എ. ടി. എം. കേന്ദ്രത്തില്* മോഷണം തടഞ്ഞ രണ്ടുപേരെ കൊലപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എ. ടി. എം. കേന്ദ്രത്തില്* മോഷണം തടഞ്ഞ രണ്ടുപേരെ കൊലപ്പെടുത്തി

    എ. ടി. എം. കേന്ദ്രത്തില്* മോഷണം തടഞ്ഞ രണ്ടുപേരെ കൊലപ്പെടുത്തി



    നാഗര്*കോവില്*: സിറ്റി യൂണിയന്* ബാങ്കിന്റെ എ. ടി. എം കേന്ദ്രത്തിലെ മോഷണശ്രമം തടഞ്ഞ രണ്ടുപേരെ കൊള്ളസംഘം കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി കന്യാകുമാരി അഞ്ചുഗ്രാമത്തിന് സമീപം രാമനാദിച്ചന്* പുത്തൂരിലാണ് സംഭവം. ലോഡ് ജഗന്നാഥ് എന്*ജിനീയറിങ് കോളേജ് ഗേറ്റിനടുത്തുള്ള എ. ടി. എം. കേന്ദ്രം തകര്*ത്ത് പണം കവരാനുള്ള ശ്രമം തടഞ്ഞ കോളേജിലെ കാവല്*ക്കാരാണ് കൊലചെയ്യപ്പെട്ടത്.

    വഴുക്കംപാറ പദ്മനാഭന്* പുതൂരില്* താമസിക്കുന്ന തിരുനെല്*വേലി സ്വദേശി പാല്*പാണ്ഡ്യന്* (56), കളക്കാട് നടുവൂര്*ശാല സ്വദേശി ചുടലമുത്തു (60) എന്നിവരാണ് മരിച്ചത്. ഇതില്* ഒരാളുടെ മൃതദേഹം സിറ്റി യൂണിയന്* ബാങ്കിന്റെ എ. ടി. എമ്മിന് സമീപത്തും മറ്റൊരു മൃതദേഹം തൊട്ടടുത്ത കനാലിന്റെ തീരത്തുമാണ് കണ്ടെത്തിയത്. കല്ലും കെട്ടിടനിര്*മാണ സാധനങ്ങള്* ഉപയോഗിച്ചുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. എ. ടി. എം. കേന്ദ്രം തകര്*ത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല എന്നറിയുന്നു. രാവിലെ പത്രം വാങ്ങാന്* വന്ന വിദ്യാര്*ഥികളാണ് മൃതദേഹങ്ങള്* കണ്ടെത്തിയത്.

    സംഭവമറിഞ്ഞ് അഞ്ചുഗ്രാമം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവസ്ഥലം ഡി. ഐ. ജി. ഷണ്*മുഖ രാജേശ്വരന്*, ജില്ലാ പോലീസ് സൂപ്രണ്ട് ഭവാനീശ്വരി തുടങ്ങിയവര്* സന്ദര്*ശിച്ചു.
Working...
X