
ന്യൂഡല്*ഹി: തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സര്*ക്കാര്* ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്*റ്റേചെയ്തു. ക്ഷേത്രത്തിലെ കല്ലറകള്* തുറന്ന് ആഭരണങ്ങളുടെ കണക്കെടുക്കണമെന്ന് കോടതി നിര്*ദ്ദേശിച്ചു. കണക്കെടുപ്പ് നടത്താന്* ഹൈക്കോടതി ജഡ്ജിമാര്* ഉള്*പ്പെട്ട സമിതി രൂപവത്കരിക്കണമെന്നും നിര്*ദ്ദേശമുണ്ട്.
ക്ഷേത്രം സര്*ക്കാര്* ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഉത്രാടം തിരുനാള്* മാര്*ത്താണ്ഡവര്*മ്മയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്*ജിയില്* സംസ്ഥാന സര്*ക്കാരിന് കോടതി നോട്ടീസയച്ചു. വിശദമായ വാദംകേട്ടശേഷം വിഷയത്തില്* തീരുമാനം എടുക്കും.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്*റ്റോ സമിതിയോ ഉണ്ടാക്കി സര്*ക്കാര്* മൂന്നുമാസത്തിനകം ഏറ്റെടുക്കണമെന്നായിരുന്നു ജനവരി 21 ന് ഹൈക്കോടതി ഉത്തരവിട്ടത്. തിരുവിതാംകൂര്* രാജവംശത്തിലെ അവസാന രാജാവായ ചിത്തിര തിരുനാള്* ബാലരാമവര്*മയുടെ കാലശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്*ക്ക് കിട്ടില്ലെന്നും സര്*ക്കാരില്* നിക്ഷിപ്തമാവുമെന്നും വിലയിരുത്തിയായിരുന്നു ജസ്റ്റിസ് സി.എന്*. രാമചന്ദ്രന്*നായരുടെയും ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെയും സുപ്രധാന ഉത്തരവ്.

