അമര്*ഷം പടരുന്നു; മുഖം രക്ഷിക്കാന്* വഴിതേടി പാക് ഭരണകൂടം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അമര്*ഷം പടരുന്നു; മുഖം രക്ഷിക്കാന്* വഴിതേടി പാക് ഭരണകൂടം

    അമര്*ഷം പടരുന്നു; മുഖം രക്ഷിക്കാന്* വഴിതേടി പാക് ഭരണകൂടം





    ഇസ്*ലാമാബാദ്: അല്*ഖ്വെയ്ദ തലവന്* ഉസാമ ബിന്*ലാദനെ വധിക്കാനായി അമേരിക്ക നടത്തിയ സൈനികനടപടിക്കെതിരെ പാകിസ്താനില്* പ്രതിഷേധം ശക്തമാവുന്നു. പാകിസ്താന്റെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ കമാന്*ഡോ ഓപ്പറേഷന്* രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മതസംഘടനകളും പ്രതിപക്ഷപാര്*ട്ടി നേതാക്കളും ആരോപിച്ചു. ഉസാമ വധത്തെത്തുടര്*ന്നുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പ്രധാന രാഷ്ട്രീയപാര്*ട്ടി നേതാക്കളുമായി ചര്*ച്ചചെയ്യാന്* പ്രസിഡന്റ് ആസിഫ് അലി സര്*ദാരി തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം തിരക്കിട്ട കൂടിയാലോചന ആരംഭിച്ച സൈനികനേതൃത്വം ഒന്നുരണ്ടു ദിവസത്തിനകം വിപുലമായ യോഗം വിളിച്ചുചേര്*ക്കുമെന്നാണ് റിപ്പോര്*ട്ട്.

    യു.എസ്. സേനയുടെ കടന്നുകയറ്റത്തെപ്പറ്റി അറിഞ്ഞില്ലെന്ന അധികൃതരുടെ വിശദീകരണം പാകിസ്താനിലെ മതനേതാക്കളെ തൃപ്തരാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് സ്വതന്ത്രഅന്വേഷണം നടത്തണമെന്ന് ചില പാര്*ലമെന്റ് അംഗങ്ങള്* ആവശ്യപ്പെട്ടു. അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്താന്* ഭീകരവിരുദ്ധയുദ്ധത്തില്*നിന്ന് പിന്*മാറണമെന്ന് രാജ്യത്തെ പ്രമുഖ ഇസ്*ലാമികസംഘടനയായ ജമാ അത്ത് ഇ ഇസ്*ലാം ആവശ്യപ്പെട്ടു. അമേരിക്കന്* നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധറാലി നടത്താനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. അമേരിക്കയ്*ക്കെതിരായി പാക് ജനതയ്ക്കിടയിലുള്ള അമര്*ഷം വരുംദിവസങ്ങളില്* ഇത്തരം തീവ്ര മതനിലപാടുള്ള സംഘടനകള്* ഉപയോഗപ്പെടുത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്* കണക്കുകൂട്ടുന്നത്.

    ഈ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി കണ്ടുപിടിക്കാന്* പ്രധാന രാഷ്ട്രീയപാര്*ട്ടിനേതാക്കളുമായി ടെലിഫോണ്*വഴിയും ഭരണത്തില്* പങ്കാളികളായ സഖ്യകക്ഷിനേതാക്കളുമായി നേരിട്ടും ചര്*ച്ചനടത്താനാണ് സര്*ദാരിയുടെ തീരുമാനം. സൈന്യം വിളിച്ചുചേര്*ക്കുന്ന യോഗത്തില്* ഐ.എസ്.ഐ. മേധാവി സുജ പാഷ തന്നെ പങ്കെടുക്കുമെന്നറിയുന്നു. ഈയിടെ അമേരിക്കയില്* സന്ദര്*ശനം നടത്തി തിരിച്ചുവന്ന പാഷ അവിടെ നടത്തിയ കൂടിയാലോചനകളുടെ വിശദാംശവും സൈനികഉദ്യോഗസ്ഥരുമായി പങ്കുവെക്കും.

    മുക്കാല്* മണിക്കൂറോളം നീണ്ട അമേരിക്കന്* സൈനിക നീക്കത്തെക്കുറിച്ച് രാജ്യത്തിന്റെ അതിര്*ത്തി കാക്കുന്ന സൈനികര്* അറിഞ്ഞില്ലെന്നത് പാക് ജനതയെ അമ്പരപ്പിച്ചിട്ടുണ്ട്. സൈനിക - ഭരണനേതൃത്വത്തിന്റെ തികഞ്ഞ പരാജയമാണിതെന്നാണ് മുന്* ക്രിക്കറ്റ് താരമായ ഇമ്രാന്*ഖാനെപ്പോലെയുള്ള രാഷ്ട്രീയനേതാക്കള്* ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ ആണവായുധങ്ങള്* സുരക്ഷിതമാണെന്ന സൈന്യത്തിന്റെ ഉറപ്പിനെ എങ്ങനെ വിശ്വാസത്തിലെടുക്കാന്* കഴിയുമെന്ന ആശങ്കയും ചിലര്* പങ്കുവെക്കുന്നു.

    ഉസാമയുടെ ഒളിത്താവളം കണ്ടെത്താന്* കഴിയാതെ വന്നതും സര്*ക്കാറിന് നാണക്കേടുണ്ടാക്കുന്നു. സര്*ക്കാറിന്റെയും സൈന്യത്തിന്റെയും പരാജയം ചൂണ്ടിക്കാട്ടി പാക് മാധ്യമങ്ങള്* രൂക്ഷവിമര്*ശനമാണ് ഉന്നയിക്കുന്നത്.
Working...
X