കൊടുങ്ങല്ലൂരിലും എന്*.എസ്.എസ്. കരയോഗ മന്ദിരത്തിനുനേരെ ആക്രമണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കൊടുങ്ങല്ലൂരിലും എന്*.എസ്.എസ്. കരയോഗ മന്ദിരത്തിനുനേരെ ആക്രമണം

    കൊടുങ്ങല്ലൂരിലും എന്*.എസ്.എസ്. കരയോഗ മന്ദിരത്തിനുനേരെ ആക്രമണം
    Posted on: 06 May 2011


    കൊടുങ്ങല്ലൂര്*: കൊടുങ്ങല്ലൂര്* എന്*.എസ്.എസ്. യൂണിയന്റെ തിരുവഞ്ചിക്കുളം കരയോഗം ഓഫീസിനു നേരെ ആക്രമണം. ഓഫീസിന്റെ മുന്*വശത്തെ രണ്ട് ജനല്*ഗ്ലാസ്സുകള്* അടിച്ചുതകര്*ത്തു. വ്യാഴാഴ്ച പുലര്*ച്ചെയാണ് സംഭവം.

    തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിനു സമീപമുള്ള ഓഫീസിനു നേരെയാണ് ആക്രമണം നടന്നത്. മുന്*ഭാഗത്തെ ജനലുകള്* തകര്*ന്ന നിലയിലാണ്. വ്യാഴാഴ്ച രാവിലെ ക്ഷേത്രദര്*ശനത്തിന് പോയവരാണ് ജനാലകള്* തകര്*ന്നതായി കണ്ടത്.

    എന്*.എസ്.എസ്. നേതാക്കളും നിരവധി പ്രവര്*ത്തകരും ഓഫീസിലെത്തി. കരയോഗം പ്രസിഡന്റ് ടി. സോമനും സെക്രട്ടറി എം.പി. അജിത്കുമാറും ചേര്*ന്ന് നല്*കിയ പരാതിയെത്തുടര്*ന്ന് കൊടുങ്ങല്ലൂര്* പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പോലീസ്*നായയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

    എന്*.എസ്.എസ്. കരയോഗമന്ദിരത്തിനുനേരെ നടന്ന ആക്രമണത്തില്* വ്യാപകമായ പ്രതിഷേധം ഉയര്*ന്നു. വെള്ളിയാഴ്ച വൈകീട്ട് 5ന് എന്*.എസ്.എസ്. താലൂക്ക് യൂണിയന്* തിരുവഞ്ചിക്കുളത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്.

    ആക്രമണത്തിനു പിന്നില്* സി.പി.എം. ആണെന്ന് സംഭവസ്ഥലം സന്ദര്*ശിച്ച യു.ഡി.എഫ്. നേതാക്കള്* പറഞ്ഞു. ലോകമലേശ്വരം നോര്*ത്ത് കരയോഗം ഭരണസമിതി സംഭവത്തില്* പ്രതിഷേധിച്ചു.

Working...
X