പാകിസ്താനില്* പ്രതിസന്ധി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാകിസ്താനില്* പ്രതിസന്ധി

    പാകിസ്താനില്* പ്രതിസന്ധി


    * യു.എസ്. സേനാനടപടിയില്* ജനരോഷം
    * പാക് സൈന്യം അടിയന്തരയോഗം ചേര്*ന്നു
    * യു.എസ്. സൈനികരുടെ എണ്ണം കുറയ്ക്കും
    * ഭീകരവേട്ട വേണ്ടെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
    * സര്*ദാരി കക്ഷിനേതാക്കളുമായി ചര്*ച്ചനടത്തും



    ഇസ്*ലാമാബാദ് : അല്*ഖ്വെയ്ദ മേധാവി ഉസാമ ബിന്*ലാദനെ വധിക്കാനായി അമേരിക്ക നടത്തിയ സൈനികനടപടിക്കെതിരെ ഉയരുന്ന ജനരോഷത്തില്* നിന്ന് രക്ഷപ്പെടാന്* പാക്ഭരണകൂടവും പട്ടാള നേതൃത്വവും അടിയന്തരനടപടികള്* തുടങ്ങി. ഉസാമ വധത്തെത്തുടര്*ന്നുണ്ടായ പ്രതിസന്ധിയെക്കുറിച്ച് ചര്*ച്ച ചെയ്യാന്* പാക്*സൈന്യം വ്യാഴാഴ്ച അസാധാരണയോഗം ചേര്*ന്നു. ഇക്കാര്യങ്ങള്* പ്രധാന രാഷ്ട്രീയപാര്*ട്ടി നേതാക്കളുമായി ചര്*ച്ചചെയ്യാന്* പ്രസിഡന്റ് ആസിഫ് അലി സര്*ദാരി തീരുമാനിച്ചിട്ടുണ്ട്.

    പാകിസ്താന്റെ അറിവോ സമ്മതമോ ഇല്ലാതെ അതിര്*ത്തിലംഘിച്ച് അമേരിക്ക നടത്തിയ കമാന്*ഡോ നീക്കം രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കുറ്റപ്പെടുത്തി മതസംഘടനകളും പ്രതിപക്ഷപാര്*ട്ടിനേതാക്കളും രംഗത്തുവന്നതോടെയാണ് പാക് ഭരണനേതൃത്വം മുഖംരക്ഷിക്കാന്* വഴിയന്വേഷിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് സ്വതന്ത്രഅന്വേഷണം നടത്തണമെന്ന് പ്രമുഖമാധ്യമങ്ങളും ചില പാര്*ലമെന്റ് അംഗങ്ങളും ആവശ്യപ്പെട്ടു. അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്താന്* ഭീകരവിരുദ്ധയുദ്ധത്തില്*നിന്ന് പിന്*മാറണമെന്ന് രാജ്യത്തെ പ്രമുഖ ഇസ്*ലാമികസംഘടനയായ ജമാ അത്ത് ഇ ഇസ്*ലാം ആവശ്യപ്പെട്ടു.അമേരിക്കയ്*ക്കെതിരെ പാക് ജനതയ്ക്കിടയിലുള്ള അമര്*ഷം വരുംദിവസങ്ങളില്* തീവ്രമതനിലപാടുള്ള സംഘടനകള്* ഉപയോഗപ്പെടുത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്* കണക്കുകൂട്ടുന്നത്.

    ഭരണതലത്തില്* സര്*ക്കാറിന് ഭീഷണിയൊന്നുമില്ലെങ്കിലും ചോര്*ന്നുപോയ ആത്മവിശ്വാസവും ജനവിശ്വാസവും എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാതെ വലയുകയാണ് ഭരണകൂടം. അനുരഞ്ജനത്തിനായി പ്രധാന രാഷ്ട്രീയപാര്*ട്ടിനേതാക്കളുമായി ടെലിഫോണ്*വഴിയും ഭരണത്തില്* പങ്കാളികളായ സഖ്യകക്ഷിനേതാക്കളുമായി നേരിട്ടും ചര്*ച്ചനടത്താനാണ് പ്രസിഡന്റ് സര്*ദാരിയുടെ തീരുമാനം.

    ഈ പശ്ചാത്തലത്തില്* സൈന്യം വിളിച്ചുകൂട്ടിയ യോഗത്തില്* ഐ.എസ്.ഐ. മേധാവി സുജപാഷ തന്നെ പങ്കെടുത്തു. പാകിസ്താന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ള സൈനികനടപടി ഇനിയും ആവര്*ത്തിച്ചാല്* അമേരിക്കയുമായുള്ള സൈനികസഹകരണം അവസാനിപ്പിക്കേണ്ടിവരുമെന്ന് യോഗത്തിനുശേഷം കരസേനാമേധാവി അഷ്ഫാഖ് പര്*വേസ് കയാനി പറഞ്ഞു. പാകിസ്താനിലെ യു.എസ്. സേനാസാന്നിധ്യം പരമാവധി കുറയ്ക്കാനും യോഗം തീരുമാനിച്ചു. തങ്ങളുടെ തന്ത്രപ്രധാനമേഖലകളെല്ലാം സംരക്ഷിക്കാന്* പാകിസ്താന് അറിയാമെന്ന് ആണവായുധങ്ങളുടെ സുരക്ഷ അമേരിക്ക ഏറ്റെടുക്കുമെന്ന വാര്*ത്തയോട് പ്രതികരിച്ചുകൊണ്ട് കയാനി പറഞ്ഞു.

    അമേരിക്കയുടെ സൈനികനടപടിയോട് പ്രതികരിക്കുന്നതിനുപകരം ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രസ്താവനയ്ക്കാണ് സൈന്യം ഇത്തവണയും മുന്*ഗണന നല്*കിയത്. പാകിസ്താനുള്ളില്* കടന്ന് ഭീകരവേട്ട നടത്താന്* ശ്രമിച്ചാല്* വന്* ദുരന്തമായിരിക്കും ഫലമെന്ന് പ്രസ്താവന ഇന്ത്യയ്ക്കു മുന്നറിയിപ്പുനല്*കുന്നു. അമേരിക്ക നടത്തിയതുപോലുള്ള കമാന്*ഡോ നീക്കം നടത്താന്* ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ഇന്ത്യയുടെ കരസേനാമേധാവി വി.കെ. സിങ്ങും വ്യോമസേനാ മേധാവി പി.വി. നായിക്കും പറഞ്ഞിരുന്നു. ഇതാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. അത്തരമൊരു നടപടി അനുവദിക്കില്ലെന്ന് വിദേശകാര്യസെക്രട്ടറി സല്*മാന്* ബഷീറും ഇന്ത്യയ്ക്ക് മുന്നറിയിപ്പുനല്*കി.

    മുക്കാല്* മണിക്കൂറോളം നീണ്ട അമേരിക്കന്* സൈനികനീക്കത്തെക്കുറിച്ച് രാജ്യത്തിന്റെ അതിര്*ത്തി കാക്കുന്ന സൈനികര്* അറിഞ്ഞില്ലെന്നത് പാക് ജനതയെ അമ്പരപ്പിച്ചിട്ടുണ്ട്. സൈനിക - ഭരണ നേതൃത്വത്തിന്റെ തികഞ്ഞ പരാജയമാണിതെന്നാണ് മുന്* ക്രിക്കറ്റ് താരമായ ഇമ്രാന്*ഖാനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കള്* ചൂണ്ടിക്കാട്ടുന്നത്.

    സര്*ക്കാറിന്റെയും സൈന്യത്തിന്റെയും പരാജയം ചൂണ്ടിക്കാട്ടി പാക് മാധ്യമങ്ങള്* രൂക്ഷവിമര്*ശനമാണ് ഉന്നയിക്കുന്നത്. പാകിസ്താനെ ഇരുട്ടില്* നിര്*ത്താതെ സത്യം മുന്നില്* കൊണ്ടുവരൂ എന്നാണ് മുന്*നിര ഉറുദു പത്രമായ ജങ് മുഖലേഖനത്തില്* ആവശ്യപ്പെട്ടത്. എന്നാല്* ഉസാമാവധംതന്നെ നാടകമായിരിക്കാമെന്ന വാദമാണ് മറ്റൊരു പ്രമുഖപത്രമായ ഖബ്*രേം ഉയര്*ത്തിയത്.

    ഉസാമ നേരത്തേതന്നെ അമേരിക്കയുടെ കസ്റ്റഡിയിലായിരുന്നിരിക്കാമെന്നും പറ്റിയ സമയത്ത് അമേരിക്ക ഇങ്ങനെയൊരു കഥ ചമച്ചതാവാമെന്നും പത്രം പറയുന്നു.
Working...
X