എന്*.എസ്.എസ്. ഓഫീസുകള്* തകര്*ത്തവര്*ക്കെതി രെ നടപടി വേണം - പി.പി. തങ്കച്ചന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എന്*.എസ്.എസ്. ഓഫീസുകള്* തകര്*ത്തവര്*ക്കെതി രെ നടപടി വേണം - പി.പി. തങ്കച്ചന്*

    എന്*.എസ്.എസ്. ഓഫീസുകള്* തകര്*ത്തവര്*ക്കെതിരെ നടപടി വേണം - പി.പി. തങ്കച്ചന്*
    Posted on: 06 May 2011


    തിരുവനന്തപുരം: എന്*.എസ്.എസ്. ഓഫീസുകള്* തകര്*ത്തവരുടെ പേരില്* അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്. കണ്*വീനര്* പി.പി. തങ്കച്ചന്* ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിയോഗികളോട് വി.എസ്. അച്യുതാനന്ദന്* സ്വീകരിക്കുന്ന വ്യക്തിപരമായ പ്രതികാര നടപടികളോടുള്ള പ്രതിഷേധമാണ് എന്*.എസ്.എസ്. സെക്രട്ടറി സുകുമാരന്*നായരുടെ വാക്കുകളില്* പ്രതിഫലിച്ചത്. അതിനോട് വിയോജിപ്പുള്ളവര്*ക്ക് ജനാധിപത്യമാര്*ഗങ്ങളിലൂടെ പ്രതിഷേധിക്കാമെന്നിരിക്കെ എന്*.എസ്.എസ്. ഓഫീസുകള്* തല്ലിത്തകര്*ക്കുന്ന ഫാസിസ്റ്റ് നടപടി അപലപനീയമാണ്. കാലാകാലങ്ങളില്* എല്ലാ സംഘടനകള്*ക്കും ഇഷ്ടമുള്ള നിലപാടുകള്* സ്വീകരിക്കാന്* സ്വാതന്ത്ര്യമുണ്ട്. ആരും മാര്*ക്*സിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കാന്* പാടില്ലെന്ന മാര്*ക്*സിസ്റ്റ് പാര്*ട്ടിയുടെയും ഡി.വൈ.എഫ്.ഐയുടെയും സമീപനം ജനാധിപത്യരീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

    തെറ്റുകള്* ചൂണ്ടിക്കാട്ടി അത് തിരുത്തണമെന്ന് ആവശ്യപ്പെടുന്നവരെ നശിപ്പിച്ച് മുന്നേറിയ സ്റ്റാലിന്* ആകാനാണ് വി.എസ്. ശ്രമിക്കുന്നതെന്ന് ആര്*.എസ്. പി. -ബി സംസ്ഥാന ജനറല്* സെക്രട്ടറി ഷിബുബേബിജോണ്* പറഞ്ഞു. സുകുമാരന്* നായര്* പറഞ്ഞ അഭിപ്രായത്തിനെതിരെ അക്രമം അഴിച്ചുവിടുന്നത് മുഖ്യമന്ത്രിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Working...
X