വിജയത്തിന് മലയാളത്തനിമ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിജയത്തിന് മലയാളത്തനിമ

    വിജയത്തിന് മലയാളത്തനിമ




    കൊച്ചി: മലയാളിതാരങ്ങള്* സ്വന്തം ടീമിനെ നെഞ്ചോട് ചേര്*ത്ത്് സംരക്ഷിച്ച തുടര്*ച്ചയായ രണ്ടാം മത്സരത്തിലും കൊച്ചി ടസ്*കേഴ്*സ് കേരളക്ക്് ജയം. തീക്ഷ്ണമായ പന്തുകളിലൂടെ ബാറ്റ്*സ്മാന്*മാരെ വട്ടംകറക്കിയ റെയ്ഫി വിന്*സന്റ് ഗോമസും പ്രശാന്ത് പരമേശ്വരനും കൊച്ചി ടസ്*കേഴ്*സിന് സ്വന്തം മണ്ണില്* 17 റണ്*സിന്റെ വിജയമൊരുക്കി.157 റണ്*സിന്റെ വിജയലക്ഷ്യം പിന്തുടര്*ന്ന കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സ് 139 റണ്*സിന് ബാറ്റ് താഴ്ത്തി. തുടര്*ച്ചയായ പന്തുകളില്* രണ്ട് നിര്*ണായക വിക്കറ്റുകള്* വീഴ്ത്തുകയും നാലോവറില്* 14 റണ്*സ്് മാത്രം വഴങ്ങുകയും ചെയ്ത റെയ്ഫിയും നാലോവറില്* 21 റണ്*സ് മാത്രം വിട്ടുകൊടുത്ത പ്രശാന്തും കൊല്*ക്കത്ത ബാറ്റ്*സ്മാന്*മാര്*ക്ക് വിജയത്തിലേക്കുള്ള വഴികള്* അടച്ചു. ബ്രെറ്റ് ലീ എറിഞ്ഞ അവസാന ഓവറില്* 22 റണ്*സടിച്ചു കൂട്ടിയ ബ്രാഡ് ഹോജാണ് മാന്* ഓഫ് ദമാച്ച്. 19 പന്തില്* 35 റണ്*സടിച്ച ഹോജിന്റെ ഇന്നിങ്*സാണ് കൊച്ചിക്ക് സുരക്ഷിതത്വം നല്*കിയത്.

    ഇതോടെ കൊച്ചിയിലെ ഈ സീസണിലെ ഐപിഎല്* മത്സരങ്ങള്*ക്ക് തിരശ്ശീല വീണു. നെഹ്*റു സ്റ്റേഡിയത്തില്* നടന്ന അഞ്ചു മത്സരങ്ങളില്* ടസ്*കേഴ്*സ് രണ്ട് കളികളാണ് ജയിച്ചത്. കഴിഞ്ഞ മത്സരങ്ങളില്* നിന്ന് ഭിന്നമായ് ടസ്*കേഴ്*സിനെ പ്രോത്സാഹിപ്പിക്കാന്* നെഹ്*റു സ്റ്റേഡിയത്തില്* ആരാധകര്* ഇരച്ചുകയറിയിരുന്നു. നാല്പതിനായിരത്തിലേറെ കാണികള്*ക്ക് മൂന്ന് മലയാളി താരങ്ങള്* ഉള്*പ്പെടുന്ന കൊമ്പന്*മാര്* ആഹഌദകരമായ വിരുന്നൊരുക്കി. 10 കളികളില്* ടസ്*കേഴ്*സിന്റെ അഞ്ചാം വിജയമാണിത്. ഇത്രയും മത്സരങ്ങളില്* കൊല്*ക്കത്തയുടെ നാലാം തോ്ല്*വിയും. വിജയത്തോടെ അവസാന നാലിലെത്താമെന്ന് പ്രതീക്ഷ കൊച്ചി നിലനിര്*ത്തി.

    ജാക്ക് കാലിസും ഇയാന്* മോര്*ഗനും ചേര്*ന്ന് ഓപ്പണിങ് വിക്കറ്റില്* 69 റണ്*സടിച്ച് മികച്ച അടിത്തറ നല്*കിയിട്ടും അത് മുതലാക്കാന്* കൊല്*ക്കത്തക്കായില്ല.66 റണ്*സോടെ മോര്*ഗന്* കഠിനമായി പോരാടിയിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. നൈറ്റ് റൈഡേഴ്*സിന് പിന്തുണയുമായി ഗ്യാലറിയിലുണ്ടായിരുന്ന ടീമുടമ ഷാരൂഖ് ഖാന്* നിരാശനായി മടങ്ങി.

    ടോസ് നേടിയ ഗൗതം ഗംഭീര്* കൊച്ചിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.കഴിഞ്ഞ രണ്ട കളികളില്* നിന്ന് വ്യത്യസ്തമായി സ്*പോര്*ട്ടിങ് വിക്കറ്റാണ് ഒരുക്കിയിരുന്നത്. ബിസിസിഐയുടെ രണ്ട ക്യുറേറ്റര്*മാര്* എത്തിയാണ് പിച്ചൊരുക്കലിന് നേതൃത്വം നല്*കിയത്. ബാറ്റ്*സ്മാന്*മാര്*ക്കും ബൗളര്*മാര്*ക്കും ആനുകൂല്യം വീതംവെച്ചു നല്*കുന്നതായിരുന്നു പിച്ച്. തണുപ്പന്* തുടക്കവും ചൂടന്* ഒടുക്കവുമായിരുന്നു ടസ്*കേഴ്*സ് ഇന്നിങ്്*സിന്റെ പ്രത്യേകത. ബ്രെറ്റ്*ലീയുടെ ബൗളിങ് ഫിഗര്* തന്നെ അതിന് തെളിവ്. കൊല്*ക്കത്തയുടെ ബൗളിങ് തുടങ്ങിവെച്ചതും അവസാനിപ്പിച്ചതും ലീയാണ്. ആദ്യ ഓവര്* മെയ്ഡന്* എറിഞ്ഞ ലീ 20-ാം ഓവറില്* വഴങ്ങിയത് 22 റണ്*സ്. ഹോജ് ലീയെ ദയാരഹിതമായി കൈകാര്യം ചെയ്തതാണ് ടസ്*കേഴ്*സ് സ്*കോര്* 150 കടത്തിയത്. ക്യാപ്റ്റന്* മഹേല ജയവര്*ധനെ 41 പന്തില്* 55 റണ്*സോടെ കൊച്ചിയെ ഭേദപ്പെട്ട സ്*കോറിലേക്ക് വഴി നടത്തി.

    ബ്രെറ്റ്*ലീയുടെ ആദ്യഓവറില്* പന്തുകള്*ക്ക് ഒരു പുളച്ചില്* അനുഭവപ്പെടുന്നുണ്ടായിരുന്നു. സ്വിങ് ചെയ്ത പന്തുകള്* ബ്രണ്ടന്* മക്കല്ലത്തെ കുഴക്കി. ആ ഓവര്* വളരെ കഷ്ടപ്പെട്ടാണ് മക്കല്ലം അതിജീവിച്ചത്. ഈ ദിവസം തന്റേതല്ല എന്ന് പ്രഖ്യാപിച്ച് മക്കല്ലം അടുത്ത ഓവറില്* ബാറ്റ് വെച്ച് കീഴടങ്ങി. ജയ്*ദേവ് ഉനദ്ഘട്ടിന്റെ പുറത്തേക്ക് പോയ പന്ത് അടിച്ചകറ്റാന്* ശ്രമിച്ച മക്കല്ലം സ്ലിപ്പില്* ജാക്ക് കാലിസിന്റെ കൈയിലൊതുങ്ങി. പിന്നീടെത്തിയ പാര്*ഥിവ് പട്ടേല്* ബ്രെറ്റ് ലീയെ തുടരെ രണ്ട് ബൗണ്ടറികളടിച്ച തുടങ്ങി. പാര്*ഥിവിന്റെ സ്*ക്വയര്*ഡ്രൈവും ബാക്ക ഫുട്ട് ഡ്രൈവും മനോഹരമായിരുന്നു. എന്നാല്* കിട്ടിയ തുടക്കം മുതലാക്കാതിരിക്കുക എന്ന പതിവ് പാര്*ഥിവ് ആവര്*ത്തിച്ചു. ഉനദ്ഘട്ടിനെ ലാഘവത്തോടെ മിഡ് വിക്കറ്റിലേക്ക് ഉയര്*ത്തിവിട്ട പട്ടേല്* രജത് ഭാട്യക്ക് പിടികൊടുത്ത് മടങ്ങി.

    ക്യാപറ്റന്* മഹേല ജയവര്*ധന, ഓപ്പണര്* മൈക്കല്* ക്ലിങ്ങര്*ക്കൊപ്പം ചേര്*ന്നാണ് ഇന്നിങ്*സ്*ന് ഭദ്രതയുണ്ടാക്കിയത്. മൂന്നാം വിക്കറ്റില്* ഇരുവരും ചേര്*ന്ന് 39 പന്തില്* 51 റണ്*സെടുത്തു. യൂസഫ് പഠാന്റെ പന്തില്* കൂറ്റനടിക്ക് പ്രലോഭിപ്പിക്കപ്പെട്ട ക്ലിങ്ങറെ ഡീപ്പ്മിഡ് വിക്കറ്റില്* ബൗണ്ടറിക്ക് അരികെവെച്ച് ഇഖ്ബാല്* അബ്ദുള്ള കൃത്യമായി പിടിച്ചു. എല്ലാ കളികളിലും വിശ്വസ്തതയോടെ ബാറ്റ് ചെയ്ത രവീന്ദ്ര ജഡേജക്ക് ഇത്തവണ പിഴച്ചു. രജത് ഭാട്ടിയയെ ഗാലറിയിലേക്ക് പറത്താനുള്ള ശ്രമം ഒരു അനായാസക്യാച്ചില്* അവസാനിച്ചു. കളി തീരാന്* ഒരോവര്* ബാക്കിനില്*ക്കെയാണ് മഹേലയുടെ ഇന്നിങ്*സ് ഒരു റണ്ണൗട്ടിലൂടെ അവസാനിച്ചത്. രണ്ട് സികസും രണ്ട ഫോറുമടിച്ച മഹേല ക്യാപ്റ്റന്റെ ഇന്നിങ്*സാണ് കാഴ്ചവെച്ചത്.

    ഡെല്*ഹി ഡെയര്*ഡെവിള്*സിനെതിരെ വിജയിച്ച അതേടീമിനെ കൊച്ചി നിലനിര്*ത്തി. കൊല്*ക്കത്ത ബാലാജിക്ക് പകരം ലെഗ്*സപിന്നര്* സരബ്ജിത് ലദ്ദക്ക് അവസരം കൊടുത്തു.





    Kochi Tuskers Kerala V
    Kolkata Knight Riders - Match 45



    Scoreboard

    KTK1st Innings156/5 in 20.0 OversRun Rate: 7.8
    KKR2nd Innings139/7 in 20.0 OversRun Rate: 6.95

    Kochi Tuskers Kerala beat Kolkata Knight Riders by 17 runs

    Kochi Tuskers Kerala 156/5 (20.0 overs) RR: 7.8
    1st Innings
    BattingStatusRB4s6sS/RBrendon McCullumc Jacques Kallis b Jaidev Unadkat180012.50Michael Klingerc Iqbal Abdulla b Yusuf Pathan292630111.54Parthiv Patel (W)c Rajat Bhatia b Jaidev Unadkat211640131.25Mahela Jayawardena (C)run out (Sarabjit Ladda)554122134.15Ravindra Jadejac Yusuf Pathan b Rajat Bhatia8111072.73Brad Hodgenot out351932184.21Raiphi Gomeznot out1100100.00Vinay KumarRP SinghSreesanthPrasanth Parameswaran (b: 0, lb: 1, wd: 3, nb: 2, penalty: 0) extras: 6
    Powerplay Overs: 1-6156 (20 overs max.)Did not bat: Vinay Kumar, RP Singh, Sreesanth, Prasanth Parameswaran
    Fall Of Wickets (Kochi Tuskers Kerala)6/1 (1.4 ov) Brendon McCullumCaught30/2 (5.2 ov) Parthiv PatelCaught81/3 (11.5 ov) Michael KlingerCaught96/4 (14.4 ov) Ravindra JadejaCaught134/5 (18.6 ov) Mahela JayawardenaRun out
    Bowling (Kolkata Knight Riders)
    Bowling0MRWNBWDE/RBrett Lee414201010.50Jaidev Unadkat40252016.25Iqbal Abdulla20160008.00Jacques Kallis30210017.00Sarabjit Ladda101301013.00Rajat Bhatia30221007.33Yusuf Pathan30161015.33
    Kolkata Knight Riders 139/7 (20.0 overs) RR: 6.95)2nd Innings
    BattingStatusRB4s6sS/RJacques Kallisb Raiphi Gomez454150109.76Eoin Morganrun out (Vinay Kumar)665182129.41Gautam Gambhir (C)c Mahela Jayawardena b Raiphi Gomez01000.00Manoj Tiwaryc Brendon McCullum b Vinay Kumar170014.29Yusuf Pathanc Mahela Jayawardena b Vinay Kumar171320130.77Mark Boucher (W)b RP Singh5400125.00Brett Leerun out (Ravindra Jadeja)120050.00Rajat Bhatianot out1100100.00Sarabjit LaddaIqbal AbdullaJaidev Unadkat (b: 0, lb: 1, wd: 2, nb: 0, penalty: 0) extras: 3
    Powerplay Overs: 1-6139 (20 overs max.)Did not bat: Sarabjit Ladda, Iqbal Abdulla, Jaidev Unadkat
    Fall Of Wickets (Kolkata Knight Riders)69/1 (10.2 ov) Jacques KallisBowled69/2 (10.3 ov) Gautam GambhirCaught97/3 (13.6 ov) Manoj TiwaryCaught132/4 (18.4 ov) Eoin MorganRun out132/5 (18.5 ov) Yusuf PathanCaught138/6 (19.4 ov) Brett LeeRun out139/7 (19.6 ov) Mark BoucherBowled
    Bowling (Kochi Tuskers Kerala)
    Bowling0MRWNBWDE/RRP Singh404410111.00Sreesanth30240018.00Vinay Kumar40282007.00Prasanth Parameswaran40210005.25Raiphi Gomez41142003.50Ravindra Jadeja1070007.00
    Playing XI
    Kochi Tuskers Kerala: Michael Klinger, Brendon McCullum, Mahela Jayawardena (C), Parthiv Patel (W), Brad Hodge, Ravindra Jadeja, Raiphi Gomez, Vinay Kumar, RP Singh, Sreesanth, Prasanth Parameswaran

    Kolkata Knight Riders: Eoin Morgan, Jacques Kallis, Gautam Gambhir (C), Yusuf Pathan, Manoj Tiwary, Mark Boucher (W), Rajat Bhatia, Brett Lee, Sarabjit Ladda, Iqbal Abdulla, Jaidev Unadkat
    Last edited by akkus; 6 May 2011, 11:34.
Working...
X