രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം
ചെന്നൈ: അസുഖം മൂലം ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍* പ്രവേശിപ്പിച്ച സൂപ്പര്* സ്റ്റാര്* രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്*മാര്* അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ദേഹാസ്വാസ്ഥ്യവും ശ്വസന തടസ്സവുമുണ്ടായതിനെത്തുടര്*ന്ന് രജനീകാന്തിനെ മൈലാപ്പുരിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്* പ്രവേശിപ്പിച്ചത്. രജനീകാന്തിന് വൈറല്* പനിയാണെന്നും ഭയപ്പെടാനൊന്നുമില്ലെന്ന് ഡോക്ടര്*മാര്* അറിയിച്ചിട്ടുണ്ടെന്നും മകള്* ഐശ്വര്യ പറഞ്ഞു.
മൂന്നു ദിവസം കൂടി രജനീകാന്തിന് ഡോക്ടര്*മാര്* വിശ്രമം നിര്*ദേശിച്ചിട്ടുണ്ട്. വീട്ടിലേക്ക് മാറ്റിയാല്* ബന്ധുമിത്രാദികളുടെയും ആരാധകരുടെയും വരവ് കൂടുമെന്നതിനാല്* മാത്രമാണ് അദ്ദേഹം ആസ്പത്രിയില്‍* തുടരുന്നതെന്നും ഐശ്വര്യ പറഞ്ഞു. രജനിയുടെ ആരാധകര്* അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയോര്*ത്ത് യാതൊരുതരത്തിലും വിഷമിക്കേണ്ടതില്ലെന്നും അവര്* അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കകം ഇത് രണ്ടാം തവണയാണ് രജനീകാന്തിനെ ആസ്പത്രിയില്‍* പ്രവേശിപ്പിക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന പുതിയ ചിത്രമായ 'റാണ' യുടെ പൂജാ ചടങ്ങിനുശേഷം ഏപ്രില്* 29 ന് ഛര്*ദിയെയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ ത്തുടര്*ന്ന് അദ്ദേഹത്തെ ആസ്പത്രിയിലാക്കിയിരുന്നു. അന്നു രാത്രിയോടെ തന്നെ അദ്ദേഹം ആസ്പത്രി വിടുകയും ചെയ്തു.