ചര്*ച്ച വഴിമുട്ടി: പൈലറ്റ് സമരം തുടരും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ചര്*ച്ച വഴിമുട്ടി: പൈലറ്റ് സമരം തുടരും

    ചര്*ച്ച വഴിമുട്ടി: പൈലറ്റ് സമരം തുടരും


    ന്യൂഡല്*ഹി: പൈലറ്റ് അസോസിയേഷന്* ഭാരവാഹികളുമായി സര്*ക്കാര്* നടത്തിയ ചര്*ച്ച വഴിമുട്ടി. ചര്*ച്ചകള്* ശരിയായ ദിശയിലാണെന്നും സമരത്തിന് ഉടനടി പരിഹാരം ഉണ്ടാക്കാനാകുമെന്നും കഴിഞ്ഞ ദിവസവും പൈലറ്റുമാരുടെ അസോസിയേഷനും സര്*ക്കാര്* വൃത്തങ്ങളും സൂചിപ്പിച്ചിരുന്നു. പൈലറ്റുമാര്* പുതിയ ആവശ്യങ്ങള്* മുന്നോട്ടു വെച്ചതായും സൂചനയുണ്ട്.

    അതേസമയം തുടര്*ച്ചയായ ഒന്*പതാം ദിവസവും എയര്*ഇന്ത്യയുടെ പ്രവര്*ത്തനങ്ങള്* പൂര്*ണമായും താളം തെറ്റി. ദിനംപ്രതി സര്*വീസ് നടത്തേണ്ട 320 വിമാനങ്ങളില്* 40 എണ്ണം മാത്രമാണ് വ്യാഴാഴ്ച സര്*വീസ് നടത്തിയത്.

    ബുധനാഴ്ച ചര്*ച്ചയിലുണ്ടായ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെ പൈലറ്റുമാര്* ചര്*ച്ചയ്ക്ക് എത്തിയില്ലെന്ന് സര്*ക്കാര്* വൃത്തങ്ങള്* ആരോപിക്കുന്നു. ഉച്ചയ്ക്കുശേഷം ചര്*ച്ചയ്*ക്കെത്തിയ പൈലറ്റുമാരുടെ സംഘടനാനേതാക്കള്* പ്രത്യേകബത്ത വേണമെന്ന പുതിയ ആവശ്യവും ഉന്നയിച്ചു.

    എയര്*ഇന്ത്യയിലെ മറ്റൊരു പൈലറ്റ് യൂണിയനായ ഇന്ത്യന്* പൈലറ്റ് ഗില്*ഡും ഇന്ത്യന്* കൊമേഴ്*സ്യല്* പൈലറ്റ്*സ് അസോസിയേഷന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്*ഇന്ത്യയും ഇന്ത്യന്* എയര്*ലൈന്*സും ലയിച്ച് ഒന്നാകുംമുമ്പ് ഇന്ത്യന്* എയര്*ലൈന്*സിന്റെ ഭാഗമായിരുന്ന പൈലറ്റുമാരുടെ അസോസിയേഷനാണ് ഐ.സി.പി.എ. പഴയ എയര്* ഇന്ത്യയുടെ ഭാഗമായിരുന്ന പൈലറ്റുമാരുടെ അസോസിയേഷനാണ് ഐ.പി.ജി.

    ശമ്പളവര്*ധന, എയര്*ഇന്ത്യയുടെ ദുര്*ഭരണം, അഴിമതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം, എയര്*ഇന്ത്യ സി.എം.ഡി. അരവിന്ദ് ജാദവിനെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന പൈലറ്റുമാര്* മുന്നോട്ടുവെച്ചത്. സമരം നടക്കുന്ന ഓരോ ദിവസവും എയര്* ഇന്ത്യയ്ക്ക് 26 കോടിയുടെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ഇതിനോടകം പൈലറ്റ് അസോസിയേഷന്* നേതാക്കളായ ഏഴു പേരെ എയര്*ഇന്ത്യ പുറത്താക്കുകയും ആറുപേരെ സസ്*പെന്*ഡ് ചെയ്യുകയും ചെയ്തു. പൈലറ്റ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയിട്ടുണ്ട്.
Working...
X