ അക്കൗണ്ടും മറ്റു വിവരങ്ങളും ഫെയ്*സ്ബുക്ക് തങ്ങളുടെ സെര്*വ്വറുകളില്* നിന്നും നീക്കുന്നില്ല. പക്ഷേ മറ്റു ഇന്റര്*നെറ്റ് ഉപയോക്താക്കള്*ക്ക് ലഭ്യമാക്കുന്നില്ല എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഫെയ്*സ്ബുക്കിന്റെ ഈ പോളിസി ചില വിവാദങ്ങളും ഉണ്ടാക്കാതില്ല.
ഫേസ്ബുക്ക് അക്കൌണ്ടും പ്രായപൂര്*ത്തിയാകാത്ത ഉപയോക്താക്കളും
18 വയസ്സിനു താഴെയുള്ള ഫെയ്*സ്ബുക്ക് ഉപയോക്താക്കളെ 'മൈനര്*' എന്ന വിഭാഗത്തില്* ആണ് ഉള്*പ്പെടുത്തിയിരിക്കുന്നത്. അതായത് 18 വയസ്സിനു താഴെയുള്ളവര്* പുതിയ ഫെയ്*സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്* പ്രൊഫൈല്* ഫോട്ടോ, വയസ്സ്, ലിംഗം, നെറ്റ്*വര്*ക്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്* ഒഴികെയുള്ള മറ്റെല്ലാം സുഹൃത്തുക്കള്*ക്കു മാത്രം ലഭ്യമാകുന്ന വിധത്തില്* ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സേര്*ച്ച് എഞ്ചിനുകളേയും തടഞ്ഞിരിക്കുന്നു.
18 വയസ്സു കഴിഞ്ഞ ഉടന്* തന്നെ ഓട്ടോമാറ്റിക്കായി ഈ നിയന്ത്രണങ്ങള്* മാറപ്പെടുന്നതിനാല്*, ഈ അവസരത്തില്* സ്വകാര്യ ക്രമീകരണങ്ങള്* ആവശ്യമായ രീതിയില്* പുന:ക്രമീകരിക്കേണ്ടി വരും.
ഒരു രക്ഷകര്*ത്താവെന്ന നിലയില്* നിലവിലുള്ള നിയമപ്രകാരം, നിങ്ങള്*ക്ക് 13 വയസ്സിനു താഴെയുള്ള മകന്റെ/മകളുടെ ഫെയ്*സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്* ആവശ്യപ്പെടാന്* കഴിയും. ഇതിനായി ഈ ഫോറം പൂരിപ്പിക്കുക (Child Data Request | Facebook) രക്ഷകര്*ത്താവാണെന്നു തെളിയിക്കുന്നതിനാവശ്യമായ നിയമാനുസൃത രേഖകളുടെ പകര്*പ്പുകളും കൂടെ സമര്*പ്പിക്കേണ്ടതാണ്.
മരണശേഷം ഫെയ്*സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുന്നു
ഒരു ഫെയ്*സ്ബുക്ക് ഉപഭോക്താവ് മരിച്ചു കഴിഞ്ഞാല്* ബന്ധുക്കളുടേയൊ സുഹൃത്തുക്കളുടെയോ അപേക്ഷപ്രകാരം അക്കൗണ്ട് ഫെയ്*സ്ബുക്ക് മെമ്മറൈസ് (Memorize) ചെയ്യുന്നു. അതായത് സ്റ്റാറ്റസ് അപ്*ഡേറ്റുകളും മറ്റു സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നു. ആര്*ക്കും തന്നെ പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാനാകില്ല. കൂടാതെ സൗഹൃദത്തിനായുള്ള അപേക്ഷകളും ആരില്* നിന്നും സ്വീകരിക്കുന്നതല്ല. എങ്കിലും അക്കൗണ്ട് ഉടമയുടെ അവസാന സ്വകാര്യ ക്രമീകരണങ്ങളനുസരിച്ച് സുഹൃത്തുക്കള്*ക്കും മറ്റുള്ളവര്*ക്കും ഫെയ്*സ്ബുക്ക് ചുവരില്* അഭിപ്രായങ്ങള്* എഴുതുവാനും മറ്റും കഴിയും.
നിങ്ങളേക്കാള്* നിങ്ങളുടെ ശൃംഗല വളരുന്നതില്* താത്പര്യം ഫെയ്*സ്ബുക്കിനാണ്
ഓര്*ക്കുക ഫെയ്*സ്ബുക്ക് ഇന്ന് ശതകോടികള്* വരുമാനമുള്ള ഒരു ആഗോള ബിസിനസ് സ്ഥാപനമാണ്. നിങ്ങളുടെ സൗഹൃദച്ചങ്ങലയില്* ആണ് ആ ബിസിനസിന്റെ നിലനില്*പ്പ്. അതിനാല്* നിങ്ങളുടെ സൗഹൃദം വളരുന്നതില്* നിങ്ങളേക്കാള്* താത്പര്യം ഫെയ്*സ്ബുക്കിന് തന്നെയാണ്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്* വെറും സോഫ്ട്*വേര്* കോഡുകള്* മാത്രമാണ്. ഏതു സമയവും വളരെ എളുപ്പത്തില്* മാറ്റിമറിക്കാന്* കഴിയുന്നവ. അതിനാല്* ആവശ്യമായ മുന്*കരുതലുകള്* എപ്പോഴും അനിവാര്യമാണ്. നിങ്ങള്* നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്* ഫെയ്*സ്ബുക്കില്* സൂക്ഷിച്ചാല്* മാത്രമല്ലേ അത് ദുരുപയോഗം ചെയ്യാന്* സാദ്ധ്യതയുള്ളൂ. അതിനാല്* എന്തൊക്കെ ആരുമായൊക്കെ പങ്കുവയ്ക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.
ഫെയ്*സ്ബുക്കിന്റെ പ്രൈവസി പോളിസി അമേരിക്കന്* ഭരണഘടനയേക്കാള്* വലുതാണ്. മാത്രമല്ല കാലോചിതമായി അവ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്* ഇടക്കിടക്ക് ഫെയ്*സ്ബുക്ക് ഉപയോക്താക്കള്* തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്* പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.


Comment