

സവാഹിരി ഒസാമയുടെ പിന്*ഗാമി ആയേക്കും
Posted on: 02 May 2011
ഇസ്*ലാമാബാദ്: അല്* ഖ്വൊയ്ദ തലവന്* ഒസാമ ബിന്* ലാദന്* കൊല്ലപ്പെട്ട സാഹചര്യത്തില്* അയ്മന്* അല്* സവാഹിരി അല്* ഖ്വൊയ്ദയുടെ നേതൃത്വം ഏറ്റെടുക്കുമെന്ന് സൂചന. ഈജിപ്തില്* ജനിച്ച ഡോക്ടറായ സവാഹിരി അല്* ഖ്വൊയ്ദ നേതൃത്വത്തില്* രണ്ടാം സ്ഥാനക്കാരനായിരുന്നു.
അല്* ഖ്വൊയ്ദയുടെ ബുദ്ധികേന്ദ്രമായാണ് സവാഹിരി അറിയപ്പെടുന്നത്. സംഘടനയുടെ നേതൃനിരയിലുള്ളവരില്* പ്രശസ്തനായ സവാഹിരി വീഡിയോ സന്ദേശങ്ങളിലൂടെ അമേരിക്കയ്*ക്കെതിരെ കടുത്ത വിമര്*ശനം ഉന്നയിക്കുന്നത് പതിവാണ്.
കഴിഞ്ഞ മാസം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്* ലിബിയയിലുള്ള നാറ്റോ സേനയ്*ക്കെതിരെ ആക്രമണം നടത്താന്* സവാഹിരി മുസ് ലിം സമൂഹത്തോട് ആഹ്വാനം ചെയ്തിരുന്നു. അമേരിക്ക തിരയുന്ന തീവ്രവാദികളുടെ പട്ടികയില്* രണ്ടാം സ്ഥാനമുള്ള സഹാഹിരി കെയ്*റോയിലെ സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്.

