ജോണ്* പോള്* രണ്ടാമന്* വാഴ്ത്തപ്പെട്ടവന?? ?യി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജോണ്* പോള്* രണ്ടാമന്* വാഴ്ത്തപ്പെട്ടവന?? ?യി

    ജോണ്* പോള്* രണ്ടാമന്* വാഴ്ത്തപ്പെട്ടവനായി





    വത്തിക്കാന്*: കാലംചെയ്ത ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പയെ ബെനഡിക്ട് പതിനാറാമന്* മാര്*പാപ്പ ഞായറാഴ്ച വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്*റ് പീറ്റേഴ്*സ് സ്*ക്വയറില്* നടന്ന ചടങ്ങില്* 40 ലക്ഷം പേര്* പങ്കെടുത്തു.

    22 ലോകനേതാക്കളും പങ്കെടുത്തു. ജോണ്* പോള്* രണ്ടാമന്റെ ജന്മനാടായ പോളണ്ടില്*നിന്നു മാത്രം ലക്ഷങ്ങള്* ചടങ്ങിനെത്തി. ജോണ്* പോള്* രണ്ടാമന്റെ മരണാനന്തരച്ചടങ്ങിലും ബെനഡിക്ട് പതിനാറാമനെ മാര്*പാപ്പയായി വാഴിച്ച ചടങ്ങിലുമാണ് ഇതിനുമുമ്പ് ഇത്രയധികം ജനങ്ങള്* പങ്കെടുത്തത്.

    2005 ഏപ്രില്* രണ്ടിനാണ് ജോണ്* പോള്* രണ്ടാമന്* മാര്*പാപ്പ കാലം ചെയ്തത്. വത്തിക്കാന്* ഗ്രോട്ടോയില്* അടക്കം ചെയ്ത മൃതദേഹം ചടങ്ങിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തെടുത്തു. വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യാപനത്തിന് ശേഷം സെന്*റ് പീറ്റേഴ്*സ് ബസലിക്കയിലെ സെന്*റ് സെബാസ്റ്റ്യന്* ചാപ്പലില്* തിങ്കളാഴ്ച മൃതദേഹം വീണ്ടും സംസ്*കരിക്കും.

    വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള പ്രക്രിയയാണ് വാഴ്ത്തപ്പെട്ടവനാക്കുകയെന്നത്. മരിച്ച വ്യക്തി എന്തെങ്കിലും അത്ഭുതം പ്രവര്*ത്തിച്ചുവെന്നു തെളിഞ്ഞാലേ ഈ പ്രഖ്യാപനമുണ്ടാവൂ. ജോണ്* പോള്* രണ്ടാമനോട് പ്രാര്*ഥിച്ചതിന്റെ ഫലമായി തന്റെ പാര്*ക്കിന്*സണ്*സ് രോഗം മാറിയെന്ന് ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ മാരി സിമോണ്*-പിയെറി മോര്*മാന്* സാക്ഷ്യപ്പെടുത്തിയതാണ് വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രഖ്യാപനത്തിന് വഴിതെളിച്ചത്.

    ആദ്യത്തെ മാര്*പാപ്പയായ വിശുദ്ധ പത്രോസ് മുതല്* എല്ലാവരെയും അവരുടെ പിന്*ഗാമികള്* വിശുദ്ധരായി പ്രഖ്യാപിച്ചിട്ടുണ്ട്.


Working...
X