കെ.വി. കാമത്ത് ഇന്*ഫോസിസ് ചെയര്*മാന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കെ.വി. കാമത്ത് ഇന്*ഫോസിസ് ചെയര്*മാന്*


    ബാംഗ്ലൂര്*: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്*ഫോസിസിന്റെ ചെയര്*മാനായി ഐ.സി.ഐ.സി.ഐ. ബാങ്ക് നോണ്* എക്*സിക്യൂട്ടീവ് ചെയര്*മാന്* കെ.വി. കാമത്തിനെ നിയമിക്കും. ചെയര്*മാന്* പദവിയിലേക്ക് എത്തുമെന്ന് നേരത്തേ കരുതപ്പെട്ടിരുന്ന മാനേജിങ് ഡയറക്ടറും ചീഫ് എക്*സിക്യൂട്ടീവ് ഓഫീസറുമായ മലയാളി ക്രിസ് ഗോപാലകൃഷ്ണന് കോ- ചെയര്*മാന്* എന്ന പുതിയ പദവി നല്*കി. മലയാളിയായ എസ്.ഡി. ഷിബുലാലാണ് പുതിയ ചീഫ് എക്*സിക്യൂട്ടീവ് ഓഫീസര്*.

    കമ്പനിയുടെ പുതിയ സാരഥികളെ ശനിയാഴ്ച വൈകിട്ട് ചേര്*ന്ന ഇന്*ഫോസിസ് ഡയറക്ടര്* ബോര്*ഡ് യോഗത്തിലാണ് പ്രഖ്യാപിച്ചത്. ആഗസ്ത് 21ന് നിയമനങ്ങള്* പ്രാബല്യത്തില്* വരും. പുതിയ സാരഥികളെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ നോമിനേഷന്* കമ്മിറ്റിയുടെ നിര്*ദേശം ചെയര്*മാന്* ജെഫ്രി എസ്. ലേമാന്* ബോര്*ഡ് യോഗത്തില്* അറിയിക്കുകയായിരുന്നു. ചര്*ച്ചകള്*ക്കു ശേഷം നോമിനേഷന്* കമ്മിറ്റി തീരുമാനം ബോര്*ഡ് അംഗീകരിക്കുകയായിരുന്നുവെന്ന് കമ്പനി വൃത്തങ്ങള്* വെളിപ്പെടുത്തി. കമ്പനിയുടെ പേര് ഇന്*ഫോസിസ് ടെക്*നോളജീസിന് പകരം ഇന്*ഫോസിസ് ലിമിറ്റഡ് എന്നാക്കി മാറ്റാനും തീരുമാനിച്ചു. 65 വയസ്സ് തികയുന്നതിനെത്തുടര്*ന്ന് ആഗസ്തില്* വിരമിക്കുന്ന എന്*.ആര്*. നാരായണമൂര്*ത്തിക്ക് കമ്പനി ചെയര്*മാന്* എമറിറ്റ്*സ് പദവി നല്*കി.

    ഐ.സി.ഐ.സി.ഐ. ബാങ്കിനെ രാജ്യത്തെ മുന്*നിരയില്* എത്തിച്ചതിന്റെ നേട്ടവുമായാണ് കെ.വി. കാമത്ത് പുതിയ പദവിയില്* പ്രവേശിക്കുന്നത്. ഇതാദ്യമായാണ് സ്ഥാപകനല്ലാത്ത ഒരാള്* ഇന്*ഫോസിസിന്റെ തലപ്പത്തെത്തുന്നത്. ക്രിസ് ഗോപാലകൃഷ്ണനെയും ചെയര്*മാന്* സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാനം കാമത്തിനാണ് നറുക്കുവീണത്. 63 വയസ്സുകാരനായ കാമത്തിന് രണ്ടുവര്*ഷം മാത്രമേ ചെയര്*മാന്* സ്ഥാനത്തിരിക്കാന്* കഴിയൂ. മംഗലാപുരം സ്വദേശിയായ കാമത്ത് എന്*ജിനീയറിങ് ബിരുദധാരിയാണ്. അഹമ്മദബാദ് ഐ.ഐ.എമ്മില്* നിന്ന് എം.ബി.എ.യും പൂര്*ത്തിയാക്കി. 1996 മുതല്* ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജിങ് ഡയറക്ടറാണ് കാമത്ത്. 2009 ഏപ്രില്* 30ന് ബാങ്കിന്റെ നോണ്* എക്*സിക്യൂട്ടീവ് ചെയര്*മാനായി. തിരുവനന്തപുരത്ത് ചെറുകിട ബിസിനസ് നടത്തിയിരുന്ന ഹരിപ്പാട് സ്വദേശി സേനാപതിയുടെയും ആനന്ദവല്ലിയുടെയും മൂത്ത മകനാണ് ക്രിസ് ഗോപാലകൃഷ്ണന്*. സ്*കൂള്*, കോളേജ് വിദ്യാഭ്യാസം തിരുവനന്തപുരത്ത് പൂര്*ത്തിയാക്കി.

    തുടര്*ന്ന് ചെന്നൈ ഐ.ഐ.ടി.യില്* നിന്ന് ഫിസിക്*സില്* ബിരുദാനന്തര ബിരുദം നേടിയ ക്രിസ് ഗോപാലകൃഷ്ണന്* അവിടെ നിന്നു തന്നെ കമ്പ്യൂട്ടര്* സയന്*സില്* എം.ടെക് ബിരുദവും നേടി. പിന്നീട്, മുംബൈയില്* പട്*നി കമ്പ്യൂട്ടര്* സിസ്റ്റംസില്* സോഫ്റ്റ്*വേര്* എന്*ജിനീയറായി ചുമതലയേറ്റു. അവിടെ പ്രവര്*ത്തിക്കുമ്പോഴാണ് സഹപ്രവര്*ത്തകനായിരുന്ന എന്*.ആര്*. നാരായണമൂര്*ത്തിക്കും മറ്റ് അഞ്ചുപേര്*ക്കുമൊപ്പം 1981ല്* ഇന്*ഫോസിസിന് തുടക്കമിട്ടത്. ഇന്*ഫോസിസിന്റെ വളര്*ച്ചയില്* നിര്*ണായകപങ്കു വഹിച്ച അദ്ദേഹം 2007 ജൂണില്* മാനേജിങ് ഡയറക്ടറും ചീഫ് എക്*സിക്യൂട്ടീവ് ഓഫീസറുമായി.

    രാജ്യം ഇക്കൊല്ലം പത്മഭൂഷണ്* നല്*കി ആദരിച്ചു. സുധാ ഗോപാലകൃഷ്ണനാണ് ഭാര്യ. ആലപ്പുഴ മുഹമ്മ സ്വദേശി പരേതരായ ഡോ. സി.കെ. ദാമോദരന്റെയും സരോജിനിയുടെയും ഏകമകനാണ് എസ്.ഡി. ഷിബുലാല്*. ആലപ്പുഴയിലെ സ്*കൂള്* വിദ്യാഭ്യാസത്തിനു ശേഷം കേരള സര്*വകലാശാലയില്* നിന്ന് ഫിസിക്*സില്* ബിരുദാനന്തരബിരുദം നേടി. യു.എസിലെ ബോസ്റ്റണ്* യൂണിവേഴ്*സിറ്റിയില്* നിന്ന് കമ്പ്യൂട്ടര്* സയന്*സില്* എം.എസ്. ബിരുദവും നേടി. ബോംബെ ഇലക്ട്രിക്കല്* സപ്ലൈ ആന്*ഡ് ട്രാന്*സ്*പോര്*ട്ടിലായിരുന്നു ഷിബുലാലിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് പട്*നി കമ്പ്യൂട്ടേഴ്*സില്* ചേര്*ന്നു. അവിടെ വെച്ചാണ് എന്*.ആര്*. നാരായണമൂര്*ത്തിയെയും ക്രിസ് ഗോപാലകൃഷ്ണനെയും കണ്ടുമുട്ടിയത്. കുമാരിയാണ് ഭാര്യ.
Working...
X