വൈറസ് x ആന്റിവൈറസ് -അവസാനിക്കാത്ത യുദ്ധം -1
കമ്പ്യൂട്ടറുകളോളം തന്നെ പഴക്കമുള്ളതാണ് കമ്പ്യൂട്ടര്‍* വൈറസുകളുടെ ചരിത്രവും. എന്തുകൊണ്ട് കമ്പ്യൂട്ടര്‍* വൈറസുകളെ അങ്ങനെ വിളിക്കുന്നു എന്നാലോചിച്ചിട്ടുണ്ടൊ. കമ്പ്യൂട്ടര്‍* വൈറസുകളും, മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്ന വൈറസുകളും പ്രവര്*ത്തിക്കുന്നത് ഏതാണ്ട് സമാനമായ രീതിയിലാണ്. സ്വയം പെറ്റുപെരുകാന്‍* കഴിവുള്ളവയാണ് ഈ രണ്ടു വിഭാഗത്തിലുംപെട്ട വൈറസുകള്‍*. മനുഷ്യരെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍*ക്ക് പ്രത്യേകിച്ച് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. ജലദോഷം മുതല്‍* എയിഡ്*സ് വരെ ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. വാക്*സിനുകള്‍* മാത്രമേ എന്തെങ്കിലും പ്രയോജനം ചെയ്യുന്നുള്ളു. റാബീസ് വാക്*സിന്*, ചിക്കന്‍* പോക്*സ് വാക്*സിന്*, പോളിയോ വാക്*സിന്*, അങ്ങനെ വാക്*സിനുകളുടെ പട്ടിക നീളുന്നു. വൈറസ് രോഗങ്ങളില്‍* നിന്ന് കരകയറിയാലും ശരീരത്തില്‍* അതിന്റെ അവശേഷിപ്പുകള്‍* ഉണ്ടാകും -അംഗവൈകല്യങ്ങളുടേയോ പാടുകളുടേയോ ഒക്കെ രൂപത്തില്‍*. ഉദാഹരണം വസൂരി, ചിക്കന്‍* പോക്*സ്, പോളിയോ.
കമ്പ്യൂട്ടര്‍* വൈറസുകളുടെ കാര്യവും ഇതുതന്നെ. മുന്‍*കരുതലാണ് പ്രധാനം. വൈറസുകളെ നീക്കം ചെയ്താലും അവ വരുത്തിയ നഷ്ടങ്ങള്‍* പുന:സ്ഥാപിക്കുക ബുദ്ധിമുട്ടാണ്. ഉദാഹരണമായി, ഡോക്യുമെന്റ് ഫയലുകളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന വൈറസിനെ നീക്കം ചെയ്താലും നഷ്ടപ്പെട്ട ഫയലുകള്‍* വീണ്ടെടുക്കാനാകില്ല. വൈറസ് അസുഖങ്ങള്‍* വളരെപ്പെട്ടന്ന് ഒരാളില്‍* നിന്നും മറ്റൊരാളിലേക്ക് പകരുന്നു, അതും വളരെ നിശ്ശബ്ദമായി. കമ്പ്യൂട്ടര്‍* വൈറസുകളുടെയും കഥ ഇതുതന്നെ. കമ്പ്യൂട്ടറുകളില്‍* നിന്ന് കമ്പ്യൂട്ടറുകളിലേക്ക് ഇവയും അതിവേഗം പടരുന്നു. അതിനാല്‍* മുന്‍*കരുതല്‍* തന്നെയാണ് വൈറസ് ആക്രമണം തടയാന്‍* അനുയോജ്യം. സാധാരണ വൈറസ് അസുഖങ്ങളില്‍* നിന്ന് വാക്*സിനുകള്‍* എങ്ങനെ സംരക്ഷണം നല്*കുന്നുവോ, അതുപോലെ കമ്പ്യൂട്ടര്‍* വൈറസുകളില്‍* നിന്ന് ആന്റി വൈറസ് സോഫ്ട്*വേറുകള്‍* കമ്പ്യൂട്ടറിനെ സംരക്ഷിക്കുന്നു.
അല്‍*പ്പം ചരിത്രം
1949 ല്‍* തന്നെ ഹംഗേറിയന്‍* ശാസ്ത്രജ്ഞനായ ജോണ്‍* വോണ്‍* ന്യൂമാന്‍* തന്റെ 'Theory and Organization of Complicated Automata' എന്ന പ്രബന്ധത്തില്‍* സ്വയം പെരുകാന്‍* കഴിവുള്ള കമ്പ്യൂട്ടര്‍* പ്രോഗ്രമുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 1971 ല്‍* അമേരിക്കയിലെ ബി ബി എന്‍* ടെക്*നൊളജിയിലെ ശാസ്ത്രജ്ഞനായ ബോബ് തോമസ് ആണ് സ്വയം പെരുകാന്‍* കഴിയുന്ന 'ക്രീപ്പര്‍* വേം' എന്ന കമ്പ്യൂട്ടര്‍* പ്രോഗ്രാം ആദ്യമായി പരീക്ഷണാര്*ഥം ഉപയോഗിച്ചത്. അര്*പ്പാനെറ്റ് (ARPANET) ന്റെ ഡെവലപ്പറായിരുന്നു ബോബ് തോമസ് പരീക്ഷിച്ച ഈ പ്രോഗ്രാമിനാണ് ആദ്യ കമ്പ്യൂട്ടര്‍* വൈറസ് എന്ന ഖ്യാതി. ഇന്റര്‍*നെറ്റിന്റെ മുന്‍*ഗാമിയായ നെറ്റ്*വര്*ക്കാണ് ആര്*പ്പാനെറ്റ്. അന്നത്തെ ഏറ്റവും പ്രസിദ്ധമായ ഓപ്പറേറ്റിങ് സിസ്റ്റമായ 'ടിനെക്*സി' (Tenex) ല്‍* പ്രവര്*ത്തിക്കുംവിധമാണ് ക്രീപ്പര്‍* തയ്യാറാക്കപ്പെട്ടത്. ക്രീപ്പര്‍* വേമിന്റെ പിതൃത്വത്തെക്കുറിച്ചും വിവാദങ്ങള്‍* നിലവിലുണ്ട്.
അര്*പ്പാനെറ്റ് വഴി മറ്റു കമ്പ്യൂട്ടറുകളിലേക്ക് പകര്*ന്ന ഈ വൈറസ്, കമ്പ്യൂട്ടറുകളില്‍* 'I'm the creeper, catch me if you can!' എന്ന സന്ദേശം ദൃശ്യമാക്കുമായിരുന്നു. ഇതിനു മറുമരുന്നായി ആദ്യ ആന്റിവൈറസ് പ്രോഗ്രാം ആയ 'റീപ്പര്‍*' നിര്*മിക്കപ്പെട്ടു. ഇന്നും തുടരുന്ന വൈറസ് - ആന്റിവൈറസ് യുദ്ധത്തിന്റെ തുടക്കം 'ക്രീപ്പറി'ല്‍* നിന്നും 'റീപ്പറി'ല്‍* നിന്നും ആയിരുന്നു.
ആദ്യകാല കമ്പ്യൂട്ടര്‍* വൈറസുകളെല്ലാം താരതമ്യേന നിരുപദ്രവകാരികളായിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുക എന്ന ഉദ്ദേശമേ അവയ്ക്കുണ്ടായിരുന്നുള്ളു. വെയിത് റിസാക്ക്, ജര്*ഗന്* ക്രൗസ് തുടങ്ങിയ ശാസ്ത്രജ്ഞരുടെ പ്രബന്ധങ്ങളില്‍*, സാധാരണ ജൈവ വൈറസുകളെപ്പോലത്തെ സ്വഭാവ വിശേഷങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍* പ്രോഗ്രാമുകളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. 1984 ല്‍* കാലിഫോര്*ണിയ യൂണിവേഴ്*സിറ്റിയിലെ ഫ്രെഡ് കോഹന്* 'കമ്പ്യൂട്ടര്‍* വൈറസ്സുകള്‍* തിയറിയും പരീക്ഷണങ്ങളും' എന്ന പ്രബന്ധത്തില്‍* ആണ് 'വൈറസ്' എന്ന വിശേഷണം ഇത്തരം പ്രോഗ്രാമുകള്‍*ക്ക് ആദ്യമായി നല്*കിയത്. അദ്ദേഹത്തിന്റെ പ്രൊഫസറായിരുന്ന ലിയനാര്*ഡ് ആഡില്‍*മാനാണ് സ്വയം പെരുകാന്‍* കഴിയുന്ന കമ്പ്യൂട്ടര്‍* പ്രോഗ്രാമുകള്‍*ക്ക് എന്തുകൊണ്ടും ചേരുന്ന പേരാണ് വൈറസ് എന്നു നിര്*ദേശിച്ചത്.
ആദ്യകാലങ്ങളില്‍* നിര്*മിക്കപ്പെട്ട കമ്പ്യൂട്ടര്‍* വൈറസുകളെല്ലാം തന്നെ തമാശയ്*ക്കോ പേരെടുക്കാനോ പരീക്ഷണാര്*ഥമോ ഒക്കെ നിര്*മിക്കപ്പെട്ടവയായിരുന്നു. എണ്*പതുകളുടെ തുടക്കം വരെ ഇത്തരം പ്രോഗ്രാമുകള്‍* അധികമാരുടേയും ശ്രദ്ധയാകര്*ഷിച്ചിരുന്നില്ല. പക്ഷേ, അന്നത്തെ തീപ്പൊരികളാണ് വന്‍*അഗ്*നികുണ്ഠമായി ആളിക്കത്തിയത്. ആദ്യകാലത്ത് പരിഭ്രാന്തി സൃഷ്ടിച്ച ചില പ്രധാന വൈറസുകളെ പരിചയപ്പെടാം
എല്‍*ക് ക്ലോണര്‍*
(Elk Cloner)
1981 ല്‍* റിച്ചാര്*ഡ് സ്*ക്രെന്റ എന്ന പതിനഞ്ചുകാരനായ കമ്പ്യൂട്ടര്‍* പ്രോഗ്രാമറാണ്, ആപ്പിള്‍* ഓപ്പറേറ്റിംഗ് സിസ്റ്റം ലക്ഷ്യമാക്കി, ഫ് ളോപ്പി ഡിസ്*കുകളിലൂടെ മറ്റു കമ്പ്യൂട്ടറുകളിലേക്കു പകരാന്‍* കഴിവുള്ള 'എല്‍*ക് ക്ലോണര്‍*' എന്ന വൈറസ് നിര്*മിച്ചത്. അതിവേഗം പെറ്റുപെരുകുന്ന കമ്പ്യൂട്ടര്‍* വൈറസുകളുടെ മുതുമുത്തച്ഛനായി കണക്കാക്കപ്പെടുന്നത് ഈ പ്രോഗ്രാമിനെയാണ്. അന്*പതു തവണ ബൂട്ടീങ് നടന്നു കഴിഞ്ഞാല്‍* സ്*ക്രീനില്* ഒരു ചെറിയ കവിത ദൃശ്യമാകുന്ന തരത്തിലാണ് ഇതിന്റെ രൂപകല്*പ്പന.
റിച്ചാര്*ഡ് സ്*ക്രെന്റെയുടെ സുഹൃത്തുക്കളുടെയും സ്*കൂള്‍* ക്ലബ്ബിലെയും കമ്പ്യൂട്ടറുകളെ മാത്രമായിരുന്നു എല്‍*ക് ക്ലോണര്‍* ബാധിച്ചത്. കമ്പ്യൂട്ടര്‍* വൈറസ് എന്ന പദം തന്നെ തികച്ചും അപരിചിതമായിരുന്ന അക്കാലത്ത് പരിഭ്രാന്തിയും അതിലുമുപരി കൗതുകവുമാണ് എല്‍*ക് ക്ലോണര്‍* ഉണ്ടാക്കിയത്. മറ്റു പ്രോഗ്രാമുകളെയും കമ്പ്യൂട്ടറിനേയും പ്രതികൂലമായി ബാധിക്കുന്ന ഒന്നും എല്‍*ക് ക്ലോണറില്‍* ഉണ്ടായിരുന്നില്ല. 25 വര്*ഷങ്ങള്*ക്കു ശേഷം ഒരു 'കൊച്ചു പ്രായോഗിക തമാശ' എന്നാണ് സ്*ക്രെന്റ ഇതിനെക്കുറിച്ച് പറയുന്നത്. അടുത്തകാലത്ത് ഗൂഗിളിനു ഒരു വെല്ലുവിളിയായി ഉയര്*ത്തിക്കാണിക്കപ്പെട്ട 'ബ്ലെക്കോ' (Blekko) എന്ന സേര്‍*ച്ച് എഞ്ചിന്* നിര്*മിച്ചതും ഇദ്ദേഹം തന്നെയാണ്. ഇപ്പോള്‍* ബ്ലെക്കോയുടെ മേധാവിയായി പ്രവര്*ത്തിക്കുന്നു.
ബ്രയിന്‍* വൈറസ്
(Brain virus)
1986 ല്‍* പാകിസ്താനിലെ ലാഹോറില്‍* നിന്നുള്ള ബാസിത് അല്‍*വി, അജ്മദ് ഫറൂക്ക് അല്‍*വി സഹോദരന്മാരാണ് 'ബ്രെയിന്‍* വൈറസ്' എന്ന പേരില്‍* ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആക്രമിച്ച ആദ്യ വൈറസ് പ്രോഗ്രാം നിര്*മിച്ചത്. ഡോസ് കമ്പ്യൂട്ടറുകളുടെ ബൂട്ട് സെക്ടറിനെ ആക്രമിച്ച് ഉപയോഗശൂന്യമാക്കുക എന്നതായിരുന്നു ഇതിന്റെ പ്രവര്*ത്തന രീതി. ഊരും പേരും ഇല്ലാതെയല്ല ബ്രയിന്‍* വൈറസ് കമ്പ്യൂട്ടറുകളെ ആക്രമിച്ചത്. നിര്*മ്മാതാക്കളുടെ പേരും പൂര്*ണ്ണമായ വിലാസവും ഫോണ്‍* നമ്പറും അടങ്ങുന്ന ഒരു സന്ദേശം ആയിരുന്നു ഈ വൈറസ് ബാധിച്ച കമ്പ്യൂട്ടറുര്‍* സ്*ക്രീനുകളില്* ദൃശ്യമാക്കിയിരുന്നത്!
തങ്ങളുടെ മെഡിക്കല്‍* സോഫ്ട്*വേര്* അനുവാദമില്ലാതെ ആരെങ്കിലും പകര്*ത്തി ഉപയോഗിച്ചാല്‍* അതിനു തടയിടുക എന്ന ലക്ഷ്യമായിരുന്നു ഈ വൈറസിനു പിന്നിലെങ്കിലും, കാര്യങ്ങള്‍* കൈവിട്ടു പോകുകയായിരുന്നു. ഏതോ ഒരു കമ്പ്യൂട്ടര്‍* പോഗ്രാമര്‍* ഈ വൈറസിനെപ്പറ്റി മനസ്സിലാക്കുകയും അതിന്റെ കോഡ് അല്പം മാറ്റി എഴുതുകയും ചെയ്തു. അതായത് മെഡിക്കല്‍* സോഫ്ട്*വേറുമായുള്ള ബന്ധം വേര്*പെടുത്തി. യാതൊരു വിവേചനവുമില്ലാതെ ഒരു കമ്പ്യൂട്ടറില്‍* നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് ഫ് ളോപ്പി ഡിസ്*കുകളിലൂടെ ബ്രയിന്‍* വൈറസ് പടര്*ന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഫോണ്‍* സന്ദേശങ്ങള്‍* കൊണ്ട് അല്‍*വി സഹോദരന്മാര്*ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഫോണ്‍* കണക്ഷന്* തന്നെ അവര്‍*ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ഇവര്‍* ഇന്ന് പാകിസ്താനില്‍* ബ്രയിന്‍* നെറ്റ് എന്ന പേരില്‍* ഇന്റര്‍*നെറ്റ് സേവന ദാതാക്കളാണ്.
അടുത്തിടെ പ്രമുഖ അന്റിവൈറസ് – സെക്യുരിറ്റി സോഫ്ട്*വേര്* നിര്*മാതാക്കളായ എഫ് സെക്വറിലെ മിക്കോ ഹിപ്*നോനന്* ലാഹോറില്‍* പോയി അല്‍*വി സഹോദരന്മാരെ ഇന്റര്‍*വ്യൂ ചെയ്തിരുന്നു. ആ വീഡിയോ ചുവടെ-
YouTube - Brain: Searching for the first PC virus in Pakistan
ക്രിസ്തുമസ് ട്രീ ഇക്*സിക്
(Christmas Tree EXEC)
കമ്പ്യൂട്ടര്‍* നെറ്റ്*വര്*ക്കുകള്* കുറവായിരുന്ന കാലത്ത് ഫ് ളോപ്പി ഡിസ്*കുകളിലൂടെയായിരുന്നു കമ്പ്യൂട്ടറില്‍* നിന്ന് കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍* പടര്*ന്നിരുന്നത്. 1987 ല്‍* ക്രിസ്തുമസ് ട്രീ ഇക്*സിക് എന്ന പ്രോഗ്രാമാണ് ഈമെയിലുകളിലൂടെ പകര്*ന്നതെന്നു കരുതപ്പെടുന്ന ആദ്യ വൈറസ്. ജര്*മനിയില്* ക്ലോസ്റ്റല്‍* യൂണിവേര്*സിറ്റി ഓഫ് ടെക്*നോളജിയിലെ ഒരു വിദ്യാര്*ത്ഥിയായിരുന്നു ഇതിനു പിന്നില്‍*. റെക്*സ് (REXX) എന്ന കമ്പ്യൂട്ടര്‍* സ്*ക്രിപ്റ്റിംഗ് ഭാഷയില്‍* എഴുതപ്പെട്ട ഈ വൈറസ് ക്രിസ്തുമസ് ആശംസകളുടെ രൂപത്തില്‍* ലോകമെന്നും പരന്നു.
ജെറുസലേം വൈറസ്
(Jerusalem virus)
1987 ഒക്ടോബറില്‍* ജറുസ്സലേമില്‍* കണ്ടെത്തിയ ഒരു കമ്പ്യൂട്ടര്‍* വൈറസാണിത്. പതിമൂന്നാം തീയതി വെള്ളിയാഴ്ച്ചയായി വരുന്ന ദിവസങ്ങളില്‍* ആക്രമണം നടത്തുക എന്നതായിരുന്നു ഈ വൈറസിന്റെ പ്രത്യേകത. മറ്റു ദിവസങ്ങളിലെല്ലാം ശാന്തമായിരുന്ന് പതിമൂന്നാം തീയ്യതി വെള്ളിയാഴ്ച്ചകളില്‍* കമ്പ്യൂട്ടറിലെ എല്ലാ പ്രോഗ്രാം ഫയലുകളേയും നീക്കംചെയ്യുക എന്നതായിരുന്നു ഇതിന്റെ തന്ത്രം. ജറുസലേം വൈറസ് ബ്ലാക് ബോക്*സ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഡോസ് പ്രോഗ്രാം അധിഷ്ഠിതമായി നിര്*മിക്കപ്പെട്ട ഈ വൈറസ്, വിന്*ഡോസ് വ്യാപകമായതോടെ പ്രസക്തമല്ലാതായി.
സ്*റ്റോണ്‍*ഡ് വൈറസ്
(Stoned virus)
ബ്രയിന്‍* വൈറിനെപ്പോലെത്തന്നെ ബൂട്ട് സെക്ടറിനെ ആക്രമിച്ച ഒന്നായിരുന്നു സ്*റ്റോണ്‍*ഡ്. 1989 ല്‍* ന്യൂസിലന്*ഡിലെ ഒരു വിദ്യാര്*ഥിയായിരുന്നു ഈ വൈറസ് പ്രോഗ്രാം എഴുതിയത്. ബാധിക്കപ്പെട്ട കമ്പ്യൂട്ടര്‍* സ്*ക്രീനുകളില്* 'നിങ്ങളുടെ കമ്പ്യൂട്ടര്‍* കല്ലായി മാറിയിരിക്കുന്നു' എന്ന സന്ദേശമായിരുന്നു ദൃശ്യമായിരുന്നു. സ്*റ്റോണ്‍*ഡ് വൈറസിനു പിന്നീട് പല വക ഭേദങ്ങളും ഉണ്ടായി. ന്യൂസിലന്*ഡിലെയും ഓസ്*ട്രേലിയയിലേയും ആയിരക്കണക്കിനു കമ്പ്യൂട്ടറുകളെ അത് 'കല്ലുകള്‍*' ആക്കി മാറ്റുകയും ചെയ്തു!
മോറിസ് വേം
(Morris worm)
1988 നവംബര്‍* രണ്ടിന് ഇന്റര്‍*നെറ്റിലൂടെ പടര്*ന്ന മൊറിസ് വേം ആണ് ആദ്യമായി മാധ്യമ ശ്രദ്ധയാകര്*ഷിച്ച ഇന്റര്‍*നെറ്റ് വൈറസ്. ന്യൂയോര്*ക്കിലെ കോര്‍*ണല്‍* യൂണിവേഴ്*സിറ്റിയിലെ വിദ്യാര്*ഥിയായിരുന്ന റോബര്*ട്ട് ടാപന്‍* മോറിസ് ആയിരുന്നു ഇതിനു പിന്നില്‍*. മണിക്കൂറുകള്‍*ക്കുള്ളില്* ഏകദേശം 6000 കമ്പ്യൂട്ടറുകളെ മോറിസ് വേം താറുമാറാക്കി. ഓര്*മിക്കുക അത് അക്കാലത്ത് ഇന്റര്‍*നെറ്റില്‍* മൊത്തമുള്ള കമ്പ്യൂട്ടറുകളുടെ പത്തു ശതമാനമായിരുന്നു! പ്രത്യേക ദുഷ്ട ലാക്കോടുകൂടിയല്ലാതെ പരീക്ഷണാര്*ത്ഥത്തില്* തയ്യാറാക്കിയ പ്രോഗ്രാമില്‍* സംഭവിച്ച സാങ്കേതിക പിഴവുകളാണത്രേ അതിനെ അത്രകണ്ട് വിനാശകാരിയാക്കിയത്. ഫലമോ റോബര്*ട്ട് മോറിസ്സിന് മൂന്നു വര്*ഷത്തെ ജയില്‍* വാസവും 10000 ഡോളര്‍* പിഴയും 400 മണിക്കൂര്‍* സാമൂഹ്യ സേവനവും ശിക്ഷയായി ലഭിച്ചു. ജയില്‍* ശിക്ഷ പിന്നീട് ഇളവു ചെയ്യപ്പെടുകയുണ്ടായി. കമ്പ്യൂട്ടര്‍* ഫ്രോഡ് ആന്‍*ഡ് അബ്യൂസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തി എന്ന പദവിയും റോബര്*ട്ട് മോറിസ്സിനു സ്വന്തം.
ടെക്വില (പോളീ ഫോര്‍*മസ് വൈറസ്)
ഓരോ തവണയും വ്യത്യസ്തമായ ആക്രമണ സ്വഭാവം പ്രദര്*ശിപ്പിക്കുന്ന വൈറസുകളെയാണ് പോളീ ഫോര്‍*മസ് വൈറസുകള്‍* എന്ന വിഭാഗത്തില്‍* പെടുത്തുന്നത്. പ്രമുഖ മെക്*സിക്കന്* ലഹരി പാനീയമായ ടെക്വിലയുടെ പേരിലാണ് ആദ്യത്തെ പോളീ ഫോര്‍*മസ് വൈറസ്സ് പുറത്തിറങ്ങിയത്. പോളീ ഫോര്‍*മസ് വൈറസുകളുടെ പ്രത്യേക സ്വഭാവ സവിശേഷതകള്‍* കൊണ്ടുതന്നെ അവയ പിടികൂടുകയും നീക്കം ചെയ്യുകയും എളുപ്പമല്ല.
ടെക്വില വൈറസ് കമ്പ്യൂട്ടറുകളുടെ മാസ്റ്റര്‍* ബൂട്ട് റെക്കോഡിനെ ആയിരുന്നു ആക്രമിച്ചിരുന്നത്. അതിനു ശേഷം മറ്റു പ്രോഗ്രാം ഫയലുകളെ താറുമാറാക്കി. മറ്റൊരു പ്രത്യേകത 'sc' എന്നും 'v' എന്നും അക്ഷരങ്ങളുള്ള ഫയലുകളെ ആക്രമണത്തില്‍* നിന്നും ഒഴിവാക്കിയിരുന്നു (ആന്റി വൈറസ് പ്രോഗ്രാം ഫയലുകളെ ഒഴിവാക്കാന്‍* വേണ്ടിയായിരുന്നു ഇതെന്നു പറയപ്പെടുന്നു).
ഇത്തരത്തിലുള്ള ഒരു സന്ദേശമായിരുന്നു വൈറസ് ബാധയേറ്റ കമ്പ്യൂട്ടറൂകളില്‍* ദൃശ്യമായിരുന്നത്. സ്വയം പ്രതിരോധിക്കാനും മറഞ്ഞിരിക്കാനും കഴിയുംവിധം പ്രത്യേക രീതിയില്‍* ആയിരുന്നു ടെക്വില വൈറസ് തയ്യാറാക്കപ്പെട്ടത്. കമ്പ്യൂട്ടര്‍* വിദഗ്ദരില്‍* ആശയക്കുഴപ്പം സൃഷ്ടിക്കുവാനായി അനാവശ്യമായ പല കോഡുകളും ഇതില്‍* ചേര്*ക്കപ്പെട്ടിരുന്നു. യൂറോപ്പില്‍* ആയിരുന്നു ടെക്വില കൂടുതലായി പടര്*ന്നത്.
മൈക്കലാഞ്ചലോ വൈറസ്
(Michelangelo virus)
ലോകപ്രശസ്ത ശില്പിയും ചിത്രകാരനുമായിരുന്ന മൈക്കലാഞ്ചലോയുടെ പേരില്‍* ഇറങ്ങിയ വൈറസ് ലോകമെങ്ങും ചര്*ച്ചാ വിഷയമായി. 1991 ഏപ്രില്‍* മാസത്തില്‍* ന്യൂസിലന്*ഡില്* ആണ് ഈ കുപ്രസിദ്ധ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ആരാണ് ഈ വൈറസ്സിനു പിന്നില്‍* എന്ന് വ്യക്തമല്ല എങ്കിലും മൈക്കലാഞ്ചലോയുടെ ജന്മദിനമായ മാര്‍*ച് 6 നു കുഴപ്പങ്ങള്‍* ഉണ്ടാക്കുന്ന വിധത്തിലാണ് പ്രസ്തുത വൈറസ് പ്രോഗ്രാം ചെയ്യപ്പെട്ടത്. അക്കാലത്ത് മാധ്യമങ്ങള്‍* വളരെ പ്രാധാന്യത്തോടെയാണ് മൈക്കലാഞ്ചലോയെ അവതരിപ്പിച്ചത്. 1992 ല്‍* പ്രമുഖ ദിനപ്പത്രങ്ങളിലും ടെലിവിഷന്‍* ചാനലുകളിലും മൈക്കലാഞ്ചലോ നിറഞ്ഞുനിന്നു.
മാര്‍*ച്ച് 6 ന് ഈ വിനാശകാരിയായ വൈറസ് കമ്പ്യൂട്ടറുകളെ പൂര്*ണമായി തകര്*ത്തു കളയും എന്ന പരക്കെയുള്ള പ്രചാരണം വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. അതായത് ചില കമ്പ്യൂട്ടര്‍* നിര്*മ്മാതാക്കള്* (ഇന്റല്‍* ഉള്*പ്പെടെ) പുറത്തിറക്കിയ കമ്പ്യൂട്ടറുകളില്‍* അബദ്ധവശാല്‍* മൈക്കലാഞ്ചലോ വൈറസ് കടന്നു കൂടിയിട്ടുണ്ടെന്ന വാര്*ത്തയാണ് പ്രചരിച്ചത്. യഥാര്*ഥത്തില്* വളരെ ചുരുക്കം കമ്പ്യൂട്ടറുകളെ മാത്രമേ ഈ വൈറസ് ബാധിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിലും ലക്ഷക്കണക്കിനു കമ്പ്യൂട്ടറുകള്‍* മൈക്കലാഞ്ചലോയുടെ പിടിയിലാണെന്ന വാര്*ത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പരിഭ്രാന്തരായ കമ്പ്യൂട്ടര്‍* ഉപഭോക്താക്കള്‍* ആന്റിവൈറസ് സോഫ്ട്*വേറുകള്‍*ക്കായി പരക്കംപാഞ്ഞു. പക്ഷേ, പ്രതീക്ഷിച്ചതു പോലെ അത്ര വലിയ പ്രശ്*നങ്ങള്‍* ഒന്നുമുണ്ടാക്കാന്‍* മൈക്കലാഞ്ചലോക്കായില്ല എന്നതായിരുന്നു യാഥാര്*ഥ്യം. ക്രമേണ മൈക്കലാഞ്ചലോയും മാധ്യമങ്ങളില്‍* നിന്ന് അപ്രത്യക്ഷമായി.
മാക്രോ വൈറസുകള്‍*
തൊണ്ണൂറുകളില്‍* വൈറസ്സുകളുടെ ഒരു ചാകര തന്നെയുണ്ടായി. അതില്‍* പ്രധാനമായിരുന്നു മാക്രോ വൈറസുകള്‍*. ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍* നിന്നും മാറി പിന്നീട് കൂടുതല്‍* പ്രചാരം ലഭിച്ച വിന്*ഡോസിനെ ആണ് വൈറസുകള്‍* കൂടുതല്‍* ലക്ഷ്യമിട്ടത്. 1995 ല്‍* വിന്*ഡോസ് 95 ഇറങ്ങിയതിനു ശേഷം വൈറസ് പ്രോഗ്രാമര്‍*മാര്‍*ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മൈക്രോസോഫ്ട് വേര്*ഡ്, എക്*സല്*, പവര്‍*പോയന്റ് തുടങ്ങിയ മാക്രോ സ്*ക്രിപ്റ്റിംഗ് ഭാഷ (ഉദാഹരണം : വിഷ്വല്‍* ബേസിക്) ഉപയോഗിക്കുന്ന ഓഫീസ് അപ്ലിക്കേഷന്‍* പ്രോഗ്രാമുകളേയാണ് മാക്രോ വൈറസ്സുകള്‍* കൂടുതലായി ബാധിച്ചത്. 1997 ല്‍* കണ്ടെത്തിയ 'കണ്*സെപ്റ്റ്' ആണ് മൈക്രോസോഫ്റ്റ് വേര്*ഡില്* കടന്നു കൂടിയ ആദ്യ മാക്രോ വൈറസ്.
മെലിസ വൈറസ്
(Melissa virus)
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍* ശൃംഖലകളെ ആക്രമിച്ച ഒരു മാക്രോ വൈറസ് ആയിരുന്നു മെലിസ. 1999 മാര്‍*ച്ച് 29 ന് ആക്രമണം തുടങ്ങിയ മെലിസ പെട്ടന്നു തന്നെ പ്രമുഖ കോര്‍*പ്പറേറ്റുകളുടെ കമ്പ്യൂട്ടര്‍* ശൃംഖലകളെ തകരാറിലാക്കി. വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍* നിന്നും ഈമെയിലുകളിലൂടെയാണ് അതിവേഗം മറ്റു കമ്പ്യൂട്ടറുകളിലേക്ക് മെലിസ പടര്*ന്നത്. മുമ്പ് സൂചിപ്പിച്ച വൈറസുകളെപ്പോലെത്തന്നെ പ്രത്യേക ദുഷ്ട ഉദ്ദേശങ്ങളോടെയൊന്നുമല്ല ഉണ്ടാക്കിയതെന്നു പറയപ്പെടുന്നതെങ്കിലും, വളരെപ്പെട്ടന്ന് ഇത് കമ്പ്യൂട്ടര്‍* സെര്*വറുകളെ ഓവര്‍*ലോഡ് ആക്കി.
മൈക്രോസോഫ്ട് ഓഫീസ് അപ്ലിക്കേഷനുകളായ വേര്*ഡിന്റേയും എക്*സലിന്റേയും വിവിധ പതിപ്പുകളിലൂടെയാണ് മെലിസ പടര്*ന്നത്. വേര്*ഡ്, എക്*സല്* അപ്ലിക്കേഷനുകള്‍*ക്ക് സ്വയം ഈമെയില്‍* അയയ്ക്കാനുള്ള കഴിവില്ലാത്തതിനാല്‍* മൈക്രോസോഫ്ടിന്റെ തന്നെ ഡെസ്*ക് ടോപ്പ് മെയില്‍* അപ്ലിക്കേഷനായ ഔട്ട്*ലുക്കിലൂടെയാണ് ഒരു കമ്പ്യൂട്ടറില്‍* നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് മെലിസ വ്യാപിച്ചത്.
ഇന്നു നാം ഇന്റര്‍*നെറ്റില്‍* കാണുന്ന ഫോറങ്ങളെപ്പോലെ തൊണ്ണൂറുകളില്‍* വളരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു ഓണ്‍*ലൈന്‍* ചര്*ച്ചാ ഗ്രൂപ്പ് ആയിരുന്നു alt.SEX. ഈ ഗ്രൂപ്പിലൂടെയായിരുന്നു ആദ്യമായി മെലിസ വിളയാട്ടം ആരംഭിച്ചത്. ന്യൂ ജേഴ്*സിയിലെ ഡേവിഡ് എല്‍* സ്മിത്ത് എന്ന പ്രോഗ്രാമര്‍* ഈ മാക്രോ വൈറസ് പ്രോഗ്രാം എഴുതി List.DOC എന്ന ഫയലില്‍* സന്നിവേശിപ്പിച്ചു. അതിനുശേഷം മോഷ്ടിച്ചെടുത്ത ഒരു അമേരിക്കന്‍* ഓണ്‍*ലൈന്‍* (AOL) അക്കൗണ്ട് ഉപയോഗിച്ച് alt.SEX ഡിസ്*കഷന്‍* ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു. കൂടുതല്‍* ആളുകളുടെ ശ്രദ്ധയാകര്*ഷിയ്ക്കാന്* 80 പ്രമുഖ രതി സൈറ്റുകളിലേക്കു പ്രവേശിക്കാനുള്ള പാസ്*വേഡുകളും ഉള്*ക്കൊള്ളിച്ചിരുന്നു. ഈ വേര്*ഡ് ഫയല്‍* ഡൗണ്‍*ലോഡ് ചെയ്തവരുടെ കമ്പ്യൂട്ടറുകളിലെല്ലാം മെലിസ കയറിക്കൂടി. വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളെല്ലാം തന്നെ പ്രസ്തുത കമ്പ്യൂട്ടറുകളിലെ ഔട്ട്*ലുക്ക് കോണ്ടാക്റ്റ് ലിസ്റ്റില്‍* ഉള്ള 50 വിലാസങ്ങളിലേക്ക് സ്വയമേവ ഇതിന്റെ പതിപ്പുകള്‍* അയയ്ക്കുവാന്* തുടങ്ങി. 'Important Message from ' എന്നപേരില്‍* വൈറസ് അടങ്ങിയ വേര്*ഡ് ഫയല്‍* അറ്റാച്ച് ചെയ്ത് ആണ് മെലിസ പ്രചരിച്ചു തുടങ്ങിയത്.
തുടര്‍*ന്ന് ഔട്ട്*ലുക്ക് ഉപയോഗിച്ചിരുന്ന ഇന്റലും മൈക്രോസോഫ്ടും അടക്കമുള്ള പ്രമുഖ കോര്‍*പ്പറേറ്റ് നെറ്റ്*വര്*ക്കുകളെയും ആക്രമണം തുടങ്ങി മണിക്കൂറുകള്‍*ക്കകം മെലിസ നിലംപരിശാക്കി. വിന്*ഡൊസ് കമ്പ്യൂട്ടറുകളെ മാത്രമല്ല ഔട്ട്*ലുക്ക് ഉപയോഗിച്ചിരുന്ന മാക്കിന്റോഷ് കമ്പ്യൂട്ടറുകളും മെലിസയുടെ ആക്രമണത്തിനു വിധേയമായി. അതുവരെ കണ്ടെത്തിയ ഈമെയില്‍* വഴി പരക്കുന്ന വൈറസ്സുകളില്‍* ഏറ്റവും വിനാശകാരിയായിരുന്നു മെലിസ. വാരാന്ത്യങ്ങളില്‍* ആയിരുന്നു മെലിസ കൂടുതലായി വ്യാപിച്ചത്. മെലിസയുടെ പല പതിപ്പുകളും തുടര്‍*ന്ന് വരികയുണ്ടായി, അതും വ്യത്യസ്ത ആക്രമണരീതികളും സ്വഭാവങ്ങളുമായി. Melissa.A, Melissa.I, Melissa.O, Melissa.V, Melissa.U, Melissa.W, Melissa .AO തുടങ്ങിയവ അവയില്‍* ചിലതുമാത്രം.
മെലിസയുടെ പിതാവായ സ്മിത്തിനെ അദ്ദേഹം വൈറസ് അടങ്ങിയ ഫയല്‍* അയയ്ക്കാനായി മോഷ്ടിച്ചെടുത്ത അക്കൗണ്ട് പിന്*തുടര്‍*ന്ന് പിടികൂടുകയുണ്ടായി. 10 വര്*ഷത്തെ ജയില്‍* വാസവും 5000 ഡോളര്‍* പിഴയും ലഭിച്ചു എങ്കിലും വെറും 20 മാസം മാത്രമേ ജയിലില്‍* കിടക്കേണ്ടി വന്നുള്ളൂ. മറ്റു വൈറസ് പ്രോഗ്രാമര്‍*മാരെ പിടികൂടുന്നതിന് അന്വേഷണ ഏജന്*സികളെ സഹായിക്കുന്നതിനാണ് ശിക്ഷയില്‍* ഇളവു ലഭിച്ചത്. സ്മിത്തിന്റെ സഹായത്തോടെയാണ് മറ്റൊരു പ്രമുഖ വൈറസ് ആയ 'അന്നാ കുര്*ണ്ണിക്കോവ' തയ്യാറാക്കിയ ജാന്‍* ഡീ വിറ്റ് എന്ന വിദ്വാനെ അകത്താക്കിയത്.
അന്നാ കുര്*ണ്ണിക്കോവ
2001 ഫെബ്രുവരിയിലാണ് മെലിസയുടെ ചുവടുപിടിച്ച് അന്നാ കുര്*ണ്ണിക്കോവ വൈറസ് പ്രചരിക്കാന്‍* തുടങ്ങിയത്. റഷ്യന്‍* ടെന്നീസ് സുന്ദരിയായ അന്നാ കുര്*ണ്ണിക്കോവ ഒരു തരംഗമായിരുന്ന അക്കാലത്ത് AnnaKournikova.jpg.vbs എന്ന വൈറസ് ഫയല്‍* അറ്റാച്ച്*മെന്റായി ഈ മെയില്‍* സന്ദേശങ്ങളിലൂടെ പടര്*ന്നു. 'Hi: Check This!' 'Here you have, ;0)' തുടങ്ങിയ തലക്കെട്ടില്‍* ആയിരുന്നു സന്ദേശങ്ങള്‍*. ഫയല്‍* ഡൗണ്‍*ലോഡ് ചെയ്ത് തുറക്കുമ്പോള്‍* അന്നാ കുര്*ണ്ണിക്കോവയുടെ ചിത്രത്തിനു പകരം വൈറസ് സ്*ക്രിപ്റ്റ് (വിഷ്വല്‍* ബേസിക്) പ്രവര്*ത്തികുകയും തുടര്‍*ന്ന് മൈക്രോസോഫ്ട് ഔട്*ലുക്ക് വഴി മറ്റു കമ്പ്യൂട്ടറുകളിലേക്ക് പടരുകയും ചെയ്യുക എന്നതായിരുന്നു പ്രവര്*ത്തന രീതി.
ഡച്ച് പ്രോഗ്രാമറായ ജാന്‍* ഡീ വിറ്റ് ആയിരുന്നു അന്നാ കുര്*ണ്ണിക്കോവ വൈറസ്സിന്റെ ശ്രുഷ്ടാവ്. അന്നു പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രമുഖ വിഷ്വല്‍* ബേസിക് വേം ജനറേറ്റര്‍* പ്രോഗ്രാം ഉപയോഗിച്ചാണ് ജാന്‍* ഡീ വിറ്റ് ഈ വൈറസ് തയാറാക്കിയത് പക്ഷേ വൈറസിന്റെ ഒരു ഇന്റര്‍*നെറ്റ് ഡിസ്*കഷന്‍* ഗ്രൂപ്പിലേക്ക് കടത്തിവിട്ടതിനു ശേഷമാണു അദ്ദേഹത്തിനു താന്‍* ചെയ്ത തെറ്റിനെക്കുറിച്ച് അവബോധം ഉണ്ടായത്. അധികം വൈകാതെ തന്നെ പൊലീസിനു കീഴടങ്ങി. 2001 സെപ്റ്റംബര്‍* 21 ന് അദ്ദേഹം അറസ്റ്റിലാവുകയും 150 മണിക്കൂര്‍* സാമൂഹ്യ സേവനം ശിക്ഷയായി ലഭിയ്ക്കുകയും ചെയ്തു. മെലിസാ വൈറസ്സിന്റെ സ്രുഷ്ടാവായ സ്മിത്തില്‍* നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എഫ് ബി ഐ, ജാന്‍* ഡീ വിറ്റിലേക്ക് എത്തിയത് എന്നും പറയപ്പെടുന്നു. മാത്രമല്ല അന്നാ കുര്*ണ്ണിക്കോവാ വൈറസ്സില്‍* തന്റെ ഇരട്ടപ്പേരായ 'ഛിഠവലഎഹ്യ' എന്ന വാക്ക് ഉള്*ക്കോള്ളിക്കുക എന്ന ഒരു വന്‍*മണ്ടത്തരവും ജാന്‍* ഡീ വിറ്റ് ചെയ്തുവച്ചിരുന്നു. അതേപേരില്‍* ടെന്നീസുമായി ബന്ധപ്പെട്ട ഒരു വെബ്*സൈറ്റും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ ജോലി കൂടുതല്‍* എളുപ്പമാക്കി. മെലിസയുടേതു പോലെ വന്‍* വിനാശകാരിയല്ലാതിരുന്നതിനാലും മനപ്പൂര്*വ്വമല്ലാത്ത കുറ്റം ആയിരുന്നതിനാലും ആണ് ശിക്ഷ സാമൂഹ്യസേവനത്തില്‍* ഒതുങ്ങിയത്.
പുതിയ തലമുറയിലെ കമ്പ്യൂട്ടര്‍* വൈറസ്സുകള്‍*
രണ്ടായിരാമാണ്ടില്‍* കമ്പ്യൂട്ടര്‍* ഇന്റെര്‍*നെറ്റ് ടെക്*നോളജിയില്‍* ഒരു വന്‍* കുതിച്ചുചാട്ടം ആണ് ഉണ്ടായത്. ആദ്യകാലങ്ങളില്‍* തമാശയ്ക്കും പരീക്ഷണങ്ങള്‍*ക്കും പ്രശസ്തിക്കും വേണ്ടിയായിരുന്നു വൈറസുകള്‍* നിര്*മ്മിയ്ക്കപ്പെട്ടതെങ്കില്*, പിന്നീട് ഇന്റര്‍*നെറ്റിന്റെ വളര്*ച്ചയോടെ അത് സാമ്പത്തിക- കച്ചവട -രാഷ്ട്രീയ -സൈനിക താത്പര്യങ്ങള്‍*ക്കു വേണ്ടിയാകുന്ന കാഴ്ചയാണ് കാണാന്‍* കഴിയുന്നത്.



Comment