ഗദ്ദാഫിയുടെ ഇളയമകനും മൂന്ന് ചെറുമക്കളും കൊല്ലപ്പെട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗദ്ദാഫിയുടെ ഇളയമകനും മൂന്ന് ചെറുമക്കളും കൊല്ലപ്പെട്ടു

    ട്രിപ്പോളി: ലിബിയന്* ഏകാധിപതി മുഅമര്* ഗദ്ദാഫിയുടെ ഇളയമകന്* സയ്ഫ് അല്*അറബും (29) മൂന്നു ചെറുമക്കളും സഖ്യസേനയുടെ വ്യോമാക്രമണത്തില്* കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ ആറുമക്കളില്* ഏറ്റവും ഇളയവനാണ് അല്*അറബ്. ഗദ്ദാഫിയുടെ കൊട്ടാരത്തിനു നേരെ ശക്തമായ വെടിവെയ്പുണ്ടായി. ഗദ്ദാഫിയും ഭാര്യയും സുരക്ഷിതരാണെന്നാണ് റിപ്പോര്*ട്ട്.

    വെടിനിര്*ത്തലിനും ചര്*ച്ച നടത്താനും തയ്യാറാണെന്ന് ഗദ്ദാഫി പ്രഖ്യാപിച്ചുവെങ്കിലും നാറ്റോ ഈ വാഗ്ദാനം തള്ളിക്കളഞ്ഞു. സഖ്യസേന വ്യോമനടപടികള്* ഉപേക്ഷിച്ച് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട ഗദ്ദാഫി, അധികാരം ഒഴിയണമെന്ന വിമതരുടെയും പാശ്ചാത്യരാജ്യങ്ങളുടെയും ആവശ്യം തള്ളി. ഔദ്യോഗിക ടെലിവിഷനില്* പ്രത്യക്ഷപ്പെട്ടാണ് ഗദ്ദാഫി നിലപാട് വ്യക്തമാക്കിയത്. സമാധാനത്തിന്റെ വാതിലുകള്* തുറന്നിരിക്കുകയാണെന്നും സഖ്യരാജ്യങ്ങളായ ഫ്രാന്*സ്, ഇറ്റലി, ബ്രിട്ടന്*, അമേരിക്ക എന്നിവര്* ചര്*ച്ചയ്ക്കായി മുന്നോട്ടു വരണമെന്നും ഗദ്ദാഫി അഭ്യര്*ഥിച്ചു.




    പശ്ചാത്താപത്തിന്റെയും വെല്ലുവിളിയുടെയും സമ്മിശ്ര വികാരങ്ങളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വിമതരെ കടുത്ത ഭാഷയില്* വിമര്*ശിക്കാതിരുന്ന ഗദ്ദാഫിയുടെ സ്വരത്തില്* നേരിയ അനുരഞ്ജനത്തിന്റെ സൂചനയുണ്ടായിരുന്നെങ്കിലും വിമതര്*ക്കും പാശ്ചാത്യ രാജ്യങ്ങള്*ക്കുംവേണ്ടി അധികാരം ഉപേക്ഷിക്കാനോ രാജ്യം വിടാനോ തന്നെ കിട്ടില്ലെന്ന് അദ്ദേഹം ആവര്*ത്തിച്ചു. എന്നെ രാജ്യത്തുനിന്ന് ഓടിക്കാനോ നാടിനു വേണ്ടി യുദ്ധം ചെയ്യരുതെന്ന് പറയാനോ ആര്*ക്കും അധികാരമില്ല- ഗദ്ദാഫി വ്യക്തമാക്കി.

    ഞങ്ങള്* കീഴടങ്ങുകയില്ല. എന്നാല്* ചര്*ച്ചയ്ക്ക് തയ്യാറാണ്. ഇവിടത്തെ പ്രശ്*നങ്ങള്* രാജ്യത്തുവെച്ചുതന്നെ തീര്*ക്കും. അതിന് പുറത്തുള്ളവരുടെ സായുധ പിന്തുണ വേണ്ട. അതുകൊണ്ട് യുദ്ധ വിമാനങ്ങളും കൊണ്ട്*രാജ്യം വിടണം- സഖ്യസേനയോട് അദ്ദേഹം പറഞ്ഞു.

    എന്നാല്* ഗദ്ദാഫിയുടെ സൈന്യം ലിബിയയിലെ സാധാരണക്കാര്*ക്ക് ഭീഷണിയാവുന്നിടത്തോളം കാലം വ്യോമാക്രമണം തുടരുമെന്ന് നാറ്റോ വ്യക്തമാക്കി. വാക്കുകളല്ല, പ്രവൃത്തിയാണ് വേണ്ടതെന്ന് നാറ്റോ ഉദ്യോഗസ്ഥന്* ഗദ്ദാഫിയെ ഓര്*മിപ്പിച്ചു. നേരത്തെ ലിബിയന്* സര്*ക്കാറും നാറ്റോയും തമ്മില്* വെടിനിര്*ത്താന്* ധാരണയായിരുന്നെങ്കിലും പ്രാബല്യത്തില്* വരുന്നതിനു മുമ്പുതന്നെ അത് തകരുകയാണുണ്ടായത്.

    സര്*ക്കാര്*വിരുദ്ധ യുദ്ധത്തിലേര്*പ്പെട്ടിരിക്കുന്ന വിമതര്* നാലു ദിവസത്തിനകം ആയുധം താഴെ വെച്ചാല്* പൊതു മാപ്പ് നല്കാന്* തയ്യാറാണെന്ന് സര്*ക്കാര്* വക്താവ് മൂസ ഇബ്രാഹിം പറഞ്ഞു. അല്ലെങ്കില്* സര്*വനാശമായിരിക്കും ഫലം എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. വിമതരുടെ ഭാഗിക നിയന്ത്രണത്തിലുള്ള മിസ്രാറ്റ നഗരത്തിനുചുറ്റും ഗദ്ദാഫി സേന കുഴിബോബുകള്* പാകിയിട്ടുണ്ടെന്ന നാറ്റോയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    മിസ്രാറ്റ നഗരം നിയന്ത്രണത്തിലായെന്ന് ഗദ്ദാഫി സേന വെള്ളിയാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാല്* നാറ്റോയോ മറ്റ് കേന്ദ്രങ്ങളോ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴും ചില്ലറ ഏറ്റുമുട്ടല്* തുടരുന്ന മിസ്രാറ്റയ്ക്കു ചുറ്റും ഗദ്ദാഫി സേന പാകിയ കുഴിബോബുകള്* നീക്കം ചെയ്യുന്ന പ്രവൃത്തികള്* പുരോഗമിക്കുകയാണെന്ന് നാറ്റോ കേന്ദ്രങ്ങള്* അറിയിച്ചു.
Working...
X