വി.എസ്സിനെക്കുറിച? ??ചുള്ള ആക്ഷേപവാക്കുകള്* പിന്*വലിക്കണം: പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്സിനെക്കുറിച? ??ചുള്ള ആക്ഷേപവാക്കുകള്* പിന്*വലിക്കണം: പിണറായി

    വി.എസ്സിനെക്കുറിച്ചുള്ള ആക്ഷേപവാക്കുകള്* പിന്*വലിക്കണം: പിണറായി

    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ എന്*.എസ്.എസ് നേതാവ് ജി.സുകുമാരന്* നായര്* ഉന്നയിച്ച ആക്ഷേപവാക്കുകള്* പിന്*വലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. അഭിപ്രായവ്യത്യാസമുള്ളവരെ നിന്ദ്യമായി ആക്ഷേപിക്കുന്നത് പ്രതിഷേധാര്*ഹമാണെന്നും പിണറായി 'ദേശാഭിമാനി' പത്രത്തിലെ എഡിറ്റോറിയല്* പേജിലെഴുതിയ ലേഖനത്തില്* പറയുന്നു.

    സുകുമാരന്* നായരുടെ വാക്കുകള്* കേരള സംസ്*കാരത്തിന് ചേര്*ന്നതല്ല. ഇത്തരം വാക്കുകള്* ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരെ ചെറുതാക്കുമെന്നും പിണറായി ലേഖനത്തില്* പറയുന്നു.

    സി..പി.എമ്മിനകത്ത് വിഭാഗീയതയുണ്ടെന്ന വരുത്തിതീര്*ക്കുന്നതിനുള്ള വാര്*ത്തകള്* വീണ്ടും മാധ്യമങ്ങളില്* പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്ന് പിണറായി ലേഖനത്തില്* വിമര്*ശിക്കുന്നുണ്ട്. പാര്*ട്ടിയിലെ വിഭാഗീയത നല്ല തോതില്* അവസാനിച്ചതാണ്. ഒറ്റപ്പെട്ട പ്രശ്*നങ്ങള്* വിഭാഗീയതല്ല. അങ്ങിനെ ചിത്രീകരിച്ചുകൊണ്ട് വരുന്ന വാര്*ത്തകള്* ആസൂത്രിതമാണ്.

    കൈരളി ടി.വിയെക്കുറിച്ച് മാധ്യമങ്ങളില്* വരുന്ന വാര്*ത്തകളും ഇതിന്റെ ഭാഗമാണ്. ജോണ്* ബ്രിട്ടാസ് കൈരളി ടി.വിയുടെ ചുമതലയില്* നിന്നൊഴിഞ്ഞത് ദേശീയ നെറ്റ്*വര്*ക്കില്* പ്രവര്*ത്തിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തിന്റെ യാത്രയപ്പ് യോഗത്തില്* താന്* സംസാരിച്ചത് അദ്ദേഹത്തിന്റെ മേല്*നോട്ടത്തില്* കൈരളിയ്ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് ഓര്*ത്തുകൊണ്ടാണ്. മര്*ഡോക്കിന്റെ സ്ഥാപനത്തില്* പ്രവര്*ത്തിക്കാനാണ് ബ്രിട്ടാസ് പോയതെന്ന് ഇപ്പോള്* വ്യക്തമായി. അത് ബ്രിട്ടാസിന്റെ വ്യക്തിപരമായ കാര്യമാണ്. കൈരളിയില്* പ്രവര്*ത്തിക്കോമ്പോള്* ബ്രിട്ടാസ് ഉയര്*ത്തിപ്പിടിച്ച നിലപാടുകളും ഒരു ബഹുരാഷ്ട്ര കുത്തകയ്ക്കുവേണ്ടി പ്രവര്*ത്തിക്കുമ്പോഴുണ്ടാകുന്ന നിലപാടുകളും വ്യത്യസ്തമാകുന്നത് സ്വാഭാവികമാണെന്ന് പിണറായി ലേഖനത്തില്* പറയുന്നുണ്ട്. പാര്*ട്ടി ബഹുരാഷ്ട്ര കുത്തകള്*ക്കെതിരായ പോരാട്ടം തുടരുമെന്ന് പിണറായി ലേഖനത്തില്* വ്യക്തമാക്കുന്നു
Working...
X