തൃശ്ശൂരിന്റെ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശ്ശൂര്*: നാട് കാത്തിരുന്ന പൂരത്തിന് കൊടിയേറുകയായി. ഇനി ആറ് ദിവസം മാത്രം. തിരുവമ്പാടി, പാറമേക്കാവ് ദേശങ്ങളില്* വെള്ളിയാഴ്ച രാവിലെ തട്ടകവാസികള്* ചേര്*ന്ന് കൊടിയേറ്റം നിര്*വഹിക്കുമ്പോള്* തൃശ്ശൂര്* പൂരത്തെ വേറിട്ട് നിര്*ത്തുന്ന ഒരു സവിശേഷതകൂടിയാണ് തെളിയുന്നത്. കൊടിയേറ്റാനുള്ള അവകാശം നാട്ടുകാര്*ക്ക് ഉണ്ടെന്നുള്ളതാണ് അത്. പൂരത്തില്* പങ്കാളികളായ ഘടകദേശങ്ങളിലും വെള്ളിയാഴ്ച കൊടിയേറ്റച്ചടങ്ങ് നടക്കും. മെയ് 12 നാണ് തൃശ്ശൂര്* പൂരം. 10 ന് സാമ്പിള്* വെടിക്കെട്ട്. പാറമേക്കാവിന്റെ ചമയപ്രദര്*ശനം 10 ന് തുടങ്ങും. തിരുവമ്പാടിയുടേത് 11 നാണ് .
തിരുവമ്പാടിയില്* വെള്ളിയാഴ്ച രാവിലെ 11.30 നും 12 നും മധ്യേയാണ് കൊടിയേറ്റം. രാവിലെ ക്ഷേത്രത്തില്* നടക്കുന്ന പ്രത്യേക പൂജകള്*ക്ക് തന്ത്രി പുലിയന്നൂര്* ശങ്കരനാരായണന്* നമ്പൂതിരിപ്പാട്, മേല്*ശാന്തി മൂത്തേടത്ത് സുകുമാരന്* നമ്പൂതിരി എന്നിവര്* മുഖ്യ കാര്*മകത്വം വഹിക്കും. ഭൂമിപൂജയ്ക്കുശേഷം ശ്രീകോവിലില്* പൂജിച്ച കൊടിക്കൂറ കൊടിമരത്തില്*കെട്ടി ദേശക്കാര്* ഉയര്*ത്തും.
പാറമേക്കാവില്* വെള്ളിയാഴ്ച രാവിലെ 11.35 നുശേഷം കര്*ക്കടകരാശിയില്* കൊടിയേറ്റച്ചടങ്ങുകള്* തുടങ്ങും. വലിയപാണിക്കുശേഷം പുറത്തേയ്ക്ക് എഴുന്നള്ളുന്ന ഭഗവതിയെ സാക്ഷിനിര്*ത്തി ദേശക്കാര്* കൊടിയേറ്റും. കവുങ്ങിന്* കൊടിമരം അലങ്കരിച്ച് ക്ഷേത്രത്തില്*നിന്ന് നല്*കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറയാണ് ഉയര്*ത്തുന്നത്. ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും മഞ്ഞക്കൊടി ഉയര്*ത്തും. അഞ്ചു ഗജവീരന്മാരുടെ അകമ്പടിയില്* എഴുന്നള്ളുന്ന ഭഗവതി കൊക്കര്*ണിയില്* ആറാടും.
തിരുവമ്പാടിയില്* 2.30 ന് പൂരം പുറപ്പാട് ആരംഭിക്കും. ശിവസുന്ദര്* തിടമ്പേറ്റും. 3ന് ഭഗവതി നായ്ക്കനാലില്* എത്തുമ്പോള്* നായ്ക്കനാലിലും നടുവിലാലും പൂരപ്പതാക ഉയര്*ത്തും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്*മഠത്തില്* എത്തി ആറാട്ടുകഴിഞ്ഞ് 5 മണിയോടെ തിരിച്ചെഴുന്നള്ളും. വെള്ളിയാഴ്ച ഉഷശ്ശീവേലിക്ക് കിഴക്കൂട്ട് അനിയന്* മാരാരുടെ പ്രമാണത്തില്* ഒരുമണിക്കൂര്* മേളം ഉണ്ടാകും. തിരുവമ്പാടി ,പാറമേക്കാവ് ഭഗവതിമാരുടെ പറയെടുപ്പ് ശനിയാഴ്ച തുടങ്ങും.