ശാന്തിഭൂഷണെതിരായ സി.ഡി.യില്* കൃത്രിമമെന്ന് ലാബ് റിപ്പോര്*ട്ട്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ശാന്തിഭൂഷണെതിരായ സി.ഡി.യില്* കൃത്രിമമെന്ന് ലാബ് റിപ്പോര്*ട്ട്

    ശാന്തിഭൂഷണെതിരായ സി.ഡി.യില്* കൃത്രിമമെന്ന് ലാബ് റിപ്പോര്*ട്ട്



    ന്യൂഡല്*ഹി:ലോക്പാല്* ബില്* രൂപവത്കരണ സമിതി അംഗവും മുതിര്*ന്ന അഭിഭാഷകനുമായ ശാന്തിഭൂഷണെതിരെയുള്ള സി.ഡി. കൃത്രിമമാണെന്ന് ചണ്ഡീഗഢിലെ സെന്*ട്രല്* ഫോറന്*സിക് സയന്*സ് ലബോറട്ടറി വ്യക്തമാക്കി. അമര്*സിങ്, സമാജ് വാദി പാര്*ട്ടി നേതാവ് മുലായം സിങ് യാദവ് എന്നിവരുമായി ശാന്തിഭൂഷണ്* നടത്തിയ സംഭാഷണം അടങ്ങുന്നതെന്നുപറയുന്ന സി.ഡി.യിലാണ് കൃത്രിമം നടന്നതായി ഫോറന്*സിക് ലാബില്* കണ്ടെത്തിയത്. റിപ്പോര്*ട്ട് പ്രത്യേക ദൂതന്* വഴി ഡല്*ഹി പോലീസിലെ സ്*പെഷല്* സെല്ലിന് എത്തിച്ചുകൊടുത്തിട്ടുണ്ട്.

    ഡല്*ഹിയിലെ സെന്*ട്രല്* ഫോറന്*സിക് സയന്*സ് ലബോറട്ടറി കണ്ടെത്തിയതിന് വിരുദ്ധമായാണ് ഈ കണ്ടെത്തല്*. സി.ഡി.യില്* മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് ഡല്*ഹിയിലെ ലബോറട്ടറി അവകാശപ്പെട്ടിരുന്നത്.

    റിപ്പോര്*ട്ടുകളോട് ചണ്ഡീഗഢ് ലാബ് ഡയറക്ടര്* ഡോ. എസ്.കെ. ശുക്ല പ്രതികരിക്കാന്* തയ്യാറായിട്ടില്ല. എന്നാല്* ഡല്*ഹി ലാബില്* നിന്ന് വിഭിന്നമായാണ് ചണ്ഡീഗഢില്* നിന്ന് നല്*കിയതെന്ന റിപ്പോര്*ട്ടുകള്* അദ്ദേഹം നിഷേധിച്ചിട്ടുമില്ല.

    ഏപ്രില്* 13നാണ് ശാന്തിഭൂഷണെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള സി.ഡി. മാധ്യമസ്ഥാപനങ്ങളില്* എത്തിയത്. പിറ്റേന്നുതന്നെ ശാന്തിഭൂഷണ്* ഇതിനെതിരെ പരാതി നല്*കി. തുടര്*ന്ന് സി.ഡി. യഥാര്*ഥമാണെന്ന് ഡല്*ഹി ലാബ് കണ്ടെത്തിയത് ഏപ്രില്* 22 നാണ്.

    റിപ്പോര്*ട്ടിന്റെ കോപ്പി ശാന്തിഭൂഷണ്* ഡല്*ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി.ഡി.യില്* കൃത്രിമത്വമുണ്ടെന്ന ചണ്ഡീഗഢ് ലാബിന്റെ റിപ്പോര്*ട്ടിനെക്കുറിച്ച് ഡല്*ഹി പോലീസ് പ്രതികരിച്ചിട്ടില്ല.
Working...
X