ആന്*റണി സഞ്ചരിച്ച ഹെലികോപ്ടറിനും തകരാറ്

ന്യൂഡല്*ഹി: രാജസ്ഥാന്* അതിര്*ത്തിയില്* പ്രതിരോധമന്ത്രി എ.കെ. ആന്*റണിക്ക് സഞ്ചരിക്കാന്* തയ്യാറാക്കി നിര്*ത്തിയ എം.ഐ.-17 ഹെലികോപ്ടറുകള്*ക്ക് ഒന്നിന് പിറകെ ഒന്നായി തകരാറ് കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാജസ്ഥാനിലെ കടുത്ത ചൂടിനെ അവഗണിച്ച് ഔദ്യോഗികയാത്രയ്ക്ക് തയ്യാറായ മന്ത്രിക്ക് ചെറിയതോതിലുള്ള സൂര്യാഘാതവും ഇതേത്തുടര്*ന്നുണ്ടായി. ചെറിയ പനിയുമായി യാത്രതിരിച്ച ആന്*റണി തിരിച്ചെത്തിയശേഷം വിശ്രമത്തിലാണ്.
2007-ന് ശേഷം ഇന്ത്യയില്* അമ്പതോളം ഹെലികോപ്ടര്* അപകടങ്ങള്* നടന്ന സാഹചര്യത്തില്* വി.വി.ഐ.പി.കള്* സഞ്ചരിക്കുന്ന ഹെലികോപ്ടറുകള്* കുറ്റമറ്റതായിരിക്കാന്* പലതലത്തില്* പരിശോധനകള്* നടത്തുന്നുണ്ട്. ഹെലികോപ്ടറുകളുടെ തകരാറ് യാത്രയ്ക്കുമുമ്പ് കണ്ടെത്താനായത് ഭാഗ്യമായെന്ന് ഔദ്യോഗികവൃത്തങ്ങള്* വ്യക്തമാക്കി. അതേസമയം, സാധാരണഗതിയിലുള്ള സാങ്കേതികത്തകരാറുമാത്രമാണ് രാജസ്ഥാനില്* ഉണ്ടായതെന്ന് വ്യോമസേനാവൃത്തങ്ങള്* പറഞ്ഞു. ചൂടുകാലാവസ്ഥയില്* ഹെലികോപ്ടറുകളുടെ ബാറ്ററികളിലുണ്ടാകുന്ന പ്രശ്*നം മൂലമുള്ള സ്റ്റാര്*ട്ടിങ് തകരാറ് മാത്രമാണിത് - വ്യോമസേനാവൃത്തങ്ങള്* വ്യക്തമാക്കി.
ജയ്*സാല്*മീറില്* നിന്ന് ടാനോട്ടിലേക്ക് ഇതേ ഹെലികോപ്ടറിലാണ് ആന്*റണിയടക്കമുള്ളവര്* യാത്ര ചെയ്തത്. എന്നാല്* മന്ത്രിയുമായി തിരിച്ചു പറക്കവേ, എം.ഐ.-17 ല്* തകരാറുണ്ടായപ്പോള്* റോഡുമാര്*ഗം പോകാനുള്ള തീരുമാനം കൈക്കൊണ്ടു. അവിടെയെത്തിയശേഷം ജയ്*സാല്*മീര്* മിലിട്ടറി സ്റ്റേഷനില്*നിന്ന് തുടര്*ന്ന് യാത്രചെയ്യാനുള്ള ഹെലികോപ്ടര്* പരിശോധിച്ചപ്പോഴാണ് സമാനമായ തകരാറ് അതിലും കണ്ടെത്തിയത്. തുടര്*ന്ന് ആന്*റണിയെയും സംഘത്തിനെയും ജയ്*സാല്*മീര്* വിമാനത്താവളത്തിലേക്ക് റോഡുമാര്*ഗം എത്തിച്ചു.