അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിച്ചില്ലെങ?? ?കില്*ജനാധിപത്യം തകരും : വിരേന്ദ്രകുമാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിച്ചില്ലെങ?? ?കില്*ജനാധിപത്യം തകരും : വിരേന്ദ്രകുമാര്*

    അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിച്ചില്ലെങ്കില്*ജനാധിപത്യം തകരും : വിരേന്ദ്രകുമാര്*





    ചങ്ങനാശ്ശേരി: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള അഭിപ്രായ പ്രകടനത്തിന്റെ പേരില്* എന്*.എസ്.എസ്. സ്ഥാപനങ്ങള്*ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്* പറഞ്ഞു.

    പെരുന്ന എന്*.എസ്.എസ്. ആസ്ഥാനം സന്ദര്*ശിച്ച് ജനറല്* സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന ജി.സുകുമാരന്*നായരുമായി ചര്*ച്ചനടത്തിയശേഷം പത്രസമ്മേളനത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    അഭിപ്രായം പ്രകടിപ്പിക്കുന്നതിന് ജനാധിപത്യത്തില്* എല്ലാവര്*ക്കും അവകാശമുണ്ട്. എല്ലാവരും അവരുടേതായ അഭിപ്രായം പറയും. അതില്* ഉപയോഗിക്കുന്ന വാക്കുകള്*ക്ക് തീക്ഷ്ണത കൂടുകയും കുറയുകയും ചെയ്യും. ഇത്തരം സംഭവങ്ങള്* ഉണ്ടാകുമ്പോള്* ചര്*ച്ചകളും അഭിപ്രായ പ്രകടനങ്ങളും നടത്താം. എന്നാല്*, അതില്* ഒതുക്കാതെ സ്ഥാപനങ്ങള്* ആക്രമിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. ഈ അസഹിഷ്ണുത ജനാധിപത്യ സംവിധാനത്തിന്റെ തകര്*ച്ചയ്ക്ക് കാരണമാകും-വീരേന്ദ്രകുമാര്* മുന്നറിയിപ്പ് നല്*കി.

    മുഖ്യമന്ത്രി എന്ന നിലയില്* നേതാക്കളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് വി.എസ്.നടത്തിയ അഭിപ്രായങ്ങള്*ക്ക് പ്രതികരണമുണ്ടാകും. എന്നാല്* മറ്റു പ്രതികരണമെന്ന നിലയ്ക്ക് സി.പി.എമ്മിന്റെ ഓഫീസുകള്* ഒരിടത്തും ആക്രമിച്ചിട്ടില്ല. സോഷ്യലിസ്റ്റ് ജനത ഓഫീസുകള്*ക്കെതിരെയും അക്രമങ്ങള്* ഉണ്ടായിട്ടുണ്ട്.

    ജനാധിപത്യത്തില്* ഇങ്ങനെ, ശക്തിയുള്ള പാര്*ട്ടികള്* പറയുന്നതുപോലെ ജീവിക്കണമെന്നുവരുന്നത് ശരിയല്ലെന്നും വീരേന്ദ്രകുമാര്* പറഞ്ഞു.

    സോഷ്യലിസ്റ്റ് ജനത സീനിയര്* വൈസ് പ്രസിഡന്റ് ഡോ. വര്*ഗീസ് ജോര്*ജ്, ജനറല്* സെക്രട്ടറി ഷെയ്ഖ് പി. ഹാരീസ്, ട്രഷറര്* തോമസ് ജെയിംസ് എന്നിവര്* പത്രസമ്മേളനത്തില്* സന്നിഹിതരായിരുന്നു.
Working...
X