കാനഡയില് ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടി; പ്രതി പിടിയില്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കാനഡയില് ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടി; പ്രതി പിടിയില്

    ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടി; പ്രതി പിടിയില്

    കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിലായി.

    കോതമംഗലം കളശ്ശേരില് മണകുന്നേല് സോണി ജോര്ജ് (42) ആണ് കൊച്ചി ഷാഡോ പോലീസിന്റെ പിടിയിലായത്. കാനഡയില്* ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സോണി നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 90 ലക്ഷത്തോളം രൂപയുടെ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്* ആറ് മാസത്തോളം ജയില്* ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും തട്ടിപ്പ് നടത്തുമ്പോഴാണ് പോലീസ് പിടിയിലായത്. ജാമ്യത്തിലിറങ്ങിയശേഷം 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും പോലീസ് പറഞ്ഞു.

    കോതമംഗലം, പെരുമ്പാവൂര്*, ആലുവ, തൊടുപുഴ, മൂവാറ്റുപുഴ സ്റ്റേഷനുകളില്* വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് സോണിക്കെതിരെ കേസുണ്ട്. ഇപ്പോള്* പറവൂര്*, പള്ളുരുത്തി ഭാഗങ്ങള്* കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. വിവാഹ-റിയല്* എസ്റ്റേറ്റ് ബ്രോക്കര്* ചമഞ്ഞാണ് ഇയാള്* ആളുകളെ സമീപിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

    കൊച്ചി സിറ്റി പോലീസ് കമ്മീഷണര്* അജിത്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഡിസിപി പി.എ.വല്*സന്*, സ്*പെഷല്* ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്* ഷംസു ഇല്ലിക്കല്* എന്നിവരുടെ നിര്*ദേശപ്രകാരം ഷാഡോ എസ്*ഐമാരായ മുഹമ്മദ് നിസ്സാര്*, സുരേഷ് എന്നിവരുടെ നേതൃത്വത്തില്* എഎസ്*ഐ സേവ്യര്*, ഷാഡോ പോലീസുകാരായ രഞ്ജിത്ത്, ശ്രീകുമാര്*, വിനോദ്, സാനു, രാജി , ബിജു തോമസ്, ബാബു എന്നിവരും തോപ്പുംപടി പോലീസും ചേര്*ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Working...
X