പൈലറ്റ് സമരം അഞ്ചാംദിവസം; ഇന്ന് 40 വിമാനങ്ങള്* മാത്രം
ന്യൂഡല്*ഹി: ആയിരങ്ങളെ ദുരിതത്തിലാഴ്ത്തി എയര്* ഇന്ത്യ പൈലറ്റ് സമരം ഒത്തുതീര്*പ്പു സൂചനകളില്ലാതെ അഞ്ചാംദിവസത്തിലേക്ക്. ഇന്ന് (ഞായറാഴ്ച) 40 വിമാനങ്ങള്* മാത്രമേ സര്*വീസ് നടത്തുകയുള്ളുവെന്ന് എയര്*ഇന്ത്യ അറിയിച്ചു. എയര്* ഇന്ത്യയുടെ 320 വിമാനങ്ങളില്* 50 എണ്ണം മാത്രമാണ് ശനിയാഴ്ച സര്*വീസ് നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്* ഇന്ത്യയ്ക്ക് പൈലറ്റ് സമരം മൂലം ഇതുവരെ 26.5 കോടി രൂപയുടെ അധിക നഷ്ടം ഉണ്ടായെന്നാണ് കണക്ക്.
ശനിയാഴ്ച കേരളത്തില്* എയര്* ഇന്ത്യയുടെ ആഭ്യന്തര സര്*വീസുകളെല്ലാം മുടങ്ങി. മൂന്ന് വിമാനത്താവളങ്ങളിലുമായി മൊത്തം 16 സര്*വീസുകള്* റദ്ദാക്കപ്പെട്ടു. ഇതില്* 11 സര്*വീസുകളും ആഭ്യന്തര സര്*വീസുകളാണ്. കൊച്ചി വിമാനത്താവളത്തിലാണ് കൂടുതല്* സര്*വീസുകള്* റദ്ദാക്കിയത്.
കൊച്ചി-ഡല്*ഹി, കൊച്ചി-മുംബൈ, കൊച്ചി-ബാംഗ്ലൂര്*-ചെന്നൈ, കൊച്ചി-ചെന്നൈ-ബാംഗ്ലൂര്*, കൊച്ചി-ഡല്*ഹി, കൊച്ചി-ഷാര്*ജ, കൊച്ചി-തിരുവനന്തപുരം എന്നീ സര്*വീസുകളാണ് കൊച്ചി വിമാനത്താവളത്തില്* റദ്ദാക്കപ്പെട്ടത്. തിരുവനന്തപുരം വിമാനത്താവളത്തില്* തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ഡല്*ഹി, തിരുവനന്തപുരം-ചെന്നൈ-ബാംഗ്ലൂര്*, തിരുവനന്തപുരം-മുംബൈ, തിരുവനന്തപുരം-ഷാര്*ജ, തിരുവനന്തപുരം-മാലി എന്നീ സര്*വീസുകളും കോഴിക്കോട് വിമാനത്താവളത്തില്* കോഴിക്കോട്-കോയമ്പത്തൂര്*-മുംബൈ-ഡല്*ഹി, കോഴിക്കോട്-ദുബായ്, കോഴിക്കോട്-ഷാര്*ജ എന്നീ സര്*വീസുകളുമാണ് റദ്ദാക്കപ്പെട്ടത്.
എന്നാല്*, രാജ്യാന്തര സര്*വീസുകളെ സമരം കാര്യമായി ബാധിച്ചില്ല. ഗള്*ഫിലേക്കും മറ്റുമുള്ള സര്*വീസുകള്* അധികവും എയര്* ഇന്ത്യ എക്*സ്പ്രസാണ് നടത്തുന്നത്. ഷാര്*ജയിലേക്കാണ് പ്രധാനമായും എയര്* ഇന്ത്യ രാജ്യാന്തര സര്*വീസ് നടത്തുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും ഷാര്*ജയിലേക്കുള്ള സര്*വീസ് റദ്ദാക്കപ്പെടുകയാണ്.
കോഴിക്കോട്ടു നിന്ന് ദുബായിലേക്കും തിരുവനന്തപുരത്തു നിന്ന് മാലിയിലേക്കും എയര്* ഇന്ത്യ സര്*വീസ് നടത്തുന്നുണ്ട്. ഈ സര്*വീസുകളെയും സമരം ബാധിക്കുന്നുണ്ട്. എങ്കിലും എയര്* ഇന്ത്യ എക്*സ്പ്രസ് വിമാനങ്ങളില്* കയറ്റിവിട്ടും എയര്* ഇന്ത്യ എക്*സ്പ്രസ് പ്രത്യേക സര്*വീസ് നടത്തിയും ഗള്*ഫ് യാത്രക്കാര്*ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്* പ്രശ്*നം പരിഹരിക്കുന്നുണ്ട്.
എയര്* ഇന്ത്യ എക്*സ്പ്രസ് ശനിയാഴ്ച കോഴിക്കോട്-ദുബായ്-കോഴിക്കോട് റൂട്ടിലും കൊച്ചി-കോഴിക്കോട്-ഷാര്*ജ റൂട്ടിലും പ്രത്യേക സര്*വീസ് നടത്തി.

