
അമേരിക്കന്* സ്ഥാനപതി കാര്യാലയങ്ങള്*ക്ക് ജാഗ്രതാ നിര്*ദ്ദേശം

വാഷിംഗ്ടണ്*: ഒസാമ ബിന്* ലാദനെ അമേരിക്കന്* സൈന്യം വധിച്ച സാഹചര്യത്തില്* ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാനപതി കാര്യാലയങ്ങള്*ക്ക് അമേരിക്ക ജാഗ്രതാ നിര്*ദ്ദേശം നല്*കി. അമേരിക്ക വിരുദ്ധ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്* രാജ്യത്തിന് പുറത്തുള്ള പൗരന്മാര്* യാത്രകള്* പരമാവധി ഒഴിവാക്കണമെന്നും പൊതുചടങ്ങുകളില്* പങ്കെടുക്കരുതെന്നും നിര്*ദ്ദേശം നല്*കിയിട്ടുണ്ട്. അല്* ഖ്വൊയ്ദയൊ മറ്റുതീവ്രവാദ സംഘടനകളൊ അമേരിക്ക വിരുദ്ധ ആക്രമണം നടത്താന്* സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വിവിധ രാജ്യങ്ങളിലുള്ള അമേരിക്കന്* സ്ഥാനപതി കാര്യാലയങ്ങളുടെ പ്രവര്*ത്തനം തുടരും. ലാദന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് പ്രസിഡന്റ് ബരാക്ക് ഒബാമ നടത്തിയ പത്രസമ്മേളത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്* പ്രതിരോധ മന്ത്രാലയം ജാഗ്രതാ നിര്*ദ്ദേശം നല്*കിയത്. ഒസാമ കൊല്ലപ്പെട്ട സാഹചര്യത്തില്* ജമ്മു കശ്മീരിലെ സൈന്യത്തിനും പോലീസിനും സര്*ക്കാര്* ജാഗ്രതാ നിര്*ദ്ദേശം നല്*കി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കാന്* സൈന്യത്തിനും പോലീസിനും നിര്*ദ്ദേശം നല്*കിയിട്ടുണ്ട്

