എന്*ഡോസള്*ഫാന്*: മൂന്നു വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു
* ഡോക്ടറുടെ ക്ലിനിക്ക് തകര്*ത്തു
* ഡോക്ടറെയും ആംബുലന്*സ് ഡ്രൈവറെയും സസ്*പെന്*ഡ് ചെയ്തു

കാസര്*കോട്: എന്*ഡോസള്*ഫാന്* രോഗബാധിതയായ മൂന്നു വയസ്സുകാരി ചികിത്സ കിട്ടാതെ മരിച്ചു. രോഷാകുലരായ ജനം ജനറല്* ആസ്പത്രിയിലേക്ക് മാര്*ച്ച് നടത്തി. ആരോപണ വിധേയനായ ഡോക്ടറുടെ സ്വകാര്യപ്രാക്ടീസ് ക്ലിനിക് ഡി.വൈ.എഫ്.ഐ. പ്രവര്*ത്തകര്* എറിഞ്ഞു തകര്*ത്തു.
ബെള്ളൂര്* ഗോളിക്കട്ട ഹൗസില്* എ. ശശിധര-ജയന്തി ദമ്പതിമാരുടെ ഇളയമകള്* പ്രജിത (മൂന്ന്) ആണ് വ്യാഴാഴ്ച പുലര്*ച്ചെ കാസര്*കോട്ടെ സ്വകാര്യ ആസ്പത്രിയില്* മരിച്ചത്. എന്*ഡോസള്*ഫാന്* രോഗികളുടെ പട്ടികയില്* ഒന്നാം വിഭാഗത്തില്*പ്പെടുന്ന കുട്ടിയാണ് പ്രജിത. ബുധനാഴ്ച ഉച്ചയോടെ അപസ്മാരം വന്ന് രോഗം മൂര്*ച്ഛിച്ചു. ശശിധര ജോലി സ്ഥലത്തായിരുന്നതിനാല്* ജയന്തി മകളുമായി ജനറല്* ആസ്പത്രിയിലെത്തി. കുട്ടികളുടെ ഡോക്ടര്* അവധിയായതിനാല്* ആസ്പത്രിയില്* പ്രവേശിപ്പിക്കാനോ ചികിത്സ തുടങ്ങാനോ നടപടിയുണ്ടായില്ല.
സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പോയി ഡോക്ടറെ കണ്ടുവരാന്* ആസ്പത്രിയിലുണ്ടായിരുന്നവര്* നിര്*ദ്ദേശിച്ചു. അതനുസരിച്ച് അമ്മയും കുഞ്ഞും പുലിക്കുന്നിലെ ഡോക്ടര്* നാരായണ നായ്കിനെ കണ്ടു. ആസ്പത്രിയില്* പ്രവേശിപ്പിക്കാന്* നിര്*ദ്ദേശിച്ച ഡോക്ടര്* പരിശോധനാ ഫീസായി നൂറു രൂപ ചോദിച്ചുവാങ്ങിയതായി ശശിധര പറഞ്ഞു.
വൈകീട്ട് നാലേമുക്കാലോടെ ആസ്പത്രിയില്* പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടുമണിവരെ ഡോക്ടര്*മാര്* ആരും തിരിഞ്ഞു നോക്കിയില്ലെന്നും ശശിധര കുറ്റപ്പെടുത്തി. അപസ്മാരത്തിനൊപ്പം മൂക്കിലൂടെയും വായിലൂടെയും നുര വന്നൊഴുകിയെങ്കിലും വിലപ്പെട്ട നാലുമണിക്കൂര്* കുഞ്ഞിന് ചികിത്സ നിഷേധിക്കപ്പെട്ടതായി ശശിധര പരാതിപ്പെട്ടു. തുടര്*ന്ന് മികച്ച ചികിത്സയ്ക്ക് കുഞ്ഞിനെ നഗരത്തിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. ബയോമെട്രിക് കാര്*ഡ് ആസ്പത്രി അധികൃതര്* പിടിച്ചുവെച്ചതായും ആംബുലന്*സ് ഡ്രൈവര്* വാടക വാങ്ങിയതായും ശശിധര പറഞ്ഞു. ഡി.വൈ.എഫ്.ഐ. ബെള്ളൂര്* വില്ലേജ് പ്രസിഡന്റാണ് ശശിധര.
പ്രജിതയുടെ മരണ വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ., യൂത്ത് കോണ്*ഗ്രസ്, യൂത്ത് ലീഗ്, സോളിഡാരിറ്റി പ്രവര്*ത്തകര്* ആസ്പത്രിയിലേക്ക് മാര്*ച്ച് നടത്തി. സംഭവത്തെത്തുടര്*ന്ന് കാസര്*കോട് ജനറലാസ്പത്രിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടറായ നാരായണ നായിക്, ആംബുലന്*സ് ഡ്രൈവര്* ഉണ്ണികൃഷ്ണന്* എന്നിവരെ സര്*വീസില്* നിന്ന് സസ്*പെന്*ഡ് ചെയ്തു.
പ്രജിത മരിക്കാനിടയായ സംഭവത്തില്* ടൗണ്* പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. ബാക്കി നടപടികള്* പോസ്റ്റ്*മോര്*ട്ടം റിപ്പോര്*ട്ട് കിട്ടിയ ശേഷം സ്വീകരിക്കുമെന്ന് സി.ഐ പി. ബെന്നി പറഞ്ഞു. പ്രജിതയെ ചികിത്സിക്കുന്നതില്* ജനറല്* ആസ്പത്രിയില്* കടുത്ത വീഴ്ച വന്നതായി ജില്ലാ മെഡിക്കല്* ഓഫീസര്* ആരോഗ്യമന്ത്രിക്ക് നല്*കിയ റിപ്പോര്*ട്ടില്* വ്യക്തമാക്കിയിട്ടുണ്ട്.
പ്രജിതയുടെ കുടുംബത്തിന് ജില്ലാ കളക്ടര്* കെ.എന്*. സതീഷ് പതിനായിരം രൂപ അടിയന്തര സഹായമായി അനുവദിച്ചു.
മാനസികവും ശാരീരികവുമായ വൈകല്യങ്ങളോടെയാണ് പ്രജിത ജനിച്ചുവീണത്. മൂന്നു വയസ്സായെങ്കിലും സംസാരിക്കാനോ സ്വന്തമായി ഇരിക്കാനോ അവള്*ക്കാകുമായിരുന്നില്ല. കാസര്*കോട്ടെയും മംഗലാപുരത്തേയും ആസ്പത്രികളിലായിരുന്നു ചികിത്സകളേറെയും. സഹോദരങ്ങള്*: പ്രജ്വല്*, പ്രജേഷ്.
ടൗണ്* പോലീസ് ഇന്*ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്* കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ് മോര്*ട്ടം നടത്തും.

