ആക്രമണം ഇന്ത്യയില്*നിന്നെ? ??്ന് പാകിസ്താന്* കരുതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ആക്രമണം ഇന്ത്യയില്*നിന്നെ? ??്ന് പാകിസ്താന്* കരുതി

    ആക്രമണം ഇന്ത്യയില്*നിന്നെന്ന് പാകിസ്താന്* കരുതി



    വാഷിങ്ടണ്*: ഉസാമ ബിന്*ലാദനെ വധിക്കാന്* യു.എസ്. ഹെലിക്കോപ്റ്ററുകള്* പറന്നിറങ്ങിയപ്പോള്* അത് ഇന്ത്യയില്*നിന്നുള്ള ആക്രമണമാണെന്നാണ് പാകിസ്താന്* കരുതിയത്. അതിനെ പ്രതിരോധിക്കാന്* പാകിസ്താന്റെ യുദ്ധവിമാനങ്ങള്* പറന്നുയരുകയും ചെയെ്തന്ന് അമേരിക്കയിലെ പാക് സ്ഥാനപതി ഹുസൈന്* ഹഖാനി പറഞ്ഞു. തങ്ങളെ ആക്രമിക്കുകയാണെങ്കില്* അത് ഇന്ത്യയായിരിക്കുമെന്ന മുന്*വിധി കാരണമാണ് യു.എസ്. നീക്കം മനസ്സിലാക്കാനാകാതെ പോയതെന്നും അദ്ദേഹം സമ്മതിച്ചു.

    ഉസാമയെ പിടിക്കാനുള്ള പദ്ധതിയെപ്പറ്റി അമേരിക്ക ഒരു സൂചനയും തന്നില്ലായിരുന്നെന്നും ഇത്തരമൊരു ആക്രമണത്തിന്റെ സാധ്യതയെപ്പറ്റി ആലോചിച്ചിട്ടില്ലായിരുന്നെന്നും യു.എസ്. ടി.വി. ചാനലുമായുള്ള അഭിമുഖത്തില്* ഹഖാനി പറഞ്ഞു. പാകിസ്താന്റെ അതിര്*ത്തി കടന്ന് വ്യോമ നീക്കമുണ്ടാകുകയാണെങ്കില്* അത് കിഴക്ക് ഇന്ത്യയില്* നിന്നു മാത്രമായിരിക്കുമെന്നായിരുന്നു ധാരണ. അതുകൊണ്ടുതന്നെ മറുവശത്തുനിന്നുള്ള നീക്കം മനസ്സിലാക്കാനായില്ല. ആക്രമണം നടത്തിയത് ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു- അദ്ദേഹം പറഞ്ഞു.
Working...
X