മാതൃകയാക്കാം ഈ വിവാഹത്തെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മാതൃകയാക്കാം ഈ വിവാഹത്തെ


    മാതൃകയാക്കാം ഈ വിവാഹത്തെ



    കാലടി: ഉത്സവാഘോഷ പൊലിമയ്ക്കായി ലക്ഷങ്ങള്* പൊടിക്കുന്ന ക്ഷേത്ര- പള്ളി കമ്മിറ്റിക്കാര്*ക്ക് ഒരു ഉത്തമസന്ദേശം നല്*കി പാറപ്പുറം ഗ്രാമത്തിലെ ഒരു കൊച്ചുക്ഷേത്രം മാതൃകയായി. വ്യാഴാഴ്ച രോഹിണി ഊട്ട് ഉത്സവം ആഘോഷിച്ച തിരുവലംചുഴി നരസിംഹസ്വാമി ക്ഷേത്രത്തിന്റെ സന്നിധിയില്* ദരിദ്രകുടുംബത്തിലെ ഒരു പെണ്*കുട്ടി സുമംഗലിയായി -ആഘോഷപ്പൊലിമകള്* ഒഴിവാക്കി സ്വരൂപിച്ച തുക കൊണ്ട് ക്ഷേത്രക്കമ്മിറ്റി ഒരുക്കിയ വിവാഹം.

    തിരുനാരായണപുരം കോളനിയിലെ പാറപ്പുറം കൊക്കയില്* വീട്ടില്* സുകുമാരന്റെ മകള്* സുജി കൃഷ്ണയ്ക്കാണ് മംഗല്യഭാഗ്യം ഒരുങ്ങിയത്. രാവിലെ ഒമ്പതരയ്ക്ക് ദേവീനടയില്* വച്ച് കൂവപ്പടി കക്കാലക്കുടി വീട്ടില്* തങ്കപ്പന്റെ മകന്* സിനു, സുജി കൃഷ്ണയ്ക്ക് മിന്നുചാര്*ത്തി. ജനപ്രതിനിധികളും വധുവിന്റെയും വരന്റെയും വീട്ടുകാരും ബന്ധുക്കളും വിവാഹച്ചടങ്ങുകളില്* പങ്കാളികളായി. ശബരിമല മുന്* മേല്*ശാന്തി ആത്രശ്ശേരി രാമന്* നമ്പൂതിരി, ഭാഗവതസപ്താഹ യജ്ഞാചാര്യന്* അമനകര പി.കെ. വ്യാസന്* എന്നിവര്* വിവാഹച്ചടങ്ങുകളില്* കാര്*മികരായി.

    വിവാഹത്തിന്റെ മുഴുവന്* ചെലവുകളും ക്ഷേത്രക്കമ്മിറ്റിയുടെ വകയായിരുന്നു. അപേക്ഷ ക്ഷണിച്ചാണ് ഏറ്റവും പാവപ്പെട്ട കുടുംബത്തിലെ പെണ്*കുട്ടിയെ കണ്ടെത്തിയത്. പുലയ സമുമായത്തില്*പെട്ട സുജി കൃഷ്ണ ബിരുദധാരിയാണ്. വരനെ കണ്ടെത്തിയതുമാത്രം വധുവിന്റെ വീട്ടുകാരാണ്. തുടര്*ന്ന്, വിവാഹക്ഷണപ്പത്രികയുടെ മുതല്* ചെലവ് ക്ഷേത്ര ട്രസ്റ്റ് വഹിച്ചു. കൂവപ്പടിയില്* മണല്* തൊഴിലാളിയാണ് വരന്* സിനു.

    വധുവിന് ഒരുലക്ഷം രൂപയുടെ സ്വര്*ണാഭരണങ്ങള്* ക്ഷേത്ര ട്രസ്റ്റ് നല്*കി. വസ്ത്രവും മറ്റ് വിവാഹച്ചെലവുകളും ട്രസ്റ്റിന്റെ വകയായിരുന്നു. രോഹിണി ഊട്ട് ഉത്സവത്തിന്റെ ഭാഗമായി 2500 പേര്*ക്കാണ് ക്ഷേത്രത്തില്* പ്രസാദസദ്യ ഒരുക്കിയത്. അതിനാല്*, അധികച്ചെലവുകളില്ലാതെ വിവാഹസല്*ക്കാരവും നല്*കി. കഴിഞ്ഞവര്*ഷം രോഹിണി ഊട്ടിന് 24 വിഭവങ്ങള്* ഉണ്ടായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി വ്യാഴാഴ്ചത്തെ പ്രസാദ ഊട്ടിന്, ഇത് ഒമ്പത് വിഭവമായി ചുരുക്കി. മാതൃസമിതി പ്രവര്*ത്തകരുടെ മേല്*നോട്ടത്തിലാണ് സദ്യ ഒരുക്കിയത്. സദ്യയായി ഭഗവാന്റെ പ്രസാദം ലഭിച്ചതിന്റെ ആത്മനിര്*വൃതിയിലായിരുന്നു വിവാഹത്തില്* പങ്കാളികളായവര്*.

    ഉത്സവാഘോഷത്തിന്റെ ഘോഷയാത്രയുടെ ആര്*ഭാടവും വെടിക്കെട്ടും കാവടിയും തെയ്യവുമെല്ലാം ഒഴിവാക്കി സ്വരൂപിച്ച പണം കൊണ്ടാണ് വിവാഹച്ചെലവ് കണ്ടെത്തിയതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്*റ് പി. അശോകന്* പറഞ്ഞു. ഭക്തജനങ്ങളുടെ സഹായസഹകരണവുമുണ്ടായി. രോഹിണി ഊട്ട് ഉത്സവത്തിന്റെ ഭാഗമായി ട്രസ്റ്റ് എല്ലാവര്*ഷവും സാധു പെണ്*കുട്ടിയുടെ വിവാഹം നടത്തും. വരുംവര്*ഷങ്ങളില്* കൂടുതല്* പെണ്*കുട്ടികളെ വരണമാല്യം അണിയിക്കാനുള്ള ശ്രമങ്ങള്* ഉണ്ടാകുമെന്നും അശോകന്* പറഞ്ഞു.

    തികച്ചും ഗ്രാമവിശുദ്ധിയില്*, ചുരുങ്ങിയ വരുമാനത്തില്* നിലകൊള്ളുന്ന ക്ഷേത്രമാണ് തിരുവലംചുഴി. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമുള്ള ക്ഷേത്രങ്ങള്* ചുറ്റുവട്ടത്ത് നിരവധിയാണ്. 'ഈ കൊച്ചുക്ഷേത്രത്തിന്റെ പാത പിന്തുടരാന്* മറ്റ് ക്ഷേത്രക്കമ്മിറ്റികളും തയ്യാറായിരുന്നെങ്കില്*...' എന്ന ആത്മഗതമായിരുന്നു വ്യാഴാഴ്ച ഇവിടെ എത്തിച്ചേര്*ന്ന ഭക്തര്*ക്ക്.

    കെ.പി. ധനപാലന്* എം.പി, ജില്ലാ പഞ്ചായത്തംഗം അന്*വര്* സാദത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സജി പള്ളിപ്പാടന്*, കാഞ്ഞൂര്* പഞ്ചായത്ത് പ്രസിഡന്*റ് മിനി വര്*ഗീസ് എന്നിവരും പഞ്ചായത്തംഗങ്ങളും നിരവധി സംഘടനാ നേതാക്കളും വിവാഹച്ചടങ്ങില്* ആശംസയര്*പ്പിക്കാനും ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളെ അനുമോദിക്കാനും എത്തിയിരുന്നു.

    വിവാഹച്ചടങ്ങുകള്*ക്ക് ട്രസ്റ്റ് പ്രസിഡന്*റ് പി. അശോകന്*, ഭാരവാഹികളായ പി. മോഹനചന്ദ്രന്*, നീലകണ്ഠന്* നമ്പൂതിരിപ്പാട്, ആര്*. രാജു, കെ.എം. രാമവര്*മ, കെ.കെ. ശിവന്*, ഗോപിനാഥ് കുറുപ്പ്, കെ.വി. അശോകന്*, പി.ടി. വിജു തുടങ്ങിയവര്* നേതൃത്വം നല്*കി.
Working...
X