ആദര്*ശ് ഫ്*ളാറ്റ് തട്ടിപ്പ്: ദേശ്മുഖിനും ഷിന്*ഡെയ്ക്കും പങ്കില്ലെന്ന് സി.ബി.ഐ.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആദര്*ശ് ഫ്*ളാറ്റ് തട്ടിപ്പ്: ദേശ്മുഖിനും ഷിന്*ഡെയ്ക്കും പങ്കില്ലെന്ന് സി.ബി.ഐ.

    ആദര്*ശ് ഫ്*ളാറ്റ് തട്ടിപ്പ്: ദേശ്മുഖിനും ഷിന്*ഡെയ്ക്കും പങ്കില്ലെന്ന് സി.ബി.ഐ.




    മുംബൈ: ആദര്*ശ് ഫ്*ളാറ്റ് തട്ടിപ്പില്* മുന്* മഹാരാഷ്ട്ര മുഖ്യമന്ത്രിമാരും ഇപ്പോള്* കേന്ദ്രമന്ത്രിമാരുമായ സുശീല്*കുമാര്* ഷിന്*ഡെയ്ക്കും വിലാസ് റാവു ദേശ്മുഖിനും പങ്കുള്ളതിന് തെളിവുകളില്ലെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചു.

    തെളിവുകള്* പരിശോധിച്ചു വരികയാണെന്നും ഇരുവര്*ക്കും തട്ടിപ്പില്* പങ്കുള്ളതിനുള്ള രേഖകള്* ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്* സി.ബി.ഐ. സമര്*പ്പിച്ച റിപ്പോര്*ട്ടില്* പറയുന്നു. അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്*ട്ട് ബുധനാഴ്ചയാണ് സി.ബി.ഐ. ഹൈക്കോടതിയില്* സമര്*പ്പിച്ചത്.

    ജസ്റ്റിസുമാരായ രഞ്ജന ദേശായ്, ആര്*.ജി. കേത്കര്* എന്നിവരടങ്ങിയ ഡിവിഷന്* ബെഞ്ചിനാണ് സി.ബി.ഐ. റിപ്പോര്*ട്ട് സമര്*പ്പിച്ചത്. സാമൂഹികപ്രവര്*ത്തകനായ സംപ്രീത് സിങ് സമര്*പ്പിച്ച പരാതിയിന്മേലാണ് ഡിവിഷന്* ബെഞ്ച് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്*ട്ട് തേടിയത്. ദേശ്മുഖിനും ഷിന്*ഡെയ്ക്കും ഫ്*ളാറ്റ് തട്ടിപ്പില്* പങ്കുണ്ടെന്നാരോപിച്ചുള്ളതായിരുന്നു സംപ്രീത് സിങ്ങിന്റെ പരാതി.

    തട്ടിപ്പില്* ഷിന്*ഡെയ്*ക്കെതിരെ മതിയായ തെളിവുകള്* ഉണ്ടെന്നും കുറഞ്ഞ പക്ഷം അദ്ദേഹത്തെ സി.ബി.ഐ. ചോദ്യം ചെയ്യേണ്ടതെങ്കിലും ഉണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകന്* വൈ.പി.സിങ് വാദിച്ചു.

    തട്ടിപ്പില്* പങ്കുണ്ടെന്നു സംശയിക്കുന്നവരുടെ മൊഴികള്* രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി സി.ബി.ഐ.ക്ക് നിര്*ദേശം നല്*കിയിട്ടുണ്ട്. ഇതില്* ആരുടെയും പദവികള്* നോക്കേണ്ട കാര്യമില്ലെന്ന് ഡിവിഷന്*ബെഞ്ച് പ്രത്യേകം സി.ബി.ഐ.യോട് നിര്*ദേശിച്ചു. ഫ്*ളാറ്റ് നിര്*മാണം സംബന്ധിച്ചുള്ള രേഖകള്* നഗരവികസന വകുപ്പില്* നിന്ന് കാണാതായ സംഭവം അന്വേഷണ ഏജന്*സി അവഗണിക്കുന്നത് കോടതി വിമര്*ശിച്ചു.

    ഫയലുകള്* കണ്ടെത്താനായോ, ആരാണ് ഇതിന്റെ ഉത്തരവാദികള്* എന്നീ ചോദ്യങ്ങള്* ഡിവിഷന്* ബെഞ്ച് ആരാഞ്ഞു. ഇക്കാര്യവും അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്*ട്ടില്* വ്യക്തമാക്കണമെന്ന് ഡിവിഷന്* ബെഞ്ച് നിര്*ദേശിച്ചിട്ടുണ്ട്. അന്വേഷണ പുരോഗതിയുടെ അടുത്ത റിപ്പോര്*ട്ട് ജൂണ്* 22ന് സമര്*പ്പിക്കാനാണ് ഡിവിഷന്* ബെഞ്ചിന്റെ നിര്*ദേശം. ഇതേ സമയം ആദര്*ശ് സൊസൈറ്റിയിലേക്കുള്ള വൈദ്യുതി, വെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട. ബ്രിഗേഡിയര്* എ.സി. ചോപ്രയുടെ അപേക്ഷ ഡിവിഷന്* ബെഞ്ച് തള്ളി. ജീവിതസമ്പാദ്യം മുഴുവന്* നല്*കിയാണ് ഇവിടെ ഫ്*ളാറ്റ് വാങ്ങിയതെന്ന് അദ്ദേഹത്തിന്റെ അപേക്ഷയില്* പറയുന്നു. എന്നാല്* വൈദ്യുതി, വെള്ള വിതരണം പുനഃസ്ഥാപിക്കാന്* അനുമതി നല്*കിയാല്* സൊസൈറ്റിക്കുള്ള അനുമതിയായി തെറ്റിദ്ധരിച്ചേക്കുമെന്ന് ഡിവിഷന്*ബെഞ്ച് പരാതി തള്ളിക്കൊണ്ട് പറഞ്ഞു.
Working...
X