ബാംഗ്ലൂര്*-മൈസൂര്* എക്*സ്​പ്രസ് ഹൈവേ: നഷ്ടപരിഹാരത്തുക കുത്തനെ ഉയര്*ത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ബാംഗ്ലൂര്*-മൈസൂര്* എക്*സ്​പ്രസ് ഹൈവേ: നഷ്ടപരിഹാരത്തുക കുത്തനെ ഉയര്*ത്തി

    ബാംഗ്ലൂര്*-മൈസൂര്* എക്*സ്​പ്രസ് ഹൈവേ: നഷ്ടപരിഹാരത്തുക കുത്തനെ ഉയര്*ത്തി


    ബാംഗ്ലൂര്*: ബാംഗ്ലൂര്*-മൈസൂര്* എക്*സ്​പ്രസ് ഹൈവേക്ക് സ്ഥലം വിട്ടുകൊടുക്കുന്ന കര്*ഷകര്*ക്കുള്ള നഷ്ടപരിഹാരം കുത്തനെ ഉയര്*ത്താന്* കര്*ണാടക സര്*ക്കാര്* തീരുമാനിച്ചു. സംസ്ഥാനചരിത്രത്തില്*ത്തന്നെ ആദ്യമായാണ് ഒരു വികസനപദ്ധതിക്കായി സ്ഥലം നല്*കുന്നതിന് ഇത്രയും തുക നഷ്ടപരിഹാരം നല്*കുന്നത്.

    പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതില്* കാലതാമസം വരുത്തിയ കര്*ണാടകസര്*ക്കാറിനെ കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്*ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്*ഷകപ്രക്ഷോഭത്തെ മറികടക്കാന്* നഷ്ടപരിഹാരം കുത്തനെ ഉയര്*ത്താന്* മന്ത്രിസഭായോഗം തീരുമാനിച്ചത്. ബാംഗ്ലൂരിനടുത്തുള്ള ഗോണിപുര, തിപ്പൂരു, ഷിഗഹെള്ളി വില്ലേജുകളിലെ 1916 ഏക്കര്* സ്ഥലത്തിനുള്ള നഷ്ടപരിഹാരമാണ് സര്*ക്കാര്* ഉയര്*ത്തിയിരിക്കുന്നത്. പദ്ധതിക്കായി ഒരു ഏക്കര്* സ്ഥലത്തിന് ഒന്നരലക്ഷംരൂപ നിരക്കിലാണ് ഹൈവേപദ്ധതി നടപ്പാക്കുന്ന നൈസ് കമ്പനി 1998ല്* കര്*ഷകരില്*നിന്ന് ഏറ്റെടുത്തിരുന്നത് . ഇപ്പോള്* ഇത് 41 ലക്ഷം രൂപയായാണ് സര്*ക്കാര്* ഉയര്*ത്തിയിരിക്കുന്നത്. ചിലയിടങ്ങളില്* 40 ലക്ഷമായും നിജപ്പെടുത്തിയിട്ടുണ്ട്. ഒരു സെന്റിന് ചുരുങ്ങിയത് 40000 രൂപയാണ് കര്*ഷകര്*ക്ക് ലഭിക്കുന്നത് . മാന്യമായ നഷ്ടപരിഹാരം നല്*കി ബാംഗ്ലൂര്*-മൈസൂര്* എക്*സ്​പ്രസ് ഹൈവേപദ്ധതി കഴിയുന്നതുംവേഗം നടപ്പിലാക്കാനാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങള്*ക്കും മാതൃകയാക്കാവുന്ന നടപടിയാണ് കര്*ണാടകസര്*ക്കാര്* സ്വീകരിച്ചിരിക്കുന്നത്.

    ബാംഗ്ലൂര്*-മൈസൂര്* എക്*സ്​പ്രസ് ഹൈവേക്കായി സര്*ക്കാര്* നന്ദി ഇന്*ഫ്രാസ്ട്രക്ചര്* കോറിഡോര്* എന്റര്*പ്രൈസസു(നൈസ്) മായാണ് ധാരണയുണ്ടാക്കിയത് . പദ്ധതിക്കായി 20193 ഏക്കര്* സ്ഥലമാണ് സര്*ക്കാര്* ഏറ്റെടുത്തുനല്*കേണ്ടത്. എന്നാല്*, കൃഷിയോഗ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കര്*ഷകര്* പ്രക്ഷോഭത്തിനിറങ്ങുകയും ജനതാദള്* പദ്ധതിക്കെതിരെ കര്*ഷകരെ സംഘടിപ്പിക്കുകയും ചെയ്തതോടെ ഏറ്റെടുക്കല്* നിലച്ചു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നിരവധി കര്*ഷകര്* കോടതിയെ സമീപിക്കുകയും ചെയ്തു . ഇതോടെയാണ് പ്രശ്*നം സുപ്രീംകോടതിയിലെത്തുന്നത്.

    ഗോണിപുര, തിപ്പോരു വില്ലേജുകളിലെ കര്*ഷകര്*ക്ക് ഒരു ഏക്കറിന് 41 ലക്ഷവും ഷിഗഹെള്ളിയില്* ഒരു ഏക്കറിന് 40 ലക്ഷം രൂപയും ലഭിക്കും. കൂടാതെ ഒരു ഏക്കറില്* കുറഞ്ഞ സ്ഥലം വിട്ടുനല്*കിയവര്*ക്ക് നഷ്ടപരിഹാരത്തുക കൂടാതെ വീടുവെക്കാന്* 1200 ചതുരശ്രഅടി സ്ഥലവും ഒരു ഏക്കറില്*ക്കൂടുതല്* നല്*കുന്നവര്*ക്ക് 2400 ചതുരശ്ര അടി സ്ഥലം നല്*കാനും തീരുമാനിച്ചിട്ടുണ്ടെന്ന് നിയമവകുപ്പുമന്ത്രി എസ്.സുരേഷ്*കുമാര്* പറഞ്ഞു.

    എന്നാല്*, തുച്ഛമായ നഷ്ടപരിഹാരം നല്*കിയാണ് സ്വകാര്യകമ്പനി കര്*ഷകരില്*നിന്നും സ്ഥലം ഏറ്റെടുക്കുന്നതെന്ന് ആരോപണം ശരിവെക്കുന്നതാണ് സര്*ക്കാറിന്റെ പുതിയ തീരുമാനമെന്ന് കോണ്*ഗ്രസും ജനതാദളും ആരോപിച്ചു.

    അഞ്ചിലധികം ജില്ലകളുടെ വികസനം ലക്ഷ്യംവെച്ചുകൊണ്ടാണ് 3250 കോടിരൂപ ചെലവുവരുന്ന ബാംഗ്ലൂര്*-മൈസൂര്* ഇന്*ഫ്രാസ്ട്രക്ചര്* കോറിഡോര്* പ്രോജക്ട് നടപ്പാക്കാന്* സര്*ക്കാര്* തീരുമാനിച്ചത്. എന്നാല്*, പദ്ധതിക്കെതിരെ നൂറിലധികം ഹര്*ജികളാണ് കര്*ണാടകഹൈക്കോടതിയിലും മറ്റുമായി നിലനില്*ക്കുന്നത്. കര്*ഷകര്* ക്രമസമാധാനപ്രശ്*നമുണ്ടാക്കുമെന്ന ഭയത്താലാണ് സ്ഥലം ഏറ്റെടുക്കല്* വൈകുന്നതെന്ന് കര്*ണാടകസര്*ക്കാര്* സുപ്രീംകോടതിയെ അറിയിച്ചത് രൂക്ഷവിമര്*ശനത്തെ ക്ഷണിച്ചുവരുത്തിയിരുന്നു. കര്*ണാടക കോമ അവസ്ഥയിലെന്നപോലെ നിര്*ജീവമാണെന്നും ക്രമസമാധാനപ്രശ്*നം ഭയന്ന് സ്ഥലം ഏറ്റെടുക്കല്* വൈകുകയാണെങ്കില്* മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് അധികാരത്തില്* തുടരാന്* അര്*ഹതയില്ലെന്നുമാണ് കഴിഞ്ഞദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടത്
Working...
X