അനുവദിക്കില്ലെന്?? ?് പാകിസ്താന്*; ഇന്ത്യയ്ക്കും മുന്നറിയിപ്പ~

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അനുവദിക്കില്ലെന്?? ?് പാകിസ്താന്*; ഇന്ത്യയ്ക്കും മുന്നറിയിപ്പ~

    അനുവദിക്കില്ലെന്ന് പാകിസ്താന്*; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
    Posted on: 06 May 2011


    ഇസ്*ലാമാബാദ്:ഉസാമയെ വധിക്കാന്* അമേരിക്ക നടത്തിയ സൈനിക നടപടി അനുകരിക്കാന്* ഇന്ത്യയുള്*പ്പെടെയുള്ള രാജ്യങ്ങള്* ശ്രമിച്ചാല്* വന്* ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് പാക് വിദേശകാര്യ സെക്രട്ടറി സല്*മാന്* ബഷീര്* മുന്നറിയിപ്പ് നല്*കി.

    ഉസാമയ്*ക്കെതിരായ അമേരിക്കന്* സൈനിക ദൗത്യം വലിയ ഫലമുണ്ടാക്കിയിട്ടുണ്ട്. എന്നാല്* ഇതൊരു പതിവാക്കാന്* നോക്കേണ്ട. സ്വന്തം അതിര്*ത്തി കാക്കാനുള്ള പ്രാപ്തി പാകിസ്താനുണ്ട് -സല്*മാന്* ബഷീര്* പറഞ്ഞു.

    പാക് ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് അല്*ഖ്വെയ്ദയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ അതിനിശിതമായി വിമര്*ശിച്ച അദ്ദേഹം ഭീകരവിരുദ്ധ യുദ്ധത്തില്* ഐ.എസ്.ഐ. നല്*കിയ പങ്ക് മറക്കരുതെന്നും ഓര്*മിപ്പിച്ചു. ഐ.എസ്.ഐ.യുടെ പ്രവര്*ത്തനങ്ങളില്* പാകിസ്താന്* അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

    യു.എസ്. സൈനിക നടപടിയെക്കുറിച്ച് പാകിസ്താന് അറിവൊന്നുമുണ്ടായിരുന്നില്ലെന്നും സല്*മാന്* ബഷീര്* അറിയിച്ചു. പാക് റഡാര്* കണ്ണുകളെ കബളിപ്പിച്ചുകൊണ്ടാണ് ഓപ്പറേഷന്* നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Working...
X