അമേരിക്ക ഉപയോഗിച്ചത് 'ഒളിവിമാനം'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അമേരിക്ക ഉപയോഗിച്ചത് 'ഒളിവിമാനം'

    അമേരിക്ക ഉപയോഗിച്ചത് 'ഒളിവിമാനം'



    വാഷിങ്ടണ്*: ശത്രുവിന്റെ കണ്ണില്*പ്പെടാതെയും ഒച്ച കേള്*പ്പിക്കാതെയും പറന്നുചെല്ലാന്* കഴിവുള്ള നിഗൂഡ 'സ്റ്റെല്*ത്ത്' ഹെലികോപ്റ്ററുകളാണ് ഉസാമ ബിന്*ലാദന്* വേട്ടയ്ക്ക് അമേരിക്ക ഉപയോഗിച്ചതെന്ന് യു.എസ്.മാധ്യമങ്ങള്* റിപ്പോര്*ട്ടു ചെയ്തു. പാകിസ്താന്റെ റഡാര്* കണ്ണുകളെ കബളിപ്പിച്ച് അഫ്ഗാനിസ്താനില്*നിന്ന് പാക് തലസ്ഥാന നഗരത്തിനടുത്തുവരെ പറന്നുചെല്ലാന്* അവയ്ക്കായത് ഈ സവിശേഷത കാരണമാണ്.

    ആബട്ടാബാദിലെത്തിയ ഹെലികോപ്റ്ററുകളിലൊന്ന് യന്ത്രത്തകരാറിനെത്തുടര്*ന്ന് യു.എസ്. സൈനികര്* തന്നെ തകര്*ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളില്*നിന്നാണ് ഇതുവരെ പുറത്തുകണ്ടിട്ടില്ലാത്ത സവിശേഷതകള്* അതിനുണ്ടെന്ന് മനസ്സിലാക്കാനായതെന്ന് എ.ബി.സി. ന്യൂസും ഗാര്*ഡിയനും റിപ്പോര്*ട്ടുചെയ്തു. അമേരിക്കന്*സൈന്യം ഉപയോഗിക്കുന്ന സിക്രോസ്*കി, എച്ച്- 60 ബ്ലാക് ഹോക്ക് വിമാനങ്ങളുടെ പരിഷ്*കൃതരൂപമാണിത്. റഡാറില്* പതിയാത്ത രൂപത്തില്* പ്രത്യേക പദാര്*ഥംകൊണ്ട് ആവരണംചെയ്താണ് ഇതിന്റെ പള്ളഭാഗം രൂപകല്*പ്പന ചെയ്തിരിക്കുന്നത്. പിന്നിലെ പങ്കയ്ക്കുചുറ്റും ശബ്ദം കുറയ്ക്കാനുള്ള മൂടിയുണ്ട്. ഇത്തരം വിമാനങ്ങള്* പറക്കുമ്പോള്* ശബ്ദം തീരെ കുറവായിരിക്കും. ഹെലികോപ്റ്റര്* പറന്നെത്തിയ ശബ്ദം കേട്ടിട്ടില്ലെന്ന് നാട്ടുകാര്* പറഞ്ഞിരുന്നു.

    ഇതിനുമുമ്പ് ഇത്തരം ഹെലികോപ്റ്ററുകള്* കണ്ടിട്ടില്ലെന്നാണ് പ്രതിരോധവിദഗ്ധര്* പറയുന്നത്. ഏതോ സുപ്രധാന ദൗത്യത്തിനുവേണ്ടി ഇത്രനാളുമിത് അമേരിക്ക ഒളിച്ചുവെച്ചിരിക്കുകയായിരുന്നെന്നാണ് സൂചന. സാധാരണ ചാരപ്പണിക്കാണ് സ്റ്റെല്*ത്ത് വിമാനങ്ങള്* ഉപയോഗിക്കാറ്. ഉസാമാ വേട്ടയ്ക്ക് ഇത്തരം വിമാനം ഉപയോഗിച്ചിരുന്നോ എന്ന കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

Working...
X