'എല്ലാം കള്ളക്കഥ' . ഗൂഢാലോചനാ സിദ്ധാന്തങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    'എല്ലാം കള്ളക്കഥ' . ഗൂഢാലോചനാ സിദ്ധാന്തങ്ങള്*

    'എല്ലാം കള്ളക്കഥ' ഗൂഢാലോചനാ സിദ്ധാന്തങ്ങള്* പരക്കുന്നു



    വാഷിങ്ടണ്*: ഉസാമ ബിന്* ലാദന്* വധവുമായി ബന്ധപ്പെട്ട് യു.എസ്. ഭരണകൂടം നല്*കുന്ന വിശദീകരണങ്ങളിലെ വൈരുധ്യങ്ങള്* പുറത്തുവന്നുകൊണ്ടിരിക്കെ ഇതെല്ലാം കള്ളക്കഥകളാണെന്ന വാദവും പ്രചരിക്കുന്നു. അമേരിക്കയ്ക്കു വേണ്ടി സി.ഐ.എ. തയ്യാറാക്കിയ ബൃഹദ് നാടകത്തിലെ കഥാപാത്രം മാത്രമായിരുന്നു ഉസാമയെന്നാണ് അമേരിക്കയിലെ യുദ്ധവിരുദ്ധരില്* ചിലരെങ്കിലും വിശ്വസിക്കുന്നത്. അമേരിക്ക തയ്യാറാക്കിയ തിരക്കഥയിലെ ഒരു രംഗം മാത്രമായിരുന്നു ഉസാമവധമെന്ന് അവര്* പറയുന്നു.

    ഒരു പതിറ്റാണ്ടുകാലമായി അമേരിക്ക തേടിക്കൊണ്ടിരുന്ന ആഗോളഭീകരന്റെ മൃതശരീരം നാട്ടുകാരെയോ മൂന്നാം കക്ഷിയില്*പ്പെട്ട ഏതെങ്കിലുമൊരു ലോകനേതാവിനെയോ കാണിച്ചു ബോധ്യപ്പെടുത്താന്* മെനക്കെടാതെ തിടുക്കത്തില്* കടലില്* കെട്ടിത്താഴ്ത്തിയെന്നു പറയുന്നത് അമേരിക്കയ്ക്കു പലതും മറച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് വിമര്*ശകര്* പറയുന്നു.

    സി.ഐ.എ.യുടെ ഏജന്റായിരുന്നു ഉസാമ എന്നതാണ് ഗൂഢാലോചനാസിദ്ധാന്തത്തില്* പ്രമുഖം. അഫ്ഗാനിസ്താന്* ആക്രമണത്തിന് കാരണമുണ്ടാക്കാനാണ് അമേരിക്ക ഉസാമയെ സൃഷ്ടിച്ചത്. താലിബാനെ തുരത്തി അഫ്ഗാനിസ്താനില്* പാവഭരണകൂടത്തെ സ്ഥാപിച്ചതോടെ ഉസാമയെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞു. ഉസാമവേട്ടയും ഇപ്പോഴത്തെ വധനാടകവും അതിന്റെ തുടര്*ച്ച മാത്രം. അമേരിക്കയിലെ പ്രശസ്ത യുദ്ധവിരുദ്ധ പ്രവര്*ത്തക സിന്*ഡി ഷീഹാന്* ഈ വാദത്തോടു യോജിക്കുന്നയാളാണ്. ഉസാമയെ പാകിസ്താനില്* വെച്ച് അമേരിക്ക വധിച്ചുവെന്നു പറയുന്നതു കളവാണ്. ഉസാമ മരിച്ചെന്ന് 2007ല്*ത്തന്നെ അന്നത്തെ പാക് പ്രധാനമന്ത്രി ബേനസീര്* ഭൂട്ടോ പറഞ്ഞിരുന്നു- അവര്* പറയുന്നു.

    വെടിവെച്ചുകൊന്നയുടന്* ഉസാമയുടെ ഡി.എന്*.എ. പരിശോധന നടത്തിയെന്നു പറയുന്ന അമേരിക്ക ആരെയുമറിയിക്കാതെ മൃതദേഹം കടലിലൊഴുക്കി എന്നു പറയുന്നത് വിശ്വസിക്കാന്* പ്രയാസമാണെന്ന് ഷീഹാന്* പറയുന്നു. ഇറാന്റെ ഔദ്യോഗിക ടെലിവിഷനും ഈ വാദമുയര്*ത്തിയിട്ടുണ്ട്. മൃതദേഹം കടലിലൊഴുക്കിയെന്നു പറയുന്നത് സംഭവത്തിന്റെ ദുരൂഹത വര്*ധിപ്പിച്ചെന്നാണ് ഇറാന്റെ അഭിപ്രായം. അമേരിക്ക പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് അഫ്ഗാനിസ്താനിലെ താലിബാനും പറയുന്നു.

    യു.എസ്. ഭരണകൂടം വലിയ വില കല്പിക്കുന്നില്ലെങ്കിലും ഉസാമ ജീവിച്ചിരിപ്പുണ്ടോ എന്ന അന്വേഷം ഇന്റര്*നെറ്റില്* സജീവമാണ്. 2001ല്* ലോകവ്യാപാരകേന്ദ്രത്തിനും പെന്റഗണിനും നേരെയുണ്ടായ ആക്രമണങ്ങള്*ക്കു പിന്നില്* അല്* ഖ്വയ്ദ ആയിരുന്നില്ലെന്ന വാദം പോലെ ഉസാമയെക്കുറിച്ചുള്ള കഥകളും വരുംനാളുകളില്* പ്രചാരം നേടും. സപ്തംബര്* പതിനൊന്നിലെ ഭീകരാക്രമണത്തിനു പിന്നില്* ഇസ്രായേല്* ചാരസംഘടനയായ മൊസാദ് ആണെന്നു വിശ്വസിക്കുന്നവര്* ഇപ്പോഴുമുണ്ട്. അഫ്ഗാന്* ആക്രമണത്തിനു വഴിയൊരുക്കാന്* സി.ഐ.എ. തന്നെയാണ് അന്നത്തെ ആക്രമണം ആസൂത്രണം ചെയ്തതെന്നു വാദിക്കുന്നവരുമുണ്ട്.
Working...
X