കൊച്ചി: സ്വര്*ണ വില വീണ്ടും കുതിക്കുന്നു. പവന് 40 രൂപയും ഗ്രാമിന് അഞ്ച് രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ വില ഗ്രാമിന് 2030 രൂപയും പവന് 16240 രൂപയുമായി.
കഴിഞ്ഞ ആഴ്ച പവന് 16,600 രൂപ നിരക്കിലേക്കുയര്*ന്ന് റെക്കോഡിട്ട സ്വര്*ണം പിന്നീട് 16,160 രൂപ നിരക്കിലേക്ക് താഴ്ന്നിരുന്നു. എന്നാല്* രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം ശനിയാഴ്ച 16,200 രൂപയിലേക്ക് വില ഉയര്*ന്നു.
ആഗോള വിപണിയിലെ വിലയക്കനുസരിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗോള വിപണിയില്* ട്രോയ് ഔണ്*സിന് 12.44 ഡോളര്* വര്*ധനവോടെ 1503.64 ഡോളര്* നിരക്കിലാണ് സ്വര്*ണം വ്യാപാരം തുടരുന്നത്.
Tags: Gold price edges up

