ലാദന്* കൊല്ലപ്പെട്ടത് പാകിസ്താനില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലാദന്* കൊല്ലപ്പെട്ടത് പാകിസ്താനില്*


    വാഷിങ്ടണ്*: അല്* ഖ്വെയ്ദ നേതാവ് ഒസാമ ബിന്* ലാദന്* കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്* പാകിസ്താനില്* അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ലാദന്* കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ അടിയന്തരമായി വിളിച്ചുചേര്*ത്ത പത്രസമ്മേളനത്തില്* പറഞ്ഞു. മൃതദേഹം അമേരിക്കന്* സൈന്യം കണ്ടെടുത്തായി അദ്ദേഹം കൂട്ടിച്ചേര്*ത്തു. 2001 സപ്തംബര്* 11ന് അമേരിക്കയില്* നടന്ന ഭീകരാക്രമണം ഉള്*പ്പെടെ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനാണ് ലാദന്*.

    ലാദനെ പിടികൂടാനുള്ള പ്രത്യേക സൈനിക നടപടിയ്ക്ക് കഴിഞ്ഞ ആഴ്ചയിലാണ് തുടക്കം കുറിച്ചതെന്ന് ബരാക്ക് ഒബാമ പറഞ്ഞു. വടക്കന്* ഇസ്*ലാമാബാദിലെ അബോട്ടാബാദില്* നടത്തിയ ആക്രമണത്തിലാണ് ലാദന്* കൊല്ലപ്പെട്ടത്. സപ്തംബര്* 11 ആക്രമണത്തിന് ഇരയായവര്*ക്ക് ഒരു ദശാബ്ദത്തിനുശേഷം നീതി ലഭിച്ചുവെന്ന് ബരാക്ക് ഒബാമ കൂട്ടിച്ചേര്*ത്തു.

    ഒളിച്ചുകഴിഞ്ഞ വീട്ടില്* വെച്ചാണ് ലാദന്* കൊല്ലപ്പെട്ടത്. ലാദന്* മരിച്ചുവെന്ന വാര്*ത്ത പുറത്തുവന്നതിനെ തുടര്*ന്ന് ജനക്കൂട്ടം വൈറ്റ്ഹൗസിനുമുന്നില്* തടിച്ചുകൂടി. സൗദിയില്* ജനിച്ച ലാദനെ പിടികൂടാന്* 2001 മുതല്* അമേരിക്ക ശ്രമം നടത്തുകയാണ്. സപ്തംബര്* 11 ആക്രമണത്തിനു പുറമെ 1998ല്* കെനിയയിലെയും ടാന്*സാനിയയിലെയും അമേരിക്കന്* സ്ഥാനപതി കാര്യാലയങ്ങള്*ക്കുനേരെ നടന്ന ആക്രമണം, 2000ല്* യമനില്* വെച്ച് അമേരിക്കന്* യുദ്ധക്കപ്പലായ യു.എസ്.എസ് കോളിനുനേരെ ഉണ്ടായ ബോംബാക്രമണം എന്നിവയുടെ സൂത്രധാരനും ബിന്* ലാദനാണെന്നാണ് അമേരിക്ക കരുതുന്നത്.




    സപ്തംബര്* 11 ആക്രമണത്തിന്റെ സൂത്രധാരനെ നിയമത്തിന്റെ മുന്നില്* കൊണ്ടുവരുമെന്ന് മുന്* അമേരിക്കന്* പ്രസിഡന്റ് ജോര്*ജ്ജ് ഡബ്ല്യൂ ബുഷ് ആവര്*ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്* 2009ല്* സ്ഥാനം ഒഴിയും വരെ അദ്ദേഹത്തിന് ലാദനെ കണ്ടെത്താന്* കഴിഞ്ഞില്ല. ലാദനുവേണ്ടി അഫ്ഗാനിസ്താനിലെ തോറാബോറാ മലനിരകളില്* അമേരിക്കന്* സൈന്യം ശക്തമായ ആക്രമണവും തിരച്ചിലും നടത്തിയിരുന്നു. പാകിസ്താന്* അഫ്ഗാനിസ്താന്* അതിര്*ത്തിയില്* ലാദന്* ഒളിച്ചുകഴിയുകയാണെന്ന വിവരത്തെ തുടര്*ന്ന് അഫ്ഗാനിസ്താനില്* അമേരിക്ക നടത്തിയ തിരച്ചില്* അവസാനിപ്പിച്ചിരുന്നു.



    ബിന്* ലാദന്റെ മൃതദേഹം എന്ന പേരില്* ഇന്റര്*നെറ്റില്* പ്രചരിക്കുന്ന ചിത്രം

    ലാദനെ വധിച്ചതിന് പ്രതികാരമായി തീവ്രവാദികള്* ആക്രമണം നടത്തുമോയെന്ന് ആശങ്കകള്* ഉയര്*ന്നിട്ടുണ്ട്. സപ്തംബര്* 11ന് വേള്*ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും അല്* ഖ്വെയ്ദ നടത്തിയ ഭീകരാക്രമണത്തില്* 3000 പേര്* കൊല്ലപ്പെട്ടിരുന്നു.

    ഒസാമ ബിന്* ലാദന്* 1957 മാര്*ച്ച് 10ന് സൗദി അറേബ്യയിലെ റിയാദില്* ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ് ബിന്* അവാദ് ബിന്* ലാദന്* ആയിരുന്നു ബിന്* ലാദന്റെ പിതാവ്. 1968 മുതല്* 1976 വരെ റിയാദിലെ അല്* താഗര്* മോഡല്* സ്*കൂളില്* പഠിച്ച ലാദന്* പിന്നീട് കിങ് അബ്ദുള്* അസീസ് സര്*വകലാശാലയില്* നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്*ട്രേഷനിലും ബിരുദം നേടി. 1979ല്* ലാദന്* സിവില്* എഞ്ചിനീയറിങില്* ബിരുദം നേടിയതായും ചില റിപ്പോര്*ട്ടുകളുണ്ട്. എന്നാല്* ബിരുദത്തിന് പഠിക്കുമ്പോള്* മൂന്നാം വര്*ഷം ലാദന്* കോളേജ് വിട്ടതായും റിപ്പോര്*ട്ടുകളുണ്ട്. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്* ലാദന് താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്*ത്ഥിയായിരുന്ന ലാദന്*.

    1974ല്* പതിനേഴാമത്തെ വയസ്സിലാണ് ലാദന്* ആദ്യഭാര്യയായ നജ്*വ ഘാനത്തെ വിവാഹം കഴിക്കുന്നത്. 2002ല്* സി.എന്*.എന്* ടി.വി ചാനല്* റിപ്പോര്*ട്ട് ചെയ്തതനുസരിച്ച് ലാദന് നാല് ഭാര്യമാരും 25 മക്കളുമുണ്ട്. 1967ല്* സൗദിയില്* വെച്ചുണ്ടായ വിമാനപകടത്തിലാണ് ലാദന്റെ പിതാവ് മുഹമ്മദ് ബിന്* ലാദന്* മരിച്ചത്.

    ലാദന്റെ ആറുമക്കളും രണ്ടു ഭാര്യമാരും പിടിയിലായെന്ന് സൂചന


    ഇസ്*ലാമാബാദ്: കൊല്ലപ്പെട്ട അല്* ഖ്വൊയ്ദ തലവന്* ഒസാമ ബിന്* ലാദന്റെ ആറു മക്കളും രണ്ട് ഭാര്യമാരും പാകിസ്താനില്* അറസ്റ്റിലായതായി പാക് മാധ്യമങ്ങള്* റിപ്പോര്*ട്ടു ചെയ്തു. ലാദന്* കൊല്ലപ്പെട്ടതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ പാകിസ്താന്* സൈന്യം നടത്തിയ തിരച്ചിലിലാണ് ഇവര്* പിടിയിലായത്. പാക് തലസ്ഥാനമായ ഇസ് ലാമാബാദില്*നിന്നും 60 കിലോമീറ്റര്* അകലെയുള്ള പ്രദേശത്തുനിന്നാണ് ഭാര്യമാരും മക്കളും അറസ്റ്റിലായതെന്ന് റിപ്പോര്*ട്ടില്* പറയുന്നു.

    അതിനിടെ ലാദനെതിരായ സൈനിക നടപടിക്കിടെ അമേരിക്കന്* സൈനിക ഹെലിക്കോപ്റ്റര്* വടക്കു പടിഞ്ഞാറന്* പാകിസ്താനിലെ അബോട്ടാബാദിന് സമീപം തകര്*ന്നുവീണു. തകര്*ന്ന ഹെലിക്കോപ്റ്റര്* പൂര്*ണ്ണമായും കത്തിനശിച്ചുവെന്ന് പാക് മാധ്യമങ്ങള്* റിപ്പോര്*ട്ടു ചെയ്തു.


    സംസ്*കാരം ഇസ്*ലാമിക ആചാരപ്രകാരം


    വാഷിംഗ്ടണ്*: അമേരിക്കന്* സൈനിക നടപടിയില്* കൊല്ലപ്പെട്ട അല്* ഖ്വൊയ്ദ തലവന്* ഒസാമ ബിന്* ലാദന്റെ മൃതദേഹം ഇസ്*ലാമിക ആചാരപ്രകാരം സംസ്*കരിക്കുമെന്ന് അമേരിക്കന്* അധികൃതര്* പറഞ്ഞു. എന്നാല്* മൃതദേഹം പാകിസ്താനില്* സംസ്*കരിക്കുമോ, അമേരിക്കയിലേക്ക് കൊണ്ടുപോകുമൊ എന്നകാര്യം വ്യക്തമല്ല. അതിനിടെ ബിന്* ലാദന്റെ മൃതദേഹം സംസ്*കരിച്ചതായി സി.എന്*.എന്* റിപ്പോര്*ട്ടു ചെയ്തു.



    YouTube - BREAKING NEWS: OSAMA BIN LADEN HAS BEEN KILLED
Working...
X