മൈക്രോസോഫ്റ്റ് ബ്ലാക്ക്*ബെറിയെ ഏറ്റെടുത്തേക്കും
Posted on: 06 May 2011
ടോറാന്റോ: കമ്പ്യൂട്ടര്* ഭീമന്* മൈക്രോസോഫ്റ്റ്, ബ്ലാക്ക്*ബെറി മൊബൈല്* ഫോണ്* നിര്*മാണ കമ്പനിയായ റിസര്*ച്ച് ഇന്* മോഷനെ(റിം) ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു. ഈയിടെ അവതരിപ്പിച്ച ടാബ്ലറ്റ് കമ്പ്യൂട്ടര്* വേണ്ടത്ര ജനശ്രദ്ധ ആകര്*ഷിക്കാതെ പരാജയപ്പെട്ടതാണ് പുതിയ നീക്കത്തിന് മൈക്രോസോഫ്റ്റിനെ പ്രേരിപ്പിക്കുന്നത്.
ബ്ലാക്ക്*ബെറി ഉപഭോക്താക്കളുടെയും, ഡവലപ്പര്*മാരുടെയും പങ്കാളികളുടെയും ഈയാഴ്ച നടക്കാനിരിക്കുന്ന ആഗോള യോഗത്തില്* മൈക്രോസോഫ്റ്റ് ചീഫ് എക്*സിക്യൂട്ടീവ് ഓഫീസര്* സ്റ്റീവ് ബാമര്* പങ്കെടുക്കുന്നതാണ് പുതിയ ഊഹാപോഹങ്ങള്*ക്ക് വഴിവെക്കുന്നത്.
റിസര്*ച്ച് ഇന്* മോഷന്* ഓഹരികളുടെ വില കഴിഞ്ഞ ആഴ്ച്ച കൂപ്പുകുത്തിയിരുന്നു. നടപ്പ് പാദത്തിലെ പ്രവര്*ത്തനഫലം സംബന്ധിച്ച് കമ്പനിയുടെ പ്രതീക്ഷ മങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്* കമ്പനി പുതിയൊരു മാനേജ്*മെന്റിന്റെ കീഴിലേക്ക് മാറാന്* സമയമായെന്നു വേണം കരുതാനെന്ന് വിപണി വൃത്തങ്ങള്* അഭിപ്രായപ്പെടുന്നു.
കമ്പനിയുടെ വിപണി മൂല്യം 2400 കോടിയോളം ഡോളറാണ്. നിലവിലെ തോതില്* ഓഹരി വില ഇനിയുമിടിഞ്ഞാല്* ഇതൊരുപക്ഷെ 1500 ഡോളറായി ചുരുങ്ങിയേക്കുമെന്നും നിരീക്ഷകര്* കരുതുന്നു. മൊബൈല്*, ടാബ്ലറ്റ് കമ്പ്യൂട്ടര്* രംഗങ്ങളില്* ഒരുപോലെ ശോഭിക്കുന്ന ആപ്പിളുമായി മത്സരിക്കാന്* ബുദ്ധിമുട്ടുന്ന ബ്ലാക്ക്*ബെറിയെ ഏറ്റെടുക്കാന്* കഴിഞ്ഞാല്* മൈക്രോസോഫ്റ്റിനത് നേട്ടമാവും. മൊബൈല്* ഫോണ്* വിപണിയിലേക്ക് കടക്കാന്* മൈക്രോസോഫ്റ്റിന് ഏറ്റവും നല്ല അവസരമാണ് കൈവന്നിരിക്കുന്നതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
Tags: Will Microsoft buy BlackBerry to take on Apple