ശവസംസ്*കാരം ഇന്ന്; ദോര്*ജി ഖണ്ഡുവിന്റെ മൃതദേഹം ഇറ്റാനഗറിലെത്തിച്ചു

ഇറ്റാനഗര്*/ന്യൂഡല്*ഹി: ഹെലികോപ്റ്റര്* അപകടത്തില്* മരിച്ച അരുണാചല്* പ്രദേശ് മുഖ്യമന്ത്രി ദോര്*ജി ഖണ്ഡുവിന്റെ മൃതദേഹം വ്യാഴാഴ്ച സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിലെത്തിച്ചു. തവാങ്ങിനടുത്തുള്ള ഖണ്ഡുവിന്റെ ജന്മഗ്രാമത്തില്* വെള്ളിയാഴ്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്*കരിക്കും.
ഭൂട്ടാന്* അതിര്*ത്തിക്കടുത്തുള്ള കെയ്*ലയിലെ മലയിടുക്കുകളിലാണു ഖണ്ഡുവിന്റെയും കോപ്റ്ററിലുണ്ടായിരുന്ന മറ്റു നാലു പേരുടെയും മൃതദേഹങ്ങള്* ബുധനാഴ്ച കണ്ടെടുത്തത്. സമുദ്രനിരപ്പില്*നിന്നു 4500 മീറ്റര്* ഉയരത്തിലുള്ള ഈ പ്രദേശത്തെത്താന്* തവാങ് ജില്ലയിലെ ലഗുത്താങ്ങില്*നിന്ന് ആറു മണിക്കൂര്* കാല്*നടയായി സഞ്ചരിക്കണം. വ്യാഴാഴ്ച രാവിലെ ലഗുത്താങ്ങിലെത്തിച്ച അഞ്ചു മൃതദേഹങ്ങളും അവിടെനിന്നു സൈനിക ഹെലികോപ്റ്ററില്* തവാങ്ങിലേക്കു കൊണ്ടുപോയി പോസ്റ്റ് മോര്*ട്ടം നടത്തി. പിന്നീട് തവാങ്ങില്*നിന്ന് ഇറ്റാനഗറിലേക്കു മുഖ്യമന്ത്രിയുടെ മൃതദേഹവും വഹിച്ചുപറന്ന ഹെലികോപ്റ്ററിനെ ഗുവാഹാട്ടി മുതല്* മറ്റൊരു കോപ്റ്റില്* കേന്ദ്രമന്ത്രിമാരായ സല്*മാന്* ഖുര്*ഷിദ്, മുകുള്* വാസ്*നിക്, വി.നാരായണ സ്വാമി, ദോര്*ജി ഖണ്ഡുവിന്റെ ജ്യേഷ്ഠന്* ഗോലെങ് ഖണ്ഡു എന്നിവര്* അനുഗമിച്ചു.
ഇറ്റാനഗറില്* മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്* മൃതദേഹം പൊതുദര്*ശനത്തിനു വെച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പ്രധാനമന്ത്രി ഡോ.മന്*മോഹന്* സിങ്ങും യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും അന്തിമോപചാരമര്*പ്പിച്ചശേഷം മൃതദേഹം ഖണ്ഡുവിന്റെ ജന്മനാട്ടിലേക്കു കൊണ്ടുപോവുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജനങ്ങളുടെ നാഡിമിടിപ്പു തൊട്ടറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു ദോര്*ജി ഖണ്ഡുവെന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീല്* അനുശോചന സന്ദേശത്തില്* പറഞ്ഞു. ഖണ്ഡുവിന്റെ ദേഹവിയോഗം അരുണാചലിനും രാജ്യത്തിനും തീരാനഷ്ടമാണെന്നു പ്രധാനമന്ത്രി ഡോ.മന്*മോഹന്* സിങ് അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിസഭയും കോണ്*ഗ്രസ് പ്രവര്*ത്തകസമിതിയും ഖണ്ഡുവിന്റെ നിര്യാണത്തില്* അനുശോചനം രേഖപ്പെടുത്തി.
തവാങ്ങില്*നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രയ്ക്കിടെയാണു മുഖ്യമന്ത്രി സഞ്ചരിച്ച കോപ്റ്റര്* ശനിയാഴ്ച തകര്*ന്നുവീണത്. പൈലറ്റുമാരായ ക്യാപ്റ്റന്* ജെ.എസ്.ബബ്ബര്*, ക്യാപ്റ്റന്* ടി.എസ്.മാമിക്, മുഖ്യമന്ത്രിയുടെ സുരക്ഷാ ഓഫീസര്* യെസി ചോദ്ദക്, തവാങ് എം.എല്*.എ. സെവാങ് ദൊണ്ഡുപ്പിന്റെ സഹോദരിയും രാഷ്ട്രീയ നേതാവുമായ യെഷി ലാമു എന്നിവരാണു ദോര്*ജി ഖണ്ഡുവിനെ കൂടാതെ കോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തില്* എല്ലാവരും മരിച്ചു. കനത്ത മൂടല്*മഞ്ഞിനിടെ കോപ്റ്റര്* നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണു സൂചന. അഞ്ചു ദിവസത്തെ തിരച്ചിലിനുശേഷമാണു മൃതദേഹങ്ങള്* കണ്ടെടുത്തത്.

