ഇറ്റലിയില്* ജോലി വാഗ്ദാനം: നഴ്*സുമാരെ വഞ്ചിച്ച മലയാളി അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇറ്റലിയില്* ജോലി വാഗ്ദാനം: നഴ്*സുമാരെ വഞ്ചിച്ച മലയാളി അറസ്റ്റില്*

    ഇറ്റലിയില്* ജോലി വാഗ്ദാനം: നഴ്*സുമാരെ വഞ്ചിച്ച മലയാളി അറസ്റ്റില്*
    Posted on: 06 May 2011


    ന്യൂഡല്*ഹി: ഇറ്റലിയില്* ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ മലയാളി നഴ്*സുമാരെ വഞ്ചിച്ച കേസിലെ പ്രതി മലയാളിയായ സെബാസ്റ്റ്യന്* പി. ജോണിനെ സി.ബി.ഐ. സംഘം മുംബൈയില്* നിന്ന് അറസ്റ്റ് ചെയ്തു. ഡല്*ഹിയിലും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും എറണാകുളം സെന്*ട്രല്* സ്റ്റേഷനിലും സെബാസ്റ്റ്യനെതിരെ കേസുകളുണ്ട്. ഇയാള്*ക്കെതിരെ ഇന്റര്*പോള്* റെഡ്*കോര്*ണര്* നോട്ടീസ് പുറത്തിറക്കിയിരുന്നു.

    ഇറ്റലിയിലെ ആസ്​പത്രികളില്* പ്രതിമാസം ഒന്നര ലക്ഷം മുതല്* രണ്ടര ലക്ഷം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്ത് ഡല്*ഹിയില്* നിന്നുള്*പ്പെടെ ഒട്ടേറെ നഴ്*സുമാരില്* നിന്നായി സെബാസ്റ്റ്യന്റെ ഏജന്*സികള്* കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് കേസ്. ഡല്*ഹിയിലും കേരളത്തില്* നിന്നുമായി അരലക്ഷം മുതല്* മൂന്നര ലക്ഷം രൂപവരെയാണ് നഴ്*സുമാരില്* നിന്നും വാങ്ങിയത്. ഡല്*ഹിയിലും നാട്ടിലുമായി അറുന്നൂറോളം പേര്* ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കേരളത്തില്* സ്*കൈബ്ലൂ എന്റര്*പ്രൈസസിന്റെ പേരിലും ഡല്*ഹിയില്* ആവേ മരിയ ഏജന്*സിയുടെ പേരിലുമായിരുന്നു തട്ടിപ്പ്.

    കേരളത്തിനുപുറത്തും രാജ്യത്തിനുപുറത്തും അന്വേഷണം വേണ്ടിവരുമെന്നതിനാല്* കേരളാ പോലീസിനുമാത്രമായി അന്വേഷിക്കാനാവില്ലെന്ന വാദം അംഗീകരിച്ച് ഡല്*ഹി ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.ക്ക് വിട്ടത്. 2006ലാണ് തട്ടിപ്പുകള്* മുഖ്യമായും നടന്നത്.
Working...
X