ചുവന്നലേബല്* കീടനാശിനി നിരോധനം അപ്രായോഗികം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ചുവന്നലേബല്* കീടനാശിനി നിരോധനം അപ്രായോഗികം

    ചുവന്നലേബല്* കീടനാശിനി നിരോധനം അപ്രായോഗികം


    ബദല്* മാര്*ഗമില്ല; സംസ്ഥാനത്തിന് അധികാരമില്ല


    തിരുവനന്തപുരം: എന്*ഡോസള്*ഫാന് നിരോധനമേര്*പ്പെടുത്തിയ പശ്ചാത്തലത്തില്*, അതീവ വിഷകരമായ 'ചുവന്ന ലേബലുള്ള കീടനാശിനികള്*' ഒന്നാകെ തുടച്ചുനീക്കാനുള്ള സംസ്ഥാന സര്*ക്കാര്* തീരുമാനം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കീടനാശിനികള്* നിരോധിക്കാന്* സംസ്ഥാന സര്*ക്കാരിന് അധികാരമില്ലെന്നതാണ് ഒരുപ്രശ്*നം. ബദല്* കണ്ടുപിടിയ്ക്കാതെ, വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്* നിരോധിക്കുന്നത് പതിനായിരക്കണക്കിന് കര്*ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

    കീടനാശിനികളില്* ഏറ്റവും വിഷമുള്ളവയാണ് ചുവന്ന ലേബല്* വിഭാഗത്തിലുള്ളത്. ഇവയില്* പലതും മാരകമാണ്. എന്നാല്* പ്രയോഗക്ഷമതയും ഫലപ്രാപ്തിയും ഇത്തരം കീടനാശിനികളെ കര്*ഷകര്*ക്ക് പ്രിയങ്കരമാക്കുന്നു. ഉദാഹരണത്തിന് തടപ്പുഴു, കൊമ്പന്*ചെല്ലി ആക്രമണങ്ങളെ പ്രതിരോധിയ്ക്കാന്* ഉപയോഗിക്കുന്ന ഫ്യൂറിഡാനും ഫോറേറ്റും എല്ലാ വാഴകര്*ഷകരുടെയും പ്രധാന സഹായിയാണ്. കൂമ്പടപ്പ് / കുറുനാമ്പ് രോഗത്തിനെതിരെയും ഫ്യൂറിഡാന്* ഉപയോഗിക്കുന്നു. പകരം മരുന്ന്തരാതെ ഇവ നിരോധിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരുവനന്തപുരത്തെ പള്ളിച്ചലില്* ഇരുപതേക്കര്* സ്ഥലത്ത് ഇരുപതിനായിരത്തോളം വാഴ കൃഷിചെയ്യുന്ന ടി.വാമദേവന്* നായര്* പറയുന്നു. ''......കൃഷി മാത്രമാണ് എന്റെ വരുമാനം. വേപ്പെണ്ണയും കപ്പലണ്ടിപ്പുണ്ണാക്കുമൊക്കെ ഉപയോഗിച്ച് നിവൃത്തികെടുമ്പോള്* മാത്രമാണ് ഈപറയുന്ന കീടനാശിനിയിടുന്നത്. അതും സര്*ക്കാര്* പറയുന്ന അളവിലും കുറച്ചുമാത്രം. ഇതുതന്നെ പ്രയോഗിക്കണമെന്ന് ഞങ്ങള്*ക്ക് നിര്*ബന്ധമില്ല. പകരം എന്തെങ്കിലും അവര്* തരണം. ഇല്ലെങ്കില്* വേപ്പെണ്ണയുടെയൊക്കെ വില കുറയ്ക്കണം. കൂലിയ്ക്ക് ആളെ കിട്ടാത്തതാണ് മറ്റൊരു പ്രശ്*നം. അഞ്ഞൂറുരൂപ ദിവസക്കൂലി കൊടുത്ത് കളപറയ്ക്കുന്നത് മുതലാകില്ല. പണിക്ക് ആളെ കിട്ടാതെ വരുമ്പോള്* കര്*ഷകര്* ലൈപ്പോസ് തളിയ്ക്കും. എല്ലാം ചെയ്തിട്ടും കഴിഞ്ഞവര്*ഷം കാറ്റുവീഴ്ചയുണ്ടായപ്പോള്* ഏഴു ലക്ഷം രൂപയാണ് നഷ്ടമായത്. കീടങ്ങള്*ക്കെതിരെ എന്തുചെയ്യണമെന്ന് പറഞ്ഞിട്ട് ഇവര്* ഇത് നിരോധിച്ചാല്* മതിയായിരുന്നു'' വാമദേവന്* നായര്* പറയുന്നു.

    ഫ്യൂറിഡാനെപ്പോലെ മാരകമാണ് മീഥൈല്* ഡെമറ്റോണ്* എന്ന കീടനാശിനി. നീരൂറ്റുന്ന കീടങ്ങള്*ക്കെതിരെയാണ് ഇതിന്റെ പ്രയോഗം. പച്ചക്കറികളില്* വ്യാപകമായി ഡെമറ്റോണ്* ഉപയോഗിച്ചുവരുന്നു. കാലാകാലങ്ങളായി കൃഷിവകുപ്പും സര്*വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും എന്*ഡോസള്*ഫാനെപ്പോലെ ഡെമറ്റോണിനെയും പ്രോത്സാഹിപ്പിച്ചുവരുന്നു. അത് കര്*ഷകര്*ക്കും ശീലമായി. ''... കാന്*സര്* പോലും ഉണ്ടാക്കുന്നതാണ് ഇത്തരം കീടനാശിനികള്*. ഇവ നിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തുകയാണ് സര്*ക്കാര്* ആദ്യം ചെയ്യേണ്ടത്. ഒപ്പം ബദല്* കീടനാശിനികള്* കണ്ടെത്താനുള്ള ശ്രമവും ഗവേഷണവും തുടങ്ങണം. സാധാരണ നിലയ്ക്ക് മൂന്നുവര്*ഷമെങ്കിലും ഇതിന് ആവശ്യമാണ്. അതൊന്നും ചെയ്യാതെ ഒറ്റയടിയ്ക്ക് കീടനാശിനികള്* നിരോധിക്കുന്നത് പ്രഹസനമായി മാറും ......'' ഒരു കൃഷി ശാസ്ത്രജ്ഞന്* പറഞ്ഞു.

    കീടനാശിനികള്* അപ്പാടെ നിരോധിക്കാനാണ് കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയില്* ചേര്*ന്ന യോഗം തീരുമാനിച്ചത്. മൂന്നുദിവസത്തിനകം ഇതിന്റെ ഉത്തരവിറങ്ങും. എന്നാല്* സംസ്ഥാനസര്*ക്കാരിന് ഇതിനുള്ള അധികാരമില്ലെന്ന് വിദഗ്ദ്ധര്* ചൂണ്ടിക്കാട്ടുന്നു. 1968-ലെ ഇന്ത്യന്* ഇന്*സെക്ടിസൈഡ് ആക്ടിലും 1971-ല്* രൂപവത്കരിച്ച ഇതിന്റെ ചട്ടത്തിലുമാണ് കീടനാശിനി നിരോധിക്കുന്നതിനെക്കുറിച്ച് പറയുന്നത്. അതനുസരിച്ച് സെന്*ട്രല്* ഇന്*സെക്ടിസൈഡ് ബോര്*ഡ് ആന്*ഡ് രജിസ്*ട്രേഷന്* കമ്മിറ്റി നല്*കുന്ന നിര്*ദേശമനുസരിച്ച് കേന്ദ്രസര്*ക്കാരാണ് ഒരു കീടനാശിനി നിരോധിക്കേണ്ടത്. ഇതിനുള്ള പ്രക്രിയകള്*ക്ക് മാസങ്ങളെടുക്കും. ആ വഴിയ്ക്കും സര്*ക്കാര്* ഇതുവരെ നീങ്ങിയിട്ടില്ല.
Working...
X