തിരഞ്ഞെടുപ്പുകളില്* വി.എസ്.സഹായം തേടിയിരുന്നു: എന്*.എസ്.എസ്.
ചങ്ങനാശ്ശേരി: 2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്* വി.എസ്.അച്യുതാനന്ദന്*, എന്*.എസ്.എസ്സിന്റെ സഹായം തേടിയിരുന്നുവെന്ന് എന്*.എസ്.എസ്. ജനറല്* സെക്രട്ടറി പി.കെ.നാരായണപ്പണിക്കരും ജനറല്* സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന ജി.സുകുമാരന്* നായരും പറഞ്ഞു. അതിന് സന്ദേശവാഹകരായി പ്രവര്*ത്തിച്ച എല്ലാവരും ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും ഇരുവരും പറഞ്ഞു.
പി.കെ.നാരായണപ്പണിക്കര്* പ്രസ്താവനയിലും സുകുമാരന്* നായര്* പത്രസമ്മേളനത്തിലുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുമ്പ് സഹായം തേടിയകാര്യം വി.എസ്.ഓര്*ക്കണമെന്ന് നാരായണപ്പണിക്കര്* പറഞ്ഞു. സമദൂരസിദ്ധാന്തത്തിന്റെ ഗുണം തനിക്കുകിട്ടിയോ എന്ന് വി.എസ്. സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം. സമദൂരത്തിന്റെ ഗുണം അനുഭവിച്ചശേഷം എന്*.എസ്.എസ്സിനോട് മാന്യത പുലര്*ത്തിയോ എന്നും ചിന്തിക്കണം. അഴിമതിക്കാരനെന്ന് വിശേഷിപ്പിച്ച സുകുമാരന്* നായര്* ആരുടെയെങ്കിലും ആശ്രിതനാണെന്ന് അന്ന് അച്യുതാനന്ദന്* വിശേഷിപ്പിച്ചോയെന്നും നാരായണപ്പണിക്കര്* ചോദിച്ചു.
2001ലും 2006ലും സി.പി.എമ്മിലെ വിമതശല്യം പ്രതികൂലസാഹചര്യം ഉണ്ടാക്കിയതിനാലാണ് വി.എസ്.സഹായം തേടിയതെന്ന് സുകുമാരന്* നായര്* പറഞ്ഞു. അന്ന് എന്*.എസ്.എസ്. ആകാവുന്ന എല്ലാസഹായവും ചെയ്തുകൊടുത്തു. മലമ്പുഴയിലെ വിജയത്തെ തുടര്*ന്ന് അച്യുതാനന്ദന്റെ മകന്* അരുണ്*കുമാര്* മൊബൈലില്* തനിക്ക് താങ്ക്*സ് എന്ന് സന്ദേശം അയച്ചിരുന്നുവെന്ന് സുകുമാരന്* നായര്* വെളിപ്പെടുത്തി. പഴയകാര്യങ്ങള്* വെളിപ്പെടുത്തി തനിക്കോ സുകുമാരന്* നായര്*ക്കോ ഖ്യാതിനേടണമെന്ന വിചാരം അന്നും ഇന്നുമില്ലെന്ന് നാരായണപ്പണിക്കര്* പറഞ്ഞു. മാന്യതയുടെ അതിര്*വരമ്പുകള്* ലംഘിക്കരുത്. അചഞ്ചലരായി നില്*ക്കുന്നവരെ അധിക്ഷേപിക്കാതിരിക്കുക എന്ന മാന്യത ഞങ്ങള്* ഇന്നും പാലിക്കുന്നു. സമദൂരത്തിന്റെ ഗുണം ആര്*ക്കൊക്കെ കിട്ടിയിട്ടുണ്ടെന്ന് വിവിധ നേതാക്കള്* ചിന്തിക്കണമെന്ന് നാരായണപ്പണിക്കര്* പറഞ്ഞു.