
പാകിസ്താന്* തീവ്രവാദികളുടെ സുരക്ഷിത താവളം: ചിദംബരം
Posted on: 02 May 2011
ന്യൂഡല്*ഹി: അല്* ഖ്വൊയ്ദ തലവന്* ഒസാമ ബിന്* ലാദന്* പാകിസ്താനില്* കൊല്ലപ്പെട്ട സംഭവം ആരാജ്യം തീവ്രവാദികള്*ക്ക് സുരക്ഷിത താവളം നല്*കുന്നുവെന്ന ആരോപണം അടിവരയിടുന്നതാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. വിവിധ സംഘടനകളില്*പ്പെട്ട തീവ്രവാദികള്* പാകിസ്താനില്* സുരക്ഷിതരായി കഴിയുന്നുവെന്ന ആശങ്ക ഉയര്*ത്തുന്നതാണ് സംഭവം. മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദികള്* ഇപ്പോഴും പാകിസ്താനില്* തന്നെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒസാമ ബിന്* ലാദന്* പാകിസ്താനില്*വച്ചാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്* ഭരണകൂടം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. മുംബൈ തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തവരും, നടപ്പിലാക്കിയവരും ഇപ്പോഴും പാകിസ്താനില്*തന്നെ സുരക്ഷിതരായി കഴിയുന്നുവെന്നാണ് ഇന്ത്യ കരുതുന്നത്. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ കൈമാറിയ പട്ടികയിലുള്ളവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ സൂത്രധാരന്മാരുടെ ശബ്ദം അടങ്ങിയ ടേപ്പുകളും ഇന്ത്യ പാകിസ്താന് കൈമാറിയിട്ടുണ്ടെന്ന് പി.ചിദംബരം പറഞ്ഞു

