ഫോട്ടോ പുറത്തുവിടാത്തതിനെച്ചൊല്ലിയും വിവാദം
Posted on: 06 May 2011
വാഷിങ്ടണ്*: ഉസാമാ ബിന്*ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്* പുറത്തുവിടേണ്ടെന്ന യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ തീരുമാനം ഉസാമ വധവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ടെന്ന് സംശയിക്കുന്നവര്*ക്ക് ബലംപകര്*ന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ മുനയൊടിക്കാന്* ഫോട്ടോ പുറത്തുവിടണമെന്ന ആവശ്യം യു.എസ് ഭരണകൂടത്തിനകത്തുതന്നെ ഉയരുന്നുണ്ട് സി.ഐ.എ. ഡയരക്ടര്* ലിയോണ്* പനേറ്റയും ഈ നിലപാടുകാരനാണ്. ഫോട്ടോ പരസ്യപ്പെടുത്തേണ്ടെന്നത് തെറ്റായ തീരുമാനമാണെന്ന് സൗത്ത് കരോലിനയില്*നിന്നുള്ള റിപ്പബ്ലിക്കന്* സെനറ്റര്* ലിന്*ഡ്*സെ ഗ്രഹാം പറഞ്ഞു. മറ്റൊരു റിപ്പബ്ലിക്കന്* സെനറ്റര്* ഡങ്കന്* ഹണ്ടറും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
പുറമേനിന്നൊരാളെ കാണിക്കാതെ ഉസാമയുടെ മൃതദേഹം സംസ്*കരിച്ച സാഹചര്യത്തില്* ഉസാമ വധിക്കപ്പെട്ടുവെന്ന കാര്യം ലോകത്തെ ബോധ്യപ്പെടുത്താനുള്ള പ്രധാന തെളിവാണ് മൃതദേഹത്തിന്റെ ഫോട്ടോ. ഇടതുകണ്ണിന്റെ മുകളില്* വെടിയേറ്റ ഉസാമയുടെ തലയോട്ടി ഭാഗികമായി ചിതറിപ്പോയിരുന്നെന്നാണ് ഫോട്ടോ കണ്ടയാളെ ഉദ്ധരിച്ച് സി.എന്*.എന്*. റിപ്പോര്*ട്ടുചെയ്തത്. ആദ്യവെടി ഉസാമയുടെ നെഞ്ചിലാണേറ്റതെന്നും രണ്ടാമത്തേതാണ് നെറ്റിയില്* കൊണ്ടതെന്നും ഒരുന്നത ഉദ്യോഗസ്ഥന്* വെളിപ്പെടുത്തി. ആബട്ടാബാദില്* ഉസാമയ്*ക്കൊപ്പം മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്* റോയിട്ടേഴ്*സ് വാര്*ത്താഏജന്*സി വ്യാഴാഴ്ച പുറത്തുവിട്ടു. ചോരയില്* കുളിച്ചുകിടക്കുന്ന ഇവരുടെ സമീപത്തൊന്നും ആയുധങ്ങളില്ലായിരുന്നു.
ഉസാമ നിരായുധനായിരുന്നെന്ന് സമ്മതിച്ച യു.എസ്. അധികൃതര്* സൈനികനടപടിയുടെ തുടക്കത്തില്* ഒരിക്കല്*മാത്രമാണ് തങ്ങള്*ക്കുനേരെ ആക്രമണമുണ്ടായതെന്നും വെളിപ്പെടുത്തി. ഉസാമയുടെ സന്ദേശവാഹകനായ കുവൈത്തുകാരനായിരുന്നു നിറയൊഴിച്ചത്. ഇയാളെ ഉടന്*തന്നെ വെടിവെച്ചിട്ടു. പിന്നാലെ ഒരു സ്ത്രീയേയും വധിച്ചു. പിന്നീടാരും യു.എസ്. സൈനികരെ ആക്രമിച്ചിട്ടില്ല. എന്നിട്ടും കമാന്*ഡോകള്* ഉസാമയെ ജീവനോടെ പിടികൂടാന്* ശ്രമിച്ചില്ല. കൈകളുയര്*ത്തി കീഴടങ്ങാന്* ഉസാമ തയ്യാറായില്ലെന്നും അതുകൊണ്ടാണ് വെടിവെക്കേണ്ടിവന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
നിരായുധനായ ആളെ വെടിവെച്ചുകൊന്നത് അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്ന പരാതി അമേരിക്ക തള്ളിയിട്ടുണ്ട്. ഉസാമ പിടികിട്ടാപ്പുള്ളിയായിരുന്നെന്നും കീഴടങ്ങാന്* തയ്യാറാവാത്തതുകൊണ്ടാണ് വധിക്കേണ്ടിവന്നതെന്നുമാണ് യു.എസ്. അറ്റോര്*ണി ജനറല്* എറിക് ഹോള്*ഡര്* പറഞ്ഞത്. ഉസാമയെ വധിക്കുകയെന്നത് ദേശീയ സുരക്ഷയ്ക്ക് ആവശ്യമായിരുന്നെന്നും അദ്ദേഹം സെനറ്റ് സമിതിക്കുമുന്നില്* പറഞ്ഞു.
എന്നാല്* ഉസാമ ബിന്*ലാദന്* കുറേക്കാലമായി അമേരിക്കയുടെ കസ്റ്റഡിയിലായിരുന്നെന്നും പറ്റിയ സന്ദര്*ഭത്തില്* വധിക്കുകയായിരുന്നുവെന്നും ചില പാക് പത്രങ്ങള്* റിപ്പോര്*ട്ടുചെയ്തു. പീഡിപ്പിച്ചുകൊന്നെന്ന കാര്യം വെളിപ്പെടുമെന്നതുകൊണ്ടാണ് ഫോട്ടോ പുറത്തുവിടാത്തതെന്നാണ് അവരുടെ വാദം.
മൃതദേഹത്തിന്റെ ഫോട്ടോ യു.എസ്. പുറത്തുവിടും
Posted on: 05 May 2011
വാഷിങ്ടണ്*: ഉസാമ ബിന്* ലാദന്റെ മൃതദേഹത്തിന്റെ ചിത്രം യു.എസ്. പുറത്തുവിടുമെന്ന് സി.ഐ.എ. ഡയറക്ടര്* ലിയോണ്* പനേറ്റ പറഞ്ഞു. എന്നാല്* ഇത് എപ്പോഴുണ്ടാകുമെന്ന കാര്യം വൈറ്റ് ഹൗസ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉസാമയുടെ ഭീകര ചിത്രങ്ങള്* ലോകം കാണേണ്ടത് ആവശ്യമാണെന്നാണ് തന്റെ അഭിപ്രായമെന്ന് എന്*.ബി.സി. വാര്*ത്താചാനലിന് നല്*കിയ അഭിമുഖത്തില്* അദ്ദേഹം പറഞ്ഞു.
ഉസാമ കൊല്ലപ്പെട്ടു എന്ന് തെളിയിക്കാനായി ശത്രുക്കളുടെ വികാരം ഉണര്*ത്താന്* പോന്നവിധം ഭീകരമായ ഈ ഫോട്ടോകള്* പുറത്തുവിടണമോ എന്നതിന്റെ വിവിധ വശങ്ങള്* യു.എസ്. ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എസ്. ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്* പറഞ്ഞു. മൂന്നു സെറ്റ് ഫോട്ടോകളാണ് വൈറ്റ് ഹൗസിന്റെ പക്കലുള്ളതെന്ന് ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്*.എന്*. റിപ്പോര്*ട്ട് ചെയ്തു.

