ക്രമവിരുദ്ധനിയമന?? ?: സംസ്ഥാന സഹ. ബാങ്കില്* 39 പേരെ പിരിച്ചുവിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ക്രമവിരുദ്ധനിയമന?? ?: സംസ്ഥാന സഹ. ബാങ്കില്* 39 പേരെ പിരിച്ചുവിട്ടു

    ക്രമവിരുദ്ധനിയമനം: സംസ്ഥാന സഹ. ബാങ്കില്* 39 പേരെ പിരിച്ചുവിട്ടു
    Posted on: 06 May 2011

    തിരുവനന്തപുരം: സംസ്ഥാന സഹകരണബാങ്കില്* ക്രമവിരുദ്ധമായി നിയമനം നേടിയ 39 പേരെ സംസ്ഥാന സര്*ക്കാര്* പിരിച്ചുവിട്ടു. സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്* സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്*റായിരിക്കെ നിയമനം ലഭിച്ചവരെയാണ് പിരിച്ചുവിട്ടത്. മന്ത്രി ജി.സുധാകരന്റെ കര്*ശന നിലപാടിനെത്തുടര്*ന്നാണ് പിരിച്ചുവിടല്* ഉണ്ടായിരിക്കുന്നത്.

    പത്രപ്പരസ്യം ചെയ്യുകയും മറ്റു നടപടിക്രമങ്ങള്* പാലിക്കുകയും ചെയ്യാതെ നിയമനം നടത്തിയെന്ന് സഹകരണ രജിസ്ട്രാര്* നേരത്തെ നടത്തിയ അന്വേഷണത്തില്* തെളിഞ്ഞിരുന്നു. നിയമനം ലഭിച്ചവരെല്ലാം സി.പി.എം. പ്രവര്*ത്തകരും അനുകൂലികളുമായിരുന്നു.

    നിയമവിരുദ്ധമായി നിയമനം നേടിയവരെ പിരിച്ചുവിടണമെന്ന സഹകരണ രജിസ്ട്രാറുടെ നിര്*ദ്ദേശത്തിനെതിരെ നിയമനം ലഭിച്ചവര്* കോടതിയെ സമീപിച്ചിരുന്നു. സര്*ക്കാര്* വിഷയം പരിശോധിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു കോടതി നിര്*ദ്ദേശിച്ചിരുന്നത്. ഇതേത്തുടര്*ന്ന് വിഷയം പരിശോധിച്ച സര്*ക്കാര്* ഇവരെ പിരിച്ചുവിടാന്* തീരുമാനിക്കുകയായിരുന്നു.

    സി.പി.എമ്മിന്റെ കഴിഞ്ഞ കോട്ടയം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്* വി.എസ്. പക്ഷത്തിനെ പുറത്താക്കി പാര്*ട്ടി ജില്ലാ നേതൃത്വം പിടിച്ചെടുക്കുന്നതിന്റെ ഭാഗമാണ് ഈ നിയമനങ്ങളെന്ന് പാര്*ട്ടിയില്* അക്കാലത്ത് ആക്ഷേപമുയര്*ന്നിരുന്നു.
Working...
X