
വാഷിംഗ്ടണ്*: 2001 മുതല്* അമേരിക്ക തിരയുന്ന തീവ്രവാദി നേതാവ് ഒസാമ ബിന്*ലാദന്* പാക് - അഫ്ഗാന്* അതിര്*ത്തിയിലെ മലയിടുക്കിലോ, ഗുഹയിലോ ഒളിച്ചുപാര്*ക്കുന്നുണ്ടാവുമെന്നാണ് പലരും കരുതിയത്. എന്നാല്* തലസ്ഥാന നഗരമായ ഇസ് ലാമാബില്*നിന്നും ഒരുമണിക്കൂര്* യാത്രചെയ്താല്* എത്തിച്ചേരാവുന്ന സ്ഥലത്തെ വലിയ വീട്ടിലാണ് ലാദന്* താമസിച്ചിരുന്നത്.
വിശാലമായ സ്ഥലത്ത് നിര്*മ്മിച്ച വലിയ വീടിനുചുറ്റും 18 അടി ഉയരത്തില്* മതില്* നിര്*മ്മിച്ചിരുന്നു. ടെലിഫോണ്*, ഇന്റര്*നെറ്റ് സൗകര്യങ്ങള്* ലാദന്* ഉപയോഗിച്ചിരുന്നില്ല. അയല്*ക്കാര്* ആരും ലാദനെയോ കുടുംബാംഗങ്ങളെയോ പുറത്തെങ്ങും കണ്ടിട്ടില്ല. എന്നാല്* അല്* ഖ്വൊയ്ദ തലവന്* നഗരത്തിന് തൊട്ടടുത്ത് താമസിച്ചിരുന്നു എന്നതില്* പാകിസ്താന്* പൗരന്മാരില്* പലര്*ക്കും അത്ഭുതമില്ല.
തീവ്രവാദി സംഘടനകളായ താലിബാന്*, അല്* ഖ്വൊയ്ദ എന്നിവയുടെ നേതാക്കള്* പലരെയും പാകിസ്താനിലെ പ്രധാന നഗരങ്ങളില്*നിന്നാണ് സൈന്യം പിടികൂടിയിട്ടുള്ളത്. റാവല്*പിണ്ടി, മുള്*ട്ടാന്*, കറാച്ചി എന്നി നഗരങ്ങളില്*നിന്ന് കുപ്രസിദ്ധ തീവ്രവാദി നേതാക്കള്* പിടിയിലായിട്ടുണ്ട്. പാകിസ്താന്* സൈന്യത്തിന്റെ മൂക്കിനുതാഴെയാണ് തീവ്രവാദികള്* പലരും താമസിച്ചിരുന്നത്.

