അവസാനിക്കാത്ത യുദ്ധം-2 : വിന്*ഡോസിനോടുള്ള പ്രണയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അവസാനിക്കാത്ത യുദ്ധം-2 : വിന്*ഡോസിനോടുള്ള പ്രണയം

    അവസാനിക്കാത്ത യുദ്ധം-2



    ഇന്റര്*നെറ്റിന്റെ അഭൂതപൂര്*വ്വമായ വളര്*ച്ച വന്* ബിസിനസ് സാധ്യതകളാണ് തുറന്നത്. ഇതു മുതലെടുക്കാന്* വൈറസ് പ്രോഗ്രാമര്*മാരും അവസരത്തിനൊത്തുയര്*ന്നു. മുന്*പു സൂചിപ്പിച്ചതുപോലെ പുതിയ തലമുറ വൈറസുകളില്* അധികവും ആദ്യകാല വൈറസുകളില്* നിന്ന് വ്യത്യസ്തമായി, വ്യക്തമായ താത്പര്യങ്ങളോടെയും പദ്ധതികളിലൂടെയും നിര്*മിക്കപ്പെട്ടവയാണ്. 'വൈറസ്' എന്ന് അലറി വിളിച്ചുകൊണ്ട് കമ്പ്യൂട്ടര്*സ്*ക്രീനില്* തലയോട്ടിയും അസ്ഥികൂടവുമൊക്കെ കാണിക്കുന്നത് സിനിമകളില്* മാത്രമാണ്. പുതിയ കമ്പ്യൂട്ടര്* വൈറസുകളില്* അധികവും അതിസങ്കീര്*ണ്ണവും സ്വയംപ്രതിരോധിക്കാന്* കഴിവുള്ളവയും വിദഗ്ധമായി മറഞ്ഞിരുന്ന് എന്താണോ ലക്ഷ്യമാക്കിയത് അതുമാത്രം ചെയ്യുന്നവയും ആണ്.

    കഴിഞ്ഞ പത്തു വര്*ഷത്തിനിടെ നൂറുകണക്കിനു കമ്പ്യൂട്ടര്* വൈറസുകളെയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിന്*ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെയാണ് ഇവയില്* ഭൂരിഭാഗം വൈറസുകളും ആക്രമിച്ചത്. ലിനക്*സ്, മാക്, മറ്റു മൊബൈല്* ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്* തുടങ്ങിയവ പൂര്*ണമായും വൈറസ് മുക്തമാണെന്നല്ല (ഇവയെക്കുറിച്ചുള്ള ലേഖനം തുടര്* ഭാഗങ്ങളില്*). കഴിഞ്ഞ ദശാബ്ദത്തില്* വിന്*ഡോസ് അടിസ്ഥാനമാക്കിയുള്ള സെര്*വറുകളെയും പേഴ്*സണല്* കമ്പ്യൂട്ടറുകളെയും ബാധിച്ച ഒട്ടേറെ വൈറസുകളുണ്ട്. അവയില്* പ്രധാനപ്പെട്ട ചിലതിനെ പരിചയപ്പെടാം.

    പ്രണയ വൈറസ്
    (I Love you Virus)
    ഐ ലവ് യൂ അഥവ ലവ് ലെറ്റര്* എന്ന പേരില്* അറിയപ്പെട്ട 'പ്രണയ വൈറസ്' ലോകമെമ്പാടും ലക്ഷക്കണക്കിനു കമ്പ്യൂട്ടറുകളെ ആക്രമിച്ചത്. ഒരു ഈമെയില്* അറ്റാച്ച്*മെന്റ് ആയി പടര്*ന്ന ഇത്, 'അന്നാ കുര്*ണ്ണിക്കോവ വൈറസി'ന്റേതുപോലെ തന്നെ 'LOVE-LETTER-FOR-YOU.TXT.vbs' എന്ന വിഷ്വല്* ബേസിക് സ്*ക്രിപ്റ്റ് ഫയല്* ആയിരുന്നു. വിന്*ഡോസില്* സ്വാഭാവികമായി 'Hide extensions of known file types' എന്ന ഒപ്ഷന്* എനേബിള്* ആയാണ് ഉണ്ടാകുക. അതായത് test.txt എന്ന ഫയല്* test എന്നും mathrubhumi.doc എന്ന ഫയല്* mtarubhumi എന്നും ആയാണ് കാണുക. അതായത് .doc, .txt, .jpg, .png തുടങ്ങിയ ഫയല്* എക്സ്റ്റന്*ഷനുകളെല്ലാം വിന്*ഡോസിന്റെ രജിസ്ട്രിയില്* ഉള്ളതും ഏതു പ്രോഗ്രാം ആണ് തുറക്കാന്* ഉപയോഗിക്കേണ്ടത് എന്ന് പ്രത്യേകം നിര്*ദേശിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. അതിനാല്* LOVE-LETTER-FOR-YOU.TXT.vbs എന്ന ഫയല്* LOVE-LETTER-FOR-YOU.TXT എന്നു മാത്രമേ കാണിക്കപ്പെട്ടിരുന്നുള്ളൂ. അതിനാല്* ഈമെയില്* സന്ദേശം ലഭിച്ചവര്* അത് വെറുമൊരു ടെക്സ്റ്റ് ഫയല്* എന്നു കരുതി തുറന്നു നോക്കുമ്പോള്* തന്നെ ഈ സ്*ക്രിപ്റ്റ് പ്രവര്*ത്തനക്ഷമമാകുകയും കമ്പ്യൂട്ടറില്* കടന്നു കൂടുകയും ചെയ്തു.



    2000 മെയ് നാലിന് ഫിലിപ്പീന്*സില്* നിന്നായിരുന്നു പ്രണയ വൈറസിന്റെ കടന്നാക്രമണം ആദ്യം തുടങ്ങിയത്. മണിക്കൂറുകള്*ക്കകം തന്നെ ബാധിക്കപ്പെട്ട കമ്പ്യൂട്ടറുകളിലെ ഈമെയില്* ക്ലയന്റ് സോഫ്ട്*വേര്* വഴി മറ്റുള്ള കമ്പ്യൂട്ടറുകളിലേക്ക് പടര്*ന്നു. വന്* കോര്*പ്പറേറ്റുകള്*ക്ക് തങ്ങളുടെ ഈമെയില്* സംവിധാനം താത്കാലികമായി നിര്*ത്തിവയ്*ക്കേണ്ടിവന്നു. അമേരിക്കന്* സെനറ്റിനെയും ബ്രിട്ടീഷ് പാര്*ലമെന്റിനെയും വരെ പ്രണയ വൈറസ് വെറുതെ വിട്ടില്ല. വെറും പത്തു ദിവസം കൊണ്ട് കോടികളുടെ നഷ്ടമാണ് ഈ വൈറസ് വരുത്തിവെച്ചത്.

    ഫിലിപ്പീന്*സുകാരായ റിയോമെല്* ലാമൊറെസും സുഹൃത്തായ ഓണെല്* ഡീ ഗസ്*മെനും ചേര്*ന്നാണ് ഐ ലവ് യു വൈറസ് ഉണ്ടാക്കിയതെന്ന് വ്യക്തമാകുന്ന സൂചനകള്* അന്വേഷണ ഏജന്*സികള്*ക്ക ലഭിക്കുകയുണ്ടായി. എന്നാല്* അന്ന് ഫിലിപ്പീന്*സ് നിയമത്തില്* ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ലാതിരുന്നതിനാല്* അവര്* ശിക്ഷയില്ലാതെ രക്ഷപ്പെടുകയാണുണ്ടായത്. 2002 ല്* ഏറ്റവും കൂടുതല്* കമ്പ്യൂട്ടറുകളെ ബാധിച്ച് വൈറസ് എന്ന റെക്കോര്*ഡ് ഐ ലവ് യു സ്വന്തമാക്കി.

    കോഡ് റെഡ് വൈറസ്
    (Code Red virus)
    സാധാരണ പേഴ്*സണല്* കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നതിന് പകരം മെക്രോസോഫ്റ്റ് ഐ ഐ എസ് ഉപയോഗിച്ചിരുന്ന വെബ് സെര്*വറുകളെ ലക്ഷ്യമാക്കിയ വൈറസാണ് കൊഡ് റെഡ് വൈറസ്. ISAPI (Internet Server Application Program Interface) എന്ന സംവിധാനത്തില്* ഉണ്ടായിരുന്ന ഗുരുതരമായ ഒരു സുരക്ഷാപിഴവ് മനസിലാക്കി, വിദൂരമായിത്തന്നെ പ്രസ്തുത സെര്*വറുകളെ നിയന്ത്രിക്കാനാകും എന്ന അറിവ് മുതലെടുത്താണ് കോഡ് റെഡ് നിര്*മിക്കപ്പെട്ടത്. eEye Digital Securtiy എന്ന കമ്പനിയുടെ സ്ഥാപകരില്* ഒരാളായ മാര്*ക്ക് മൈഫെരെറ്റും ഫിരാസ് ബുഷ്*നാകും ആണ് 2001 ജൂലായ് 13 ന് ഈ വൈറസ് ബാധ ആദ്യമായി തിരിച്ചറിഞ്ഞത് .

    കോഡ് റെഡ് എന്ന പേരിനെപ്പറ്റിയും അല്*പ്പം പറയാനുണ്ട്. വൈറസിനെ കണ്ടെത്തിയ അവസരത്തില്* അവര്* മൗണ്ടെന്* ഡ്യൂവിന്റെ 'കോഡ് റെഡ്' എന്ന പേരിലുള്ള ശീതളപാനീയം ആയിരുന്നു കുടിച്ചുകൊണ്ടിരുന്നത്. അതിനാല്* വൈറസിന് കോഡ് റെഡ് എന്ന പേരു നല്*കി. മാത്രമല്ല ഇതിന്റെ ഉറവിടം ചൈന ആയതിനാലും ചുവപ്പിനെ കുറിക്കുന്ന ഈ പേരിനു തന്നെ നറുക്കുവീണു.



    മൈക്രോസോഫ്റ്റ് ഐ ഐ എസില്* പ്രവര്*ത്തിക്കുന്ന പതിനായിരക്കണക്കിനു സെര്*വറുകള്* കോഡ് റെഡിന്റെ പിടിയിലായി. പ്രസ്തുത കമ്പ്യൂട്ടറുകളിലെ സൈറ്റുകള്* തുറന്നാല്* Welcome to Worm.com! Hacked by Chinese!? എന്നായിരുന്നു കാണാന്* കഴിഞ്ഞിരുന്നത്. എല്ലാ മാസത്തിലേയും ഒന്നിനും പത്തൊമ്പതിനും ഇടയിലുള്ള തിയതികള്* കൂടൂതല്* സെര്*വ്വറുകളിലേക്കു പകരാനും 20 നും 27 നും ഇടയ്ക്കുള്ള തിയതികള്* പ്രമുഖ വെബ്*സൈറ്റുകളെ ഡിനൈല്* ഒഫ് സര്*വ്വീസ് (Denail of service) എന്ന രീതി ഉപയോഗിച്ച് തകര്*ക്കാനും 28 മുതല്* മാസാവസാനം വരെയുള്ള തിയതികള്* പ്രത്യേകം കുഴപ്പമുണ്ടാക്കാതെ വിശ്രമിക്കാനും കഴിയുന്ന വിധത്തിലായിരുന്നു കോഡ് റെഡ് പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നത്.

    ഡിനൈല്* ഒഫ് സര്*വ്വീസ് പ്രകാരം ലക്ഷ്യമാക്കപ്പെട്ട വെബ്*സൈറ്റുകളില്* വൈറ്റ്ഹൗസിന്റെ സൈറ്റും ഉള്*പ്പെട്ടിരുന്നു. അതായത് കോഡ് റെഡ് ബാധയേറ്റ സെര്*വറുകളെല്ലാം ഒരു പ്രത്യേക സമയത്ത് (രാത്രി 8 മണിയ്ക്ക്) 400 മെഗാബൈറ്റ് ഡാറ്റ വീതം വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്*സൈറ്റിലേക്ക് പമ്പ് ചെയ്യാന്* വേണ്ടിയുള്ള കെണിയൊരുക്കിയിരുന്നു. പക്ഷേ, അതിനു മുന്*പുതന്നെ അപകടം മണത്ത് വൈറ്റ്ഹൗസ് അധികൃതര്* തങ്ങളുടെ സെര്*വറിന്റെ ഐപി മാറ്റിയതിനാല്* കൂടുതല്* കുഴപ്പങ്ങള്* ഒഴിവാക്കാന്* കഴിഞ്ഞു. ഇംഗ്ലീഷ് ഭാഷയിലുള്ള സെര്*വറുകളെ മാത്രമായിരുന്നു കൊഡ് റെഡ് തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നത്.

    2001 ജൂണ്* 18 നു തന്നെ മൈക്രോസോഫ്റ്റ് ഈ സുരക്ഷാപഴുതടക്കാനായി ഒരു സക്യൂരിറ്റി പാച്ച് പുറത്തിറക്കിയിരുന്നു. പക്ഷേ രസകരമെന്നു പറയട്ടെ, തങ്ങളുടെ സ്വന്തം സെര്*വറില്* തന്നെ പ്രസ്തുത അപ്*ഡേറ്റ് ഇന്*സ്റ്റാള്* ചെയ്യാന്* അവര്* വിട്ടുപോയി. അപ്പോള്* പിന്നെ ബാക്കി കമ്പ്യൂട്ടറുകളുടെ കാര്യം പറയാനുണ്ടോ!

    കോഡ് റെഡിന് പിന്നീട് പല പതിപ്പുകളും വന്നു. ആദ്യ പതിപ്പായിരുന്ന കോഡ് റെഡ് 1 നു ശേഷം 2001 ആഗസ്റ്റ് 4 നു കൂടുതല്* വിനാശകാരിയായ കോഡ് റെഡ് വേം 2 പുറത്തിറങ്ങി.

    കോഡ് റെഡ് വേം1 സിസ്റ്റം മെമ്മറിയെ മാത്രമായിരുന്നു ബാധിച്ചിരുന്നത്. അതായത് കമ്പ്യൂട്ടറിനെ ഹാര്*ഡ്ഡിസ്*ക്*നെ ബാധിക്കാഞ്ഞതിനാല്* റീ ബൂട്ട് ചെയ്യുന്നതുവരെയേ ആക്രമണം നിലനിന്നിരുന്നുള്ളൂ. പക്ഷേ കോഡ് റെഡ് 2 ഇതില്* നിന്നും ഒരുപടി കൂടി മുന്നിട്ട് ഹാര്*ഡ്ഡിസ്*കിനെക്കൂടി ബാധിക്കുന്ന വിധത്തില്* മാറ്റി എഴുതപ്പെട്ടു. മാത്രവുമല്ല പ്രവര്*ത്തന രീതിയും വ്യത്യസ്തമായിരുന്നു. അനുയോജ്യമായ സുരക്ഷാപതിപ്പുകള്* ഇറക്കി കോഡ് റെഡിനെ പ്രതിരോധിക്കാന്* മൈക്രോസോഫ്റ്റിനു കഴിഞ്ഞുവെങ്കിലും, വെബ് സെര്*വറുകളെ ഏറ്റവുമധികം കുഴപ്പത്തിലാക്കിയ ആദ്യ വൈറസ് എന്ന് കോഡ് റെഡ് ചരിത്രത്തില്* ഇടംനേടി.

    നിംഡ വൈറസ്
    (Nimda virus)
    2001 സപ്തംബര്* 11 നാണ് നിംഡ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആക്രമണം തുടങ്ങി വെറും 22 മിനിട്ടുകള്*ക്കകം ലോകത്ത് ഏറ്റവുമധികം കമ്പ്യൂട്ടറുകളെ ഇന്റര്*നെറ്റിലൂടെ ബാധിച്ച വൈറസ് എന്ന പേരുനേടാന്* നിംഡയ്ക്കു കഴിഞ്ഞു. അഡ്മിന്* (Admin) എന്ന വാക്കിന്റെ തിരിച്ചെഴുത്താണ് നിംഡ.

    വളരെ സങ്കീര്*ണമായൊരു കോഡ് ആയിരുന്നു നിംഡ വൈറസിന്റേത്. README.EXE എന്ന വൈറസ് ഫയലിനെ ഈമെയിലിലൂടെ പരത്തുന്നതിനൊപ്പം, സ്വയം ഈമെയില്* സന്ദേശങ്ങള്* അയയ്ക്കാന്* കഴിയുന്ന വിധത്തിലായിരുന്നു നിംഡ പ്രോഗ്രാം ചെയ്യപ്പെട്ടത്. വിന്*ഡോസിന്റെ എല്ലാ പതിപ്പുകളും നിംഡയുടെ ആക്രമണത്തിനു വിധേയമായി. പേഴ്*സണല്* കമ്പ്യൂട്ടറുകളെ മാത്രമല്ല ഐ ഐ എസ് സെര്*വ്വറുകളെയും നിംഡ വെറുതെ വിട്ടില്ല. ആക്രമണത്തിനായി വെബ്*സൈറ്റുകളെ ആദ്യമായി ഉപയോഗപ്പെടുത്തിയ വൈറസ് ആണ് നിംഡ. അതായത് വെബ്*പേജുകളില്* കടന്നു കൂടി അവയില്* മാറ്റങ്ങള്* വരുത്തി ബ്രൗസ് ചെയ്യുന്നവരുടെ കമ്പ്യൂട്ടറുകളിലേക്ക് ഡൗണ്*ലോഡ് ചെയ്യിക്കുക എന്നതായിരുന്നു നിംഡയുടെ പ്രവര്*ത്തന രീതി. അക്കാലത്ത് ഇത് തികച്ചും പുതിയ രീതി ആയിരുന്നതിനാല്* വേണ്ട മുന്*കരുതലുകള്* എടുക്കുന്നതിനു മുന്*പുതന്നെ വെബ്*സൈറ്റുകളിലൂടെ അനേകം കമ്പ്യൂട്ടറുകളിലേക്ക് അത് പടര്*ന്നു പിടിച്ചു.

    ബാധിതമായ കമ്പ്യൂട്ടറുകളിലെ എക്*സിക്യൂട്ടബിള്* ഫയലുകളില്* കടന്നുകൂടുക, ഡെസ്*ക് ടോപ്പ് ഈമെയില്* ക്ലയന്റ് സോഫ്ട്*വേറുകളെ മറ്റു കമ്പ്യൂട്ടറുകളിലേക്കു പകരുക, ഇന്റര്*നെറ്റ് സെര്*വറുകളെ ആക്രമിച്ച് വെബ്*പേജുകളില്* മാറ്റങ്ങള്* വരുത്തി വൈറസിനെ ഡൗണ്*ലോഡ് ചെയ്യാന്* പ്രേരിപ്പിക്കുക, ലോക്കല്* കമ്പ്യൂട്ടര്* ശൃംഗലകളിലെ ഷെയര്* ചെയ്ത ഫോള്*ഡറുകളില്* കയറിക്കൂടി മറ്റു കമ്പ്യൂട്ടറുകളിലേക്കെത്തുക എന്നിവയായിരുന്നു നിംഡയുടെ തന്ത്രങ്ങള്*.

    ക്ലെസ് വൈറസ്
    (Klez virus)
    2001 ല്* ഈമെയില്* വഴി പടര്*ന്നു പിടിച്ച മറ്റൊരു വൈറസ് ആയിരുന്നു ക്ലെസ്. ചൈനയോ ഹോങ്കോങോ ആയിരിക്കാം ഇതിന്റെ ഉറവിടം എന്നു കരുതുന്നു. 'ഈമെയില്* സ്പൂഫിങ്' എന്ന വിദ്യ അദ്യമായി ഫലപ്രദമായി ഉപയോഗിച്ച വൈറസ് ഇതാണ്. ഒരാളുടെ വിലാസത്തില്* മറ്റൊരാള്* അയയ്ക്കുന്ന വ്യാജസന്ദേശം ആണ് സ്പൂഫിങ്. ഇത്തരം വ്യാജസന്ദേശങ്ങള്* ഇക്കാലത്തും വളരെ സാധാരണമാണ്. ബാങ്കിന്റെ കസ്റ്റമര്* കെയറില്* നിന്നും, ഗൂഗിളില്* നിന്നും, മൈക്രോസോഫ്റ്റില്* നിന്നുമൊക്കെയായി നിങ്ങള്*ക്ക് ഒട്ടേറെ പാഴ്*മെയിലുകള്* ലഭിക്കാറില്ലേ ഇത് സ്പൂഫിങ് വഴിയാണ് എത്തുന്നത്.

    ക്ലെസ് വൈറസ് ആക്രമിച്ച കമ്പ്യൂട്ടറിലെ ഈമെയില്* സോഫ്*സ്ട്*വേറിന്റെ അഡ്രസ്ബുക്കില്* നിന്നും ക്രമരഹിതമായി ഏതെങ്കിലും ഒരു വിലാസം തെരഞ്ഞെടുക്കുകയും അവ 'ഫ്രം' അഡ്രസ് ആയി വ്യത്യസ്ത തലക്കെട്ടുകളില്* മറ്റു വിലാസങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുമായിരുന്നു. 'How are you', ' Your Password' , 'Japanese girl vs Playboy', 'look my beautiful girlfriend', 'Important securtiy update from Microsoft' തുടങ്ങിയവ അവയില്* ചിലതു മാത്രം. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ക്ലെസിന് പല പതിപ്പുകളും ഉണ്ടായി. ഇതിന്റെ ചില വകഭേദങ്ങള്* വിന്*ഡോസ് കമ്പ്യൂട്ടറുകളെ പൂര്*ണമായും പ്രവര്*ത്തനരഹിതമാക്കി. കണ്ടുപിടിക്കപ്പെട്ട് പത്തുവര്*ഷങ്ങള്* കഴിഞ്ഞു എങ്കിലും ഇന്നും പല കമ്പ്യൂടറുകളിലും ക്ലെസ് നിലനില്*ക്കുന്നു.

    സിമിലി വൈറസ്
    (Simile virus)
    2002 ല്* കണ്ടെത്തിയ ഒരു മെറ്റാമോര്*ഫിക് വൈറസ് ആണ് സിമിലി (Win 32 എന്നും ഇത് അറിയപ്പെടുന്നു). സ്വയം മാറ്റങ്ങള്* വരുത്താന്* കഴിയുന്ന രീതിയില്* പ്രോഗ്രാം ചെയ്യപ്പെട്ടവയെയാണ് മെറ്റാമോര്*ഫിക് വൈറസുകള്* എന്നു വിളിക്കുന്നത്. അതായത് സാഹചര്യങ്ങള്*ക്കനുസരിച്ച് മാറ്റങ്ങള്* വരുത്തിയ പുതിയ പതിപ്പുകള്* സൃഷ്ടിക്കാന്* കഴിവുള്ളവയാണ് ഇവ. ഇത്തരം വൈറസ് ബാധയേറ്റ ഫയലില്* നിന്ന് മറ്റൊരു ഫയലിലേക്ക് വൈറസ് പടരുമ്പോള്*, രണ്ടാമത്തെ ഫയലിലെ വൈറസിന് ആദ്യ ഫയലുമായി സ്വഭാവ സവിശേഷതകളിലും പ്രവര്*ത്തനരീതിയിലും കോഡിലുമൊക്കെ ഗണ്യമായ വ്യത്യാസങ്ങള്* ഉണ്ടാകും. ഇതുവഴി ആന്റിവൈറസ് സോഫ്ട്*വേറുകളെ ഫലപ്രദമായി കബളിപ്പിക്കാന്* കഴിയും.



    സിമിലി വൈറസിലേക്കു തിരിച്ചു വരാം. ആക്രമിക്കപ്പെട്ട കമ്പ്യൂട്ടറുകളില്* മെയ്, ജൂണ്*, സപത്ംബര്*, ഡിസംബര്* മാസങ്ങളിലെ പതിനേഴാം തിയതികളില്* 'Metaphor 1B By the Mental
    Driller/29A'. എന്ന ഒരു സന്ദേശവും മെയ് പതിനാലാം തീയ്യതി (ഇസ്രായേല്* സ്വാതന്ത്ര്യ ദിനം) ഹിബ്രു ഭാഷയില്* 'Free Palestine!' എന്ന സന്ദേശവും ദൃശ്യമാക്കിയിരുന്നു.

    'W' എന്ന അക്ഷരത്തില്* തുടങ്ങാത്ത ഫോള്*ഡറുകളേയും F, PA, SC, DR, NO എന്നീ അക്ഷരങ്ങളില്* തുടങ്ങാത്ത ഫയലുകളെയും 'V' എന്ന അക്ഷരം പേരില്* ഇല്ലാത്ത ഫയലുകളെയും മാത്രമാണ് സിമിലി ആക്രമിച്ചിരുന്നത്. ആന്റിവൈറസ് ഫയലുകളെയും ഒഴിവാക്കിയിരുന്നു. എക്*സിക്യൂട്ടബിള്* ഫയലുകള്* ആയിരുന്നു ആക്രമണത്തിനു വിധേയമായിരുന്നത്.

    എസ്*ക്യുഎല്* സ്ലാമര്*
    (SQL Slammer virus)
    2003 ജനുവരി 25 ന് ആക്രമണം തുടങ്ങി വെറും പത്തു മിനിറ്റുകള്*ക്കകം 75000 ലധികം കമ്പ്യൂട്ടറുകളെ ബാധിച്ച വൈറസാണ് എസ്*ക്യുഎല്* സ്ലാമര്*. വെബ്*സൈറ്റുകളെ തകര്*ക്കാന്* സാധാരണ ഉപയോഗിക്കുന്ന ഡിനൈല്* ഒഫ് സര്*വീസ് (Denail of service) എന്ന വിദ്യ തന്നെയാണ് ഈ വൈറസും പ്രയോഗിച്ചത്. മൈക്രോസോഫ്റ്റ് ഐ ഐ എസ് സെര്*വറുകളില്* ഉണ്ടായിരുന്ന 'ബഫര്* ഓവര്* ഫ്*ലോ' എന്ന സുരക്ഷാപഴുതാണ് എസ്*ക്യുഎല്* സ്ലാമര്* വൈറസും ഉപയോഗപ്പെടുത്തിയത്. 2001 ലെ കോഡ് റെഡ് വൈറസിന്റേതിനു സമാനമായ ആക്രമണമാണ് ഈ വൈറസും നടത്തിയത്. മൈക്രോസോഫ്റ്റ് തങ്ങളുടെ സുരക്ഷാപിഴവ് അടയ്ക്കുന്നതിനുള്ള അപ്*ഡേറ്റ് പുറത്തിറക്കിയപ്പൊഴേക്കും കോടികളുടെ നഷ്ടം എസ്*ക്യുഎല്* സ്ലാമര്* വരുത്തിയിരുന്നു.

    ബീസ്റ്റ്
    (ട്രോജന്* ഹോഴ്*സ് വൈറസ്)
    പുതുമയേറിയ സവിശേഷതകള്*കൊണ്ട് ശ്രദ്ധയാകര്*ഷിച്ച വൈറസായിരുന്നു 'ബീസ്റ്റ്'. വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്* വിദൂരനിയന്ത്രണം സാധ്യമാക്കുന്ന രീതിയില്* ആയിരുന്നു ഈ വൈറസ് പ്രോഗ്രാം ചെയ്യപ്പെട്ടത്. വിന്*ഡോസിന്റെ എല്ലാ പതിപ്പുകളും ബീസ്റ്റിന്റെ ആക്രമണത്തിനു വിധേയമായി. റിവേഴ്*സ്*കണക്ഷന്* എന്ന വിദ്യ ആദ്യമായി ഉപയോഗിച്ച വൈറസും ബീസ്റ്റ് തന്നെ. അതായത് വൈറസിന്റെ സൃഷ്ടാവിന് ആക്രമണവിധേയമായ കമ്പ്യൂട്ടറുകളുടെ പൂര്*ണ വിദൂരനിയന്ത്രണം സാധ്യമായിരുന്നു. ഡെല്*ഫി എന്ന കമ്പ്യൂട്ടര്* ഭാഷയില്* തയ്യാറാക്കപ്പെട്ട ഈ വൈറസിന് പിന്നില്* ടട്ടായേ എന്ന പ്രോഗ്രാമറായിരുന്നു. 2004 ല്* അദ്ദേഹം ബീസ്റ്റിന്റെ തുടര്* പതിപ്പുകളുടെ നിര്*മാണം ഉപേക്ഷിച്ചെങ്കിലും ഇന്നും പല കമ്പ്യൂട്ടര്* ഹാക്കര്*മാരും ഇതിന്റെ പരിഷ്*കരിച്ച പതിപ്പുകള്* ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*.

    മൈഡൂം വൈറസ്
    (Mydoom virus)
    ഏറ്റവും വേഗത്തില്* പടര്*ന്നു പിടിച്ച കമ്പ്യൂട്ടര്* വൈറസ് എന്ന റെക്കോഡ് കരസ്ഥമാക്കിയ ഒന്നാണു മൈഡൂം. 2004 ജനവരിയിലാണ് മൈഡൂം വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ബാധിക്കപ്പെട്ട പാഴ്*മെയിലുകള്* അയയ്ക്കാനുള്ള വഴിയൊരുക്കുക എന്നതായിരുന്നു ഈ വൈറസിന്റെ പ്രധാന ഉദ്ദേശം. വൈറസിന്റെ കോഡില്* 'andy; I'm just doing my job, nothing personal, sorry,' എന്ന സന്ദേശം ഉള്*ക്കൊള്ളിച്ചിരുന്നു. അതിനാല്* ഇതെഴുതിയ പ്രോഗ്രാമര്* പണത്തിനായി ഒരു ജോലി എന്ന നിലയിലാണ് മൈഡൂം തയ്യാറാക്കിയതെന്നു അനുമാനിക്കപ്പെടുന്നു. ഇതിന്റെ സൃഷ്ടാവിനെപ്പറ്റി വ്യക്തമായ അറിവുകളില്ലെങ്കിലും റഷ്യയാണ് ഉത്ഭവസ്ഥാനം എന്നു കരുതുന്നു. ആക്രമണവിധേയമായ കമ്പ്യൂട്ടറുകളിലൂടെ Santha Cruz Operations (SCO) എന്ന സോഫ്ട്*വേര്* കമ്പനിയുടെ സെര്*വറുകളെയാണ് വൈറസ് പ്രധാനമായും ലക്ഷ്യമിട്ടത്. അക്കാലത്ത് ഓപ്പണ്*സോഴ്*സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ലിനക്*സിനെതെരെയുള്ള പരസ്യ നിലപാടുകളിലൂടെയും നിയമ നടപടികളിലൂടെയും ശ്രദ്ധയാകര്*ഷിച്ച സ്ഥാപനമായിരുന്നു എസ് സി ഓ ഗ്രൂപ്പ്. അതിനാല്* മൈഡൂമിന്റെ പ്രോഗ്രാമര്* ഒരു ലിനക്*സ് അനുഭാവി ആയിരിക്കാം എന്നും പറയപ്പെടുന്നു. ഈ പ്രോഗ്രാമറെ കണ്ടെത്തുന്നതിനുള്ള വിവരങ്ങള്* നല്*കുന്നവര്*ക്ക് 2,50,000 ഡോളര്* പ്രതിഫലവും എസ് സി ഓ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരുന്നു.

    ഈമെയില്* സന്ദേശങ്ങള്* വഴിയാണ് മൈഡൂം വൈറസും പടര്*ന്നത്. പക്ഷേ, സന്ദേശങ്ങള്* അയയ്ക്കുമ്പോള്* ലഭിക്കുന്ന എറര്* മെസേജുകളുടെ രൂപത്തില്* ആയിരുന്നു വൈറസ് പ്രോഗ്രാം അടങ്ങിയ സന്ദേശങ്ങള്* പ്രത്യക്ഷപ്പെട്ടിരുന്നത്. ഷെയര്* ഫോള്*ഡറുകളും ടോറന്റുകളും മൈഡൂമിന്റെ മാധ്യമമായി വര്*ത്തിച്ചു. മൈഡൂമിന്റെ രണ്ടാം പതിപ്പ് മൈക്രോസോഫ്റ്റ് സെര്*വറുകളെയാണ് ലക്ഷ്യമാക്കിയത്. പ്രമുഖ ആന്റിവൈറസ് സൈറ്റുകള്* തടയപ്പെടുകയും ചെയ്തു. 2002 ഫെബ്രുവരി 12 ന് പ്രവര്*ത്തനം സ്വയം അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു മൈഡൂം പ്രോഗ്രാം ചെയ്യപ്പെട്ടത് എങ്കിലും, ഈ വൈറസ് തുറന്നിട്ട പിന്*വാതിലുകളിലൂടെ മറ്റു വൈറസുകളുടെ ആക്രമണം എളുപ്പമായി.

    2009 ല്* മൈഡൂമിന്റെ പ്രവര്*ത്തനത്തിനു സമാനമായ ഒരു ആക്രമണം ദക്ഷിണ കൊറിയയുടേയും അമേരിക്കയുടേയും ധനകാര്യ സ്ഥാപനങ്ങള്*ക്കുനേരെയുണ്ടായി. അതുകൊണ്ടു തന്നെ ഉത്തര കൊറിയ ആണ് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.

    സാസ്സര്* വേം
    (Sasser Worm)
    2003 ഏപ്രിലില്* പടര്*ന്നുപിടിച്ച വൈറസ് ആണ് സാസ്സര്* വേം. ഇവിടെയും വിന്*ഡോസിലെ ബഫര്* ഒവര്* ഫ്*ലോ തന്നെയായിരുന്നു കുഴപ്പങ്ങള്*ക്ക് ആധാരം. വിന്*ഡോസ് എക്*സ്പി, വിന്*ഡോസ് 2000 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്* ഇന്*സ്റ്റാല്* ചെയ്ത കമ്പ്യൂട്ടറുകളെയാണ് ഈ വൈറസ് ബാധിച്ചത്. വൈറസ് ബാധ തുടങ്ങി രണ്ടാഴ്ച്ചകള്*ക്കകം തന്നെ മൈക്രോസോഫ്റ്റ് ഇതിനെ തടയുന്നതിനുള്ള പാച്ച് പുറത്തിറക്കി. മറ്റു വൈറസുകളുടേതുപോലെ ഈമെയിലിലൂടെയല്ല ഇത് പടര്*ന്നിരുന്നത്. ഇന്റര്*നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളിലെ നെറ്റ്*വര്*ക്ക് പോര്*ട്ടുകളിലെ സുരക്ഷാപഴുതുകളിലൂടെയാണ് സാസ്സര്* കടന്നുകൂടിയത്.



    സാസ്സര്* വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകള്* ചിത്രത്തില്* കൊടുത്തിട്ടുള്ളതുപോലെ സന്ദേശങ്ങള്* കാണിച്ച സ്വയമേവ ഷട്ട്ഡൗണ്* ആകുമായിരുന്നു.

    സ്വെന്* ജാസ്ചാന്* എന്ന പതിനെട്ടുകാരനായ ജര്*മന്* വിദ്യാര്*ഥിയായിരുന്നു സാസ്സര്* വേം വൈറസ് പ്രോഗ്രാം ഉണ്ടാക്കിയത്. മാസങ്ങള്* നീണ്ട അന്വേഷണങ്ങള്*ക്കൊടുവില്* 2004 മെയ് 7 നു സ്വെന്* പിടിയിലായി. തുടര്*ന്ന് നെറ്റ്*സ്*കൈ എന്ന മറ്റൊരു വൈറസിനു പിന്നിലും താന്* തന്നെയാണെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തി. 2004 ന്റെ ആദ്യ പകുതിയിലെ വൈറസ് ബാധയുടെ 70 ശതമാനവും സാസ്സര്* മൂലമായിരുന്നു. സ്വനിന്റെ അറസ്റ്റിനെത്തുടര്*ന്ന് ലോകത്തെമ്പാടുമുള്ള നൂറുകണക്കിനു സ്ഥാപനങ്ങളും വ്യക്തികളും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി ആരംഭിച്ചു. പക്ഷേ വൈറസ് പ്രോഗ്രാം എഴുതുമ്പോള്* പതിനെട്ട് വയസ് പൂര്*ത്തിയാകാതിരുന്നതിനാല്* നിയമത്തിന്റെ ആനുകൂല്യം ലഭിച്ച് ശിക്ഷ 21 മാസത്തെ തടവില്* ഒതുങ്ങി.

    മൈഡൂം, ബാഗിള്* എന്നീ വൈറസുകളെ തുരത്താനായുള്ള മറുമരുന്നായാണ് താന്* നെറ്റ്*സ്*കൈ തയ്യാറാക്കിയതെന്ന് പിന്നീട് സ്വെന്* അവകാശപ്പെട്ടിരുന്നു. എന്നാല്*, തന്റെ കുടുംബം നടത്തിക്കൊണ്ടിരുന്ന കമ്പ്യൂട്ടര്* സപ്പോര്*ട്ട് ബിസിനസിന്റെ വളര്*ച്ചയെ സഹായിക്കാനായിരുന്നു ഇതെന്നും പറയപ്പെടുന്നുണ്ട്. കാരണം സാസ്സര്* വേമിന്റെ മറുമരുന്നു വ്യാപാരത്തില്* അവര്* വളരെ സജീവമായിരുന്നു. സഹപാഠികളോട് തന്റെ കഴിവുകളെക്കുറിച്ചും താനെഴുതിയ പ്രോഗ്രാമുകളെക്കുറിച്ചും മേനി പറഞ്ഞു നടന്നതായിരുന്നത്രേ സ്വെന്നിനു വിനയായത്. ഇത്തരത്തില്* മൈക്രോസോഫ്റ്റിനു ലഭിച്ച സൂചനകളിലൂടെയാണ് സ്വെന്* അകത്തായത്. മൈക്രോസോഫ്റ്റ് ഇതിനു സമ്മാനമായി രണ്ടരലക്ഷം ഡോളര്* രണ്ടുപേര്*ക്ക് വീതിച്ചു നല്*കുകയും ചെയ്തു.

    പിന്നീട് സെക്യൂര്* പോയന്റ് എന്ന ജര്*മ്മന്* സെക്യൂരിറ്റി സോഫ്ട്*വേര്* കമ്പനി സ്വെന്നിന് ജോലി നല്*കുകയുണ്ടായി. ഇതില്* പ്രകോപിതരായ അവീര (പ്രശസ്ത ആന്റീ വൈറസ് സോഫ്ട്*വേര്* നിര്*മാതാക്കള്*) സെക്യൂര്* പോയന്റുമായുണ്ടായിരുന്ന എല്ലാ സഹകരണങ്ങളും പൂര്*ണമായി അവസാനിപ്പിച്ചു.

    കോണ്*ഫിക്കര്*
    (Conficker virus)
    Downup, Downadup, Kido തുടങ്ങിയ പേരുകളില്* അറിയപ്പെടുന്നതും ഇപ്പോഴും പല കമ്പ്യൂട്ടറുകളിലും ഒളിഞ്ഞിരിക്കുന്നതുമായ വിനാശകാരിയായ പുതുതലമുറ വൈറസാണ് കൊണ്*ഫിക്കര്*. 2008 നവംബറില്* ആണ് കോണ്*ഫിക്കര്* ബാധ ആദ്യമായി കണ്ടെത്തിയത്. ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളിലേക്ക് അതിവേഗം പടര്*ന്ന കോണ്*ഫിക്കറിന്റെ സ്വഭാവ സവിശേഷതകളും അതിസങ്കീര്*ണ്ണമായ പ്രോഗ്രാം കൊഡും കണ്ടുപിടിക്കല്*, നീക്കംചെയ്യല്* പ്രക്രിയകളെ കഠിനമാക്കി. മാത്രമല്ല കോണ്*ഫിക്കര്* വൈറസുകള്* പുതിയ പതിപ്പുകള്* സ്വയം ഡൗണ്*ലോഡ് ചെയ്ത് പുതുക്കപ്പെടാനുള്ള കഴിവുകൂടി ഉള്ളവയാണ്.

    വിന്*ഡോസ് 2000 മുതല്* വിന്*ഡോസ് 7 ബീറ്റാ പതിപ്പു വരെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ നെറ്റ്*വര്*ക്ക് സര്*വീസില്* ഉണ്ടായിരുന്ന സുരക്ഷാപഴുതിലൂടെയാണ് കോണ്*ഫിക്കര്* കടന്നു കൂടിയത്. 'കോണ്*ഫിഗറേഷനില്* കയ്യാങ്കളി നടത്തുന്നത്' എന്നാണ് 'Conficker' എന്ന ജര്*മന്* വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. 'കോണ്*ഫിഗ്' (കോണ്*ഫിഗറേഷന്റെ ചുരുക്കം) എന്നതിന്റെയും 'ഫിക്കര്*' (f**k എന്ന ഇംഗ്ലീഷ് വാക്കിന്റെ ജര്*മന്* രൂപം) എന്നതിന്റെയും കൂട്ടെഴുത്തായാണ് കോണ്*ഫിക്കര്* ഉണ്ടായത്.

    ഇന്റര്*നെറ്റിലൂടെയും യു എസ് ബി ഡ്രൈവുകളിലൂടെയുമായിരുന്നു കോണ്*ഫിക്കര്* പടര്*ന്നത്. 'നിഘണ്ടു ആക്രമണം' എന്ന മാര്*ഗത്തിലൂടെയായിരുന്നു കോണ്*ഫിക്കര്* കമ്പ്യൂട്ടറുകളിലെ അഡ്മിനിസ്*ട്രേറ്റീവ് പാസ്*വേഡുകള്* കരസ്ഥമാക്കിയിരുന്നത്. സാധാരണയായി വിന്*ഡോസ് പേഴ്*സണല്* കമ്പ്യൂട്ടറുകളില്* 'Administrator' എന്ന ഡീഫൊള്*ട്ട് യൂസറിന് ശൂന്യമായതോ, വളരെ ലളിതമായതോ ആയ പാസ്*വേഡുകള്* ഉപയോഗിക്കുന്നതും കോണ്*ഫിക്കറിന്റെ ജോലി എളുപ്പമാക്കി.

    സങ്കീര്*ണമായിരുന്നു കോണ്*ഫിക്കറിന്റെ എഞ്ചിന്*. അതായത് വ്യത്യസ്ഥ സ്വഭാവങ്ങളുള്ള ഒരു കൂട്ടം വൈറസുകളുടെ സങ്കലനം ആയിരുന്നു കോണ്*ഫിക്കര്*. അതുകൊണ്ടു തന്നെ, ഇതിനെ തടയാനുള്ള മൈക്രോസോഫ്റ്റിന്റെയും മറ്റ് ആന്റിവൈറസ് കമ്പനികളുടെയും ശ്രമങ്ങള്* വിഷമകരമാക്കി. മാത്രമല്ല, കൂടുതല്* ശക്തമായ പുതിയ പതിപ്പുകള്* ഇന്റര്*നെറ്റില്* ചില പ്രത്യേക സൈറ്റുകളില്* നിന്നും ഡൗണ്*ലോഡ് ചെയ്ത് സ്വയം പുതുക്കപ്പെടാനുള്ള കഴിവും കോണ്*ഫിക്കറിനുണ്ടായിരുന്നു.



    കോണ്*ഫിക്കര്* A, B, C, D, E തുടങ്ങിയ പതിപ്പുകള്* ഈ വൈറസിനുണ്ടായി. വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളിലെ അഡ്മിനിസ്*ട്രേറ്റീവ് പാസ്*വേഡുകള്* കരസ്ഥമാക്കുക, വിന്*ഡോസ് അപ്*ഡേറ്റ്, ആന്റിവൈറസ് അപ്*ഡേറ്റുകള്* എന്നവ തടയുക, പുതിയ ആന്റിവൈറസ് സോഫ്ട്*വേറുകള്* ഇന്*സ്റ്റാള്* ചെയ്യാന്* അനുവദിക്കാതിരിക്കുക. ശക്തിയാര്*ജിക്കാനായി സ്വയം അപ്*ഡേറ്റ് ചെയ്യുക തുടങ്ങിയവയായിരുന്നു കോണ്*ഫിക്കറിന്റെ പ്രവര്*ത്തന രീതി. പേഴ്*സണല്* കമ്പ്യൂട്ടറുകളില്* പ്രത്യക്ഷത്തില്* കോണ്*ഫിക്കര്* ബാധ തിരിച്ചറിയുക പ്രയാസമായിരുന്നു.

    വന്*കിട കോര്*പ്പറേറ്റ് സ്ഥാപങ്ങളുടേയും സായുധ സേനകളുടെയും സര്*ക്കാര്*സ്ഥാപനങ്ങളുടെയും നെറ്റ്*വര്*ക്കുകളെയും കോണ്*ഫിക്കര്* തകരാറിലാക്കി. മൈക്രോസോഫ്റ്റ് ഉടന്* തന്നെ ഇതിനെ പ്രതിരോധിക്കാനായി സെക്യൂരിറ്റി അപ്*ഡേറ്റ് പുറത്തിറക്കി.

    ആരാണു കോണ്*ഫിക്കര്* വൈറസിന് പിന്നിലെന്നോ എന്താണ് ഇതിന്റെ ലക്ഷ്യമെന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും യുക്രൈന്* ആയിരിക്കാം ഉത്ഭവസ്ഥാനം എന്ന് പറയപ്പെടുന്നു. കാരണം കോണ്*ഫിക്കറിന്റെ ആദ്യപതിപ്പുകള്* യുക്രൈന്* ഐപി അഡ്രസില്* ഉള്ളതും യുക്രൈന്* കീബോഡ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെയും ബാധിച്ചിരുന്നില്ല. മാത്രമല്ല കോണ്*ഫിക്കര്* C എന്ന പതിപ്പ് സ്വയം പുതുക്കപ്പെടുന്നതിനായി യുക്രൈനില്* നിന്നുള്ള ഒരു വെബ്*ഹോസ്റ്റിനെ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

    വൈറസുകള്*ക്കും മറ്റു ദുഷ്ടപ്രോഗ്രാമുകള്*ക്കും പടരുന്നതിനു വഴിയൊരുക്കാന്* പിന്*വാതിലൊരുക്കുകയാകാം കോണ്*ഫിക്കറിന്റെ പ്രധാന ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്. കൂടാതെ കമ്പ്യൂട്ടറുകളുടേയും കമ്പ്യൂട്ടര്* നെറ്റ്*വര്*ക്കുകളുടെയും വിദൂര നിയന്ത്രണവും കോണ്*ഫിക്കര്* നിര്*മാതാക്കള്*ക്ക് സാദ്ധ്യമായിരുന്നു. 2009 ഏപ്രില്* മാസത്തോടെ ഇത്തരത്തിലുള്ള കോടാനുകോടി കമ്പ്യൂട്ടറുകളുടെ ഒരു ശൃംഗല സൃഷ്ടിക്കപ്പെടുമെന്നും അവ കോണ്*ഫിക്കര്* പ്രോഗ്രാമര്*മാര്* സങ്കുചിത താത്പര്യങ്ങള്*ക്ക് ഉപയോഗിക്കുമെന്നും കമ്പ്യൂട്ടര്* വിദഗ്ദര്* ഭയന്നു. പക്ഷേ, മൈക്രോസോഫ്റ്റിന്റെയും മറ്റു സെക്യൂരിറ്റി ഏജന്*സികളുടേയും ഫലപ്രദമായ ഇടപെടലുകള്* മൂലം കൂടുതല്* വിപത്തുകള്* ഒഴിവായി.

    2009 ഫിബ്രവരിയില്* മൈക്രോസോഫ്റ്റിന്റെ നേതൃത്വത്തില്* കോണ്*ഫിക്കറിനെ പ്രതിരോധിക്കാനായി ബന്ധപ്പെട്ട സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ഒരു ആഗൊള കൂട്ടായ്മ ഉണ്ടാക്കുകയും കോണ്*ഫിക്കര്* അപ്*ഡേറ്റ് ചെയ്യുന്ന ഡൊമൈനുകളെ തടയുകയും ചെയ്തു. മാത്രമല്ല കോണ്*ഫിക്കര്* നിര്*മ്മാതാക്കളെക്കുറിച്ചുള്ള വിവരം നല്*കുന്നവര്*ക്ക് 250,000 ഡോളര്* പാരിതോഷികവും പ്രഖ്യാപിച്ചു. ഇന്ന് നിലവിലുള്ള എല്ലാ ആന്റിവൈറസ് സോഫ്ട്*വേറുകളും (സൗജന്യമായവ ഉള്*പ്പടെ) കോണ്*ഫിക്കര്* ഭീഷണി പ്രതിരോധിക്കാന്* കഴിവുള്ളവയാണ്.

    സ്റ്റക്*സ്*നെറ്റ്
    (Stuxnet virus)
    അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ടതും ലക്ഷ്യത്തിന്റെ പ്രത്യേകതമൂലം ലോകശ്രദ്ധയാകര്*ഷിച്ചതുമായ ഒരു സങ്കീര്*ണ വൈറസാണ് സ്റ്റക്*സ്*നെറ്റ്. സാധാരണ കമ്പ്യൂട്ടര്* നെറ്റ്*വര്*ക്കുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി വന്* വ്യാവസായിക സ്ഥാപനങ്ങളെയും ആണവ നിലയങ്ങളെയും ലക്ഷ്യമാക്കി നിര്*മിക്കപ്പെട്ടതെന്നു കരുതുന്ന സ്റ്റക്*സ്*നെറ്റിനെക്കുറിച്ച് കൂടുതല്* അറിയാന്* ഈ ലേഖനം വായിക്കുക.

    വ്യാജ ആന്റിവൈറസ് സോഫ്ട്*വെയറുകള്*

    വൈറസുകളും ആന്റിവൈറസ് സോഫ്ട്*വേറുകളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നില്ല. വ്യാജ ആന്റിവൈറസ് സോഫ്ട്*വേറുകള്* വൈറസുകളെപ്പോലെ തന്നെ അപകടകാരികളാണ്.
  • twinkledt
    • Mar 2011
    • 81

    #2
    Re: അവസാനിക്കാത്ത യുദ്ധം-2 : വിന്*ഡോസിനോടുള്ള പ്രണയം

    thanks akkus
    Ads Not Allowed...

    admin

    Comment

    Working...
    X