അഞ്ചിടത്തുകൂടി എന്*.എസ്.എസ്. മന്ദിരങ്ങള്*ക്കുനേരെ ആക്രമണം
Posted on: 06 May 2011
ആലപ്പുഴ: ബുധനാഴ്ച അര്*ധരാത്രിക്കുശേഷം സംസ്ഥാനത്ത് അഞ്ചിടത്തുകൂടി എന്*.എസ്.എസ്. മന്ദിരങ്ങള്*ക്കു നേരെ ആക്രമണമുണ്ടായി. വി.എസ്.അച്യുതാനന്ദന്* മുഖ്യമന്ത്രിയാവാതിരിക്കാന്* സമദൂര നിലപാട് മാറ്റിയെന്ന എന്*.എസ്.എസ്. ജനറല്* സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി.സുകുമാരന്* നായരുടെ പ്രസ്താവനയെത്തുടര്*ന്ന് പ്രകോപിതരായ സി.പി.എമ്മിലെ വി.എസ്.പക്ഷക്കാരാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്ര, തൃശ്ശൂര്* ജില്ലയിലെ തിരുവഞ്ചിക്കുളം, കോഴിക്കോട് ജില്ലയിലെ കാരന്നൂര്*, കാസര്*കോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കൂവാറ്റി, തിരുവനന്തപുരം ജില്ലയിലെ ആനാട് എന്നിവിടങ്ങളിലെ എന്*.എസ്.എസ്. മന്ദിരങ്ങള്*ക്ക് നേരെ കല്ലെറിഞ്ഞതെന്ന് പോലീസ് കരുതുന്നു.
ചൊവ്വാഴ്ച രാത്രി ആലപ്പുഴ ജില്ലയിലെ മൂന്ന് എന്*.എസ്.എസ്. കരയോഗ മന്ദിരങ്ങള്* ആക്രമിക്കപ്പെട്ടിരുന്നു. സുകുമാരന്* നായരുടെ പ്രസ്താവന സംബന്ധിച്ച വിവാദം തുടരുന്നതിനിടയിലാണ് തുടര്*ച്ചയായി രണ്ടാം രാത്രിയിലും ആക്രമണമുണ്ടായത്. മാവേലിക്കര ചെട്ടികുളങ്ങരയില്* വ്യാഴാഴ്ച വൈകിട്ട് സുകുമാരന്* നായരുടെ കോലം കത്തിച്ചു.
പുന്നപ്രയിലും തിരുവഞ്ചിക്കുളത്തും കാരന്നൂരിലും എന്*.എസ്.എസ്. കരയോഗമന്ദിരങ്ങള്*ക്കു നേരെ ആക്രമണമുണ്ടായപ്പോള്* കാഞ്ഞങ്ങാട്ട് താലൂക്ക് യൂണിയന്* മന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്.
വി.എസ്സിന്റെ ജന്മനാടായ പുന്നപ്ര കളത്തട്ട് ജങ്ഷന് സമീപമുള്ള 1509-ാം നമ്പര്* മന്നം ജന്മശതാബ്ദി സ്മാരക കരയോഗമന്ദിരത്തിന് നേരെയുണ്ടായ കല്ലേറില്* ജനാല ച്ചില്ലുകള്* തകര്*ന്നിട്ടുണ്ട്. ഇവിടെനിന്ന് കുറച്ചകലെയുള്ള പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുന്*വശത്തുള്ള മതിലില്* എന്*.എസ്.എസ്.സെക്രട്ടറി ജി.സുകുമാരന്* നായരെ അപകീര്*ത്തിപ്പെടുത്തുന്ന പോസ്റ്ററുകള്* പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കടുത്ത ചെട്ടികുളങ്ങര ഈരേഴയില്* വ്യാഴാഴ്ച വൈകിട്ട് പ്രകടനം നടത്തിയ 25 ഓളം വരുന്ന നാട്ടില്* അറിയപ്പെടുന്ന സി.പി.എം. പ്രവര്*ത്തകരാണ് കരയോഗമന്ദിരത്തിനു മുന്നില്* സുകുമാരന്* നായരുടെ കോലം കത്തിച്ചത്. വി.എസ്.പക്ഷത്തിന് മുന്*തൂക്കമുള്ളതാണ് ഈ പ്രദേശം.
കൊടുങ്ങല്ലൂരിനടുത്ത തിരുവഞ്ചിക്കുളം കരയോഗ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്* മുന്*ഭാഗത്തെ ജനാലച്ചില്ലുകള്* തകര്*ന്നിട്ടുണ്ട്. കോഴിക്കോട് എരണിക്കല്*, ചെറുകുളം റോഡിലെ കാരന്നൂരിലുള്ള കരയോഗമന്ദിരത്തിന് നേരെയാണ് കല്ലേറുണ്ടായത്.
കാഞ്ഞങ്ങാട് കുന്നുമ്മയില്* പ്രവര്*ത്തിക്കുന്ന എന്*.എസ്.എസ്. ഹോസ്ദുര്*ഗ്ഗ് താലൂക്ക് യൂണിയന്* ഓഫീസിന് നേരെ കല്ലേറുണ്ടായതിന് പുറമേ, എന്*.എസ്.എസ്. സെക്രട്ടറി സുകുമാരന്* നായര്*ക്കെതിരെ മുദ്രാവാക്യങ്ങളും എഴുതിവച്ചിരുന്നു.
കാസര്*കോട് ജില്ലയിലെ നീലേശ്വരം ചോയിയംകോടിനടുത്ത കൂവാറ്റിയിലും കരയോഗമന്ദിരത്തിന് നേരെ കല്ലേറുണ്ടായി. നീലേശ്വരം പട്ടണത്തില്* സുകുമാരന്* നായരുടെചിത്രത്തില്* ചെരുപ്പുമാല അണിയിച്ച നിലയില്* ഫ്*ളക്*സ് ബോര്*ഡും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്ത ആനാടുള്ള കരയോഗ മന്ദിരത്തിനുനേരെ വ്യാഴാഴ്ച വൈകിട്ടാണ് കല്ലേറുണ്ടായത്. നാട്ടുകാര്* നോക്കി നില്*ക്കെ ഒരാള്* മന്ദിരത്തിനുനേരെ കല്ലെറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു.
രണ്ടുദിവസങ്ങളിലായി എന്*.എസ്.എസ്. മന്ദിരങ്ങള്*ക്ക് നേരെയുണ്ടായ ആക്രമണങ്ങള്* സംബന്ധിച്ച പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.