ഉസാമ വധം: അമേരിക്കയുടെ വിശദീകരണത്തില്* വൈരുധ്യം
മരണം അംഗരക്ഷകന്റെ വെടിയേറ്റെന്നും റിപ്പോര്*ട്ട്
ഇസ്*ലാമാബാദ്: 'അല്*ഖ്വെയ്ദ' തലവന്* ഉസാമ ബിന്* ലാദന്* കൊല്ലപ്പെട്ടതുസംബന്ധിച്ച് അമേരിക്ക നടത്തുന്ന വിശദീകരണത്തില്* വൈരുധ്യം. നാല്പതു മിനിറ്റ് നീണ്ടുനിന്ന ഏറ്റുമുട്ടലിനിടെ യു.എസ്. സേനയുടെ വെടിയേറ്റാണ് ഉസാമ മരിച്ചതെന്നാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞദിവസം ലോകത്തോട് പ്രഖ്യാപിച്ചത്. എന്നാല്*, തങ്ങളുടെ സേനയുടെ തന്നെ വെടിയേറ്റാണോ കൊല്ലപ്പെട്ടതെന്ന് തീര്*ത്തുപറയാനാകില്ലെന്ന ഒബാമയുടെ ഭീകരവിരുദ്ധകാര്യ - ദേശരക്ഷാ ഉപദേഷ്ടാവ് ജനറല്* ജോണ്* ബ്രെന്നന്റെ വിശദീകരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ലോകത്തെ വിറപ്പിച്ച ആഗോള ഭീകരനെ ഇല്ലാതാക്കിയെന്ന അമേരിക്കയുടെ അവകാശവാദത്തെക്കുറിച്ച് സംശയങ്ങള്* ഉയരുന്നതിനിടെയാണ് ഒരു മുതിര്*ന്ന യു.എസ്. ഉദ്യോഗസ്ഥന്* തന്നെ ഇത്തരത്തില്* പ്രസ്താവന നടത്തിയത്. അതേ സമയം, ശത്രുക്കളുടെ കൈയില്* അകപ്പെടാതിരിക്കാന്*, ഉസാമ ആവശ്യപ്പെട്ടപ്രകാരം അദ്ദേഹത്തിന്റെ അംഗരക്ഷകന്* തന്നെയാണ് ഉസാമയെ വെടിവെച്ചതെന്ന് സംശയിക്കുന്നതായി പാകിസ്താനിലെ ഡോണ്* ദിനപത്രം ചൊവ്വാഴ്ച റിപ്പോര്*ട്ടു ചെയ്തു.
''യു.എസ്. കമാന്*ഡോ സംഘം എത്തുമ്പോള്* വീടിന്റെ മൂന്നാംനിലയില്* പൈജാമയും കമ്മീസും ധരിച്ച നിലയില്* ഉസാമയുണ്ടായിരുന്നു. സേന ദൗത്യമാരംഭിച്ചപ്പോള്* ഉസാമ പ്രത്യാക്രമണം നടത്തി. ഉസാമയ്ക്ക് നേരെ പല തവണ വെടിവെച്ചെങ്കിലും ഒന്നും ലക്ഷ്യംകണ്ടില്ല. ഇതിനിടെ ഉസാമയ്ക്ക് മുകളില്* നിന്ന് തലയ്ക്ക് രണ്ടു തവണ വെടിയേറ്റു. യു.എസ്. സൈന്യത്തിന്റെ വെടിയേറ്റാണോ ഉസാമ മരിച്ചത്? സത്യം പറഞ്ഞാല്* എനിക്കറിയില്ല'' - സൈനിക നടപടിയെക്കുറിച്ച് വിശദീകരിക്കവേ ബ്രെന്നന്* പറഞ്ഞു.അതേസമയം, യു.എസ്. സൈന്യത്തിന്റെവെടിയേറ്റുതന്നെയാണ് ഉസാമ കൊല്ലപ്പെട്ടതെന്നാണ് അമേരിക്കന്* പ്രതിരോധ കാര്യാലയമായ പെന്റഗണ്* ആവര്*ത്തിക്കുന്നത്.
ദൗത്യം പൂര്*ത്തിയാക്കി യു.എസ്. സേന മടങ്ങിയതിന് പിന്നാലെ സംഭവസ്ഥലം സന്ദര്*ശിച്ച പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഡോണ്* ദിനപത്രം വാര്*ത്ത നല്*കിയത്. വീടിനുള്ളിലെ സാഹചര്യത്തെളിവുകള്* പരിശോധിക്കുമ്പോള്* ഉസാമ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥന്* പറയുന്നത്.